top of page

Milk | പാൽ



നാം നിത്യ ജീവിതത്തിൽ ഉപയോഗിച്ച് വരുന്ന ഒന്നാണ് പാൽ. ആയുർവേദ ശാസ്ത്രത്തിൽ പശു, ആട്, എരുമ മുതലായ എല്ലാവിധ മൃഗങ്ങളുടെയും പാലിന്റെ ഗുണങ്ങളെ കുറിച്ച് പറഞ്ഞിരിക്കുന്നു. എങ്കിലും നിത്യം നാം ഉപയോഗിക്കുന്ന പശുവിൻ പാലിന്റെ ഗുണങ്ങൾ ഇവിടെ പറയാൻ ആഗ്രഹിക്കുന്നു. പാലിൽ vit A, B12, പ്രോട്ടീൻ, കാൽസ്യം, potassium, fat മുതലായ ശരീരത്തിനവശ്യമായ പല പോഷകങ്ങളും അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ പാല് ഒരു സമീകൃത ആഹാരം എന്നും പറയപ്പെടുന്നു.

  • രസം -മധുരം

  • വീര്യം -ശീതവീര്യം

  • വിപാകം -മധുരം


വാത, പിത്തങ്ങളെ കുറക്കുകയും കഫത്തെ വർധിപ്പിക്കുകയും ചെയ്യുന്നു


अत्र गव्यं तु जीवनीयं रसयनम् क्षत क्षीणहितं मेध्यं बल्यं स्तन्यकरं सरम् श्रमभ्रम मदालक्ष्मि   स्वास   कासदि तृट्  क्षुधा

जीर्नज्वरं मूत्र कृच्छ्रं रक्तपित्तं च नाशयेत्


ജീവനിയ (ആയുസ്സ് വർധിപ്പിക്കുന്നു)

രസായന (യുവത്വം നിലനിർത്തുന്നു )

ക്ഷതം, മറ്റുരോഗങ്ങൾ എന്നിവ കാരണം ക്ഷീണിതരായവരുടെ ആരോഗ്യം പുഷ്ടിപ്പെടുത്തുന്നു. ബുദ്ധി വർധിപ്പിക്കുന്നു, ശരീരത്തിന് ബലം നൽകുന്നു. മുലപ്പാൽ വർധിപ്പിക്കുന്നു.

തലകറക്കം, ക്ഷീണം, ശ്വാസരോഗങ്ങൾ, ചുമ, ദാഹം, വിശപ്പ്‌ ഇവയെ കുറക്കുന്നു. ഡിസ്‌യൂറിയ, രക്‌തപിത്തം ഇവയെ കുറക്കുന്നു.

മരുന്നുകളുടെ നിർമാണത്തിൽ പാൽ ഉപയോഗിക്കുന്നു. ക്ഷീരപാകം (ഔഷധങ്ങൾ പാലിൽ തിളപ്പിച്ച്‌ കഴിക്കുന്ന രീതി) പ്രശസ്തമാണ്. പല മരുന്നുകളിലും അനുപാനമായി പാൽ ഉപയോഗിക്കുന്നു

തൈലങ്ങൾ നിർമ്മിക്കാൻ ഇപയോഗിക്കുന്നു (ഉദാ: ക്ഷീരബല തൈലം). ഞവരക്കിഴി, ക്ഷീര ബസ്തി, ക്ഷീര ധാര മുതലായ ചികിത്സ ക്രമങ്ങളിലും പാല് ഉപയോഗിച്ച് വരുന്നു.



മേഞ്ഞു നടന്നു പുല്ല് തിന്നുന്ന പശുക്കളുടെ പാലിനാണ് യഥാർത്ഥ ഗുണം ഉണ്ടാകുന്നത്. ഈ അവസരത്തിൽ വളരെ കാലത്തെ ചികിത്സ അനുഭവങ്ങളിൽ നിന്നും വൈദ്യഭൂഷണം ശ്രീ രാഘവൻ തിരുമുൽപ്പാട് ഒരു ആരോഗ്യമസികയിൽ വർഷങ്ങൾക്കു മുമ്പ് കുറിച്ചിട്ട ചില കാര്യങ്ങൾ കൂടി ഇവിടെ ഓർമ്മിപ്പിച്ചുകൊള്ളുന്നു.

