top of page

അമുക്കുരം (Ashwagandha)



ആയുർവേദ ഔഷധങ്ങളിൽ വളരെ ശ്രേഷ്ഠമായ ഔഷധങ്ങളിൽ ഒന്നാണ് അമുക്കുരം അഥവാ അശ്വഗന്ധം.



ശാസ്ത്രനാമം (botanical name) - Waithania Somnifera

രസം (Taste) - കടു (pungent), തിക്തം (bitter), കഷായം (astringent)

ഗുണം - സ്നിഗ്ധം, ലഘു

വീര്യം (potency) - ഉഷ്ണം

വിപാകം (taste after digestion) - കടു

ഉപയുക്ത ഭാഗം - വേര്

ഡോസ് - 3 - 6 gm.


ഉപയോഗം -

  • വാത, കഫ ദോഷങ്ങളെ സമനിലയിൽ നിർത്തുന്നു

  • രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു

  • ശരീര ബലം വർധിപ്പിക്കുന്നു

  • ശരീരപുഷ്ടി നൽകുന്നു

  • യുവത്വം നിലനിർത്തുന്നു

  • പുരുഷ ലൈംഗിക ശേഷി വർധിപ്പിക്കുന്നു (useful in premature ejaculation and erectile dysfunction)

  • പുരുഷ ബീജങ്ങളെ കൂട്ടുന്നു (increses sperm count)

  • അമിതമായ ഉത്കണ്ഠ (anxiety) ഇല്ലാതാക്കുന്നു, ഉറക്കം പ്രദാനം ചെയ്യുന്നു.

  • ചീത്ത കൊളെസ്ട്രോൾ ഇല്ലാതാക്കുകയും, ഹൃദയാരോഗ്യം വർധിപ്പിക്കുകയും ചെയ്യുന്നു.

  • സ്ത്രീകൾക്ക് പ്രസവശേഷം പുഷ്ടി നൽകുന്നു.

  • ചർമ്മ സംരക്ഷണത്തിലും ഉപയോഗപ്രദമാണ്.


പ്രധാന യോഗങ്ങൾ



  • അശ്വഗന്ധ അരിഷ്ടം

  • അശ്വഗന്ധ ലേഹ്യം

  • അശ്വഗന്ധ ചൂർണം

  • ച്യവനപ്രാശം

  • ധന്വന്തരം തൈലം

  • ലാക്ഷാദി തൈലം

  • ബലാശ്വ ഗന്ധാദി തൈലം

  • അശ്വഗന്ധ ഗുളിക, etc



അമുക്കുരത്തിന്റെ ഉഷ്ണഗുണം കാരണം അമിതമായ ഉപയോഗം ചിലരിൽ വയർ എരിച്ചലിനു കാരണമാകുന്നു. ഗർഭിണികൾ, രക്ത സമ്മർദം കുറഞ്ഞവർ, ulcer രോഗികൾ മുതലായവർ വൈദ്യ നിർദേശ പ്രകാരം മാത്രമേ ഇത് ഉപയോഗിക്കാൻ പാടുള്ളൂ.

131 views0 comments

Commenti


bottom of page