top of page

കൂവ (arrowroot) തവക്ഷീരി



മുമ്പ് ധാരാളമായി ഉപയോഗിച്ചിരുന്നതും, പുതിയ തലമുറയ്ക്ക് അധികം പരിചയമില്ലാത്തതും ആയ കൂവ വളരെ അധികം പോഷകമൂല്യമുള്ള ഒന്നാണ്. ഒരു കുഞ്ഞ് ജനിച്ച് കഴിഞ്ഞാൽ മുലപ്പാൽ ആണ് ആദ്യത്തെ ആഹാരം. പിന്നീട് ആദ്യമായി കൊടുക്കുന്ന ആഹാരം പൊതുവെ കൂവ കുറുക്കാണ്. ഇതിൽ നിന്ന് തന്നെ കൂവയുടെ പ്രാധാന്യം മനസിലാക്കാവുന്നതാണ്.



വളരെ എളുപ്പത്തിൽ ദഹിക്കുന്നതിനാൽ കുട്ടികൾക്കും പ്രായമായവർക്കും, രോഗികൾക്കും ഒക്കെ ഒരു പോലെ ഉപയോഗിക്കാവുന്നതാണ്.


രസം (taste) - മധുരം

വീര്യം (potency) - ശീതം

വിപാകം (taste after digestion) - മധുരം

ഗുണം - ലഘു (light), സ്നിഗ്ധം

ഉപയോഗ ഭാഗം - കിഴങ്ങ്

വാതം, പിത്തം ഇവയെ ശമിപ്പിക്കുന്നു

ഡോസ് 10-15 gm


ശരീരത്തിന് തണുപ്പും, ബലവും നൽകുന്നതോടൊപ്പം പല രോഗങ്ങളെയും അകറ്റുവാനും കൂവ സഹായിക്കുന്നു. കിഴങ്ങ് ഉണക്കി പൊടിച്ച് സൂക്ഷിച്ചു വെക്കാവുന്നതാണ്.

വിറ്റാമിൻ C , b6, മഗ്‌നീഷ്യം, സോഡിയം, പൊട്ടാഷ്യം, ഇരുമ്പിന്റെ അശം ഇവ ധാരാളമായി അടങ്ങിയിരിക്കുന്ന കൂവയിൽ കൊളെസ്ട്രോൾ ഒട്ടും തന്നെ ഇല്ല.



ഉപയോഗം

  • ദിവസവും കൂവ പൊടി പാലിൽ കുറുക്കി കഴിക്കുന്നത്‌ ശരീരത്തിന് ബലവും, തണുപ്പും നൽകുന്നു.

  • മൂത്രത്തിലെ അണു ബാധ, എരിച്ചിൽ, മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ട്, ഈ സന്ദർഭങ്ങളിൽ 5 gm കൂവ പൊടി അല്പം പാലിൽ തിളപ്പിച്ച്‌ കഴിക്കുന്നത്‌ ആശ്വാസം നൽകുന്നു.

  • 5 gm കൂവ ഒരു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച്‌ കുടിക്കുന്നത് ദഹനക്കേടിനെ യും അസിഡിറ്റി യെയും ഇല്ലാതാക്കുന്നു.

  • കരൾ രോഗങ്ങൾ, അമിത ആർത്തവം, രക്‌തപിത്തം മുതലായവയിൽ ആശ്വാസം നൽകുന്നു.

  • രക്തക്കുറവ്, ശ്വാസ, കാസ രോഗങ്ങളിലും ഉപയോഗപ്രദമാണ്.

  • Gluten-free ആയതിനാൽ പ്രമേഹരോഗികൾക്കും ഉപയോഗിക്കാവുന്നത്.


രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്ന കൂവ നിത്യജീവിതത്തിലെ ആഹാരത്തിൽ ഉൾപെടുത്തുവാൻ ഇനിയെങ്കിലും ശ്രദ്ധിക്കുമല്ലോ.



55 views0 comments

Comments


bottom of page