പാലിന് ശാസ്ത്രത്തിൽ പറഞ്ഞിരിക്കുന്ന ഗുണങ്ങൾ കിട്ടണമെങ്കിൽ പശു സാധാരണ ആഹാരവിഹാരങ്ങൾ കൊണ്ട് ആരോഗ്യമുള്ളതായിരിക്കണം. ഇക്കാലത്തു കൃത്രിമ ആഹാരങ്ങളും, steroid അടങ്ങിയ ഔഷധങ്ങളും നൽകി, മെയ്യനങ്ങാൻ വിടാതെ കെട്ടിയിട്ടു പോറ്റപ്പെടുന്ന പശുവിന്റെ പാൽ ശാസ്ത്രത്തിൽ പറഞ്ഞിരിക്കുന്ന പാലിന്റെ ഗുണം എന്തായാലും നൽകില്ല. പാക്കറ്റുകളിലും മറ്റും കിട്ടുന്ന പാൽ കേടുവരാതിരിക്കാൻ പലതും ചേർക്കുകയും, ഫ്രിഡ്ജുകളിൽ സൂക്ഷിക്കുന്നതിനാൽ ഗുരുത്വവും (heaviness) തണുപ്പും കൂടുകയും ദഹിക്കാൻ പ്രയാസ കരവുമാകുന്നു. ഇങ്ങനെയുള്ള പാൽ ശരീരത്തിന് ഗുണത്തിന് പകരം ദോഷം ആയിരിക്കും ചെയ്യുക.


നവജ്വരം (പനിയുടെ തുടക്കം), അജീർണം (indigestion), കഫരോഗങ്ങൾ എന്നിവ ഉള്ളപ്പോൾ പാൽ ഉപയോഗിക്കരുത്.

 

Ayurvedic science has laid down the properties of the milk from all animals including cow, goat, and buffalo. This article will describe the properties of cow's milk since it is very commonly used in our day-to-day lives. Milk contains vitamin A, B12, protein, calcium, potassium, and fat, and hence is also called a balanced diet in itself.


Rasa - Madhura

Veerya- Sheetha Veerya

Vipaka - Madhura



Milk has the potential to increase kapha and decrease vata and pitta.


The books of Ayurveda describe milk as follows -

अत्र गव्यं तु जीवनीयं रसयनम् क्षत क्षीणहितं मेध्यं बल्यं स्तन्यकरं सरम् श्रमभ्रम मदालक्ष्मि   स्वास   कासदि तृट्  क्षुधा

जीर्नज्वरं मूत्र कृच्छ्रं रक्तपित्तं च नाशयेत्


Jeevaniya (increases lifespan)

Rasaayana (maintains youthfulness)

It restores energy and health to those who have been affected by injuries and other illnesses. It increases intelligence and physical strength. It also increases breast-milk. It reduces headaches, fatigue, respiratory illnesses, cough, thirst, and hunger. It also reduces dysuria and bleeding disorders.

Milk is often used for making medicines. Ksheerapakam is a popular usage of milk in treatment, where Ayurvedic medicines are heated in milk before being consumed. Milk is used as a supplement to many medicines. It is used in many Ayurvedic procedures including Njavarakkizhi, Ksheera Basti, Ksheera Dhara, etc.


Milk from cows that are grazed on an open field will have the most benefits. Vaidyabhooshana Shri Raghavan Thirumulppadu describes his findings from a long period of medical experience as follows -

For milk to have the benefits that science enumerates, the cow should have a healthy diet. Today, commercially milked cows are provided with artificially processed and preserved fodder and steroid treatments, and are not allowed to graze. Milk from cows subject to treatments such as these will not have any of the benefits described in science. Packaged milk usually has added preservatives which renders deteriorates its natural benefits. Refrigerating milk increases Gurutva (heaviness) and coldness, which makes it difficult for the body to digest milk. Milk of this kind will be more detrimental than beneficial.


Intake of milk should be avoided during fever in its early stage, indigestion, and cough.

106 views0 comments

Recent Posts

See All

Comments


bottom of page