top of page

അമ്ലപിത്തം (Acidity) - കാരണങ്ങളും പ്രതിവിധിയും ആയുർവേദത്തിൽ

ഒരിക്കലെങ്കിലും അസിഡിറ്റി യുടെ ബുദ്ധിമുട്ടു അനുഭവപ്പെടാത്തവർ വിരളമായിരിക്കും. ആയുർവേദത്തിൽ അമ്ലപിത്തം എന്നാണ് ഇത് അറിയപ്പെടുന്നത്. പിത്ത ദോഷപ്രകോപനം ആണ് അമ്ലപിത്തത്തിന്റെ മൂലകാരണം.


കാരണങ്ങൾ


  • വിരുദ്ധാഹാരം - ഒന്നിച്ചു ചേർത്ത് കഴിക്കാൻ പാടില്ലാത്ത പല ആഹാരപദാർഥങ്ങളും ഒന്നിച്ചു കഴിക്കുക

  • വൃത്തിഹീനമായ ഭക്ഷണം കഴിക്കുക - ഇന്ന് വർധിച്ചു വന്നിരിക്കുന്ന ഒരു പ്രവണതയാണ് വഴിവക്കിലെ ഭകഷണ ശാലകൾ. പലപ്പോഴും പരിസരത്തിലെ അവർ ഉപയോഗിക്കുന്ന വെള്ളവും, ആഹാരത്തെ മലിനമാക്കുന്നു. ഇത്തരം ആഹാരം കഴിക്കുന്നതിലൂടെ ധാരാളം അണുക്കൾ വയറിൽ എത്തുകയും ആഹാരത്തെ ദുഷിപ്പിക്കുകയും ചെയ്യുന്നു.

  • അധികം പുളിയുള്ള ഭക്ഷണം പിത്തത്തെ പ്രകോപിപ്പിക്കുകയും അസിഡിറ്റി ഉണ്ടാക്കുകയും ചെയ്യുന്നു.

  • വിദാഹി ആഹാരം - അധികം എരിവും, എണ്ണയും,മസാലകളും ചേർന്ന ഭക്ഷണം, അധികം സ്വാദ് നൽകുന്നതിന് വേണ്ടി ഉപയോഗിക്കുന്ന പലതരം പദാർഥങ്ങൾ, ഭക്ഷണം കേടാകാതെ ഇരിക്കാൻ ചേർത്തുവരുന്ന രാസപദാർഥങ്ങൾ, കളറുകൾ.

  • പിത്ത വര്ധകങ്ങളായ മദ്യം, കോള മുതലായ പാനീയങ്ങൾ. ചായ, കാപ്പി ഇവയുടെ അമിത ഉപയോഗം

  • ഉറക്കമൊഴിയുക

  • വെള്ളം കുടിക്കാതിരിക്കുക

  • അമിതമായ മാനസിക സമ്മർദ്ദം

  • വേദനാസംഹാരികൾ മുതലായ മരുന്നുകളുടെ ഉപയോഗം


മുതലായ കാരണങ്ങളാൽ പിത്തം പ്രകോപിക്കുകയും, വയറിലെ അമ്ലത്വം കൂടുകയും ചെയ്യുന്നു. ഇത് താഴെ പറയുന്ന ലക്ഷണങ്ങളോട് കൂടി കാണപ്പെടുന്നു. ക്രമേണ ആമാശയത്തെ ആവരണം ചെയ്തിരിക്കുന്ന സ്തരങ്ങളെ ബാധിക്കുകയും വ്രണങ്ങൾ (ulcer) ഉണ്ടാകാൻ കാരണമാകുകയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴി വെക്കുകയും ചെയ്യുന്നു.


ലക്ഷണങ്ങൾ


  • പുളിച്ചു തികട്ടൽ

  • വയറു വീർപ്പ്‌

  • ശരിയായ ദഹനം ഇല്ലായ്മ

  • വിശപ്പില്ലായ്മ അഥവാ അമിതമായ വിശപ്പ്

  • രുചി ഇല്ലായ്മ

  • വയറിൽ പുകച്ചിൽ, നെഞ്ചെരിച്ചൽ, നെഞ്ചു വേദന, തലവേദന

  • ശരീരത്തിന് ഭാരം അനുഭവപ്പെടുക

  • വളരെ കുറച്ചു ഭക്ഷണം കഴിച്ചാലും വയറു നിറഞ്ഞ പോലെ തോന്നുക

  • മനം പുരട്ടൽ, ഛർദി


ചികിത്സ


പിത്ത ദോഷം പ്രധാനമായി ദുഷിച്ചിരിക്കുന്നതിനാൽ പിത്ത ശമനത്തിനുള്ള ചികിത്സ യാണ് ആദ്യം ചെയ്യേണ്ടത്.

  • ത്രിഫല കഷായം 15 ml ഒരു ടി സ്പൂൺ നെയ്യ് ചേർത്ത് കഴിക്കുന്നത് വയറു വീർപ്പും, വേദനയും ഇല്ലാതാക്കുന്നു

  • വേവിച്ച കുമ്പളങ്ങാ നീരിൽ അല്പം ശർക്കര (വെല്ലം) ചേർത്ത് കഴിക്കുക

  • ജീരകം വറുത്തു പൊടിച്ചു ചൂടുവെള്ളത്തിൽ കഴിക്കുക.

  • മോരിൽ ഒരു നുള്ളു കായം, ഒരു നുള്ള് മഞ്ഞളും ചേർത്ത് കഴിക്കുക

  • 5 ഗ്രാം ഇഞ്ചി പാല്കഷായമാക്കി കഴിക്കുക

  • വെളുത്തുള്ളി ക്ഷീര പാകം കഴിക്കുക

  • നാരങ്ങാ വെളളം കുടിക്കുന്നത് മനം പുരട്ടൽ മാറുന്നതിനു സഹായകമാകുന്നു.

ഉപയോഗപ്രദമായ ഭകഷണ പദാർഥങ്ങൾ (Diet)


  • ബാർലി, ചെറുപയർ, ഗോതമ്പ് ഇവ വേവിച്ച വെളളം, കഞ്ഞിവെള്ളം

  • പാവയ്ക്ക മുതലായ കയ്പുള്ള പച്ചക്കറികൾ, കുമ്പളങ്ങ ഇവ വളരെയധികം ശമനം നൽകുന്നു.

  • തേൻ, പാൽ, നെയ്യ്, നെല്ലിക്ക, ജീരകം, കൊത്ത മല്ലി, അയമോദകം, ഇഞ്ചി മുതലായവ ഉപയോഗിക്കാവുന്നതാണ്.

  • മുന്തിരി, മാതളം, ആപ്പിൾ, പഴം (banana).

  • ആവശ്യത്തിന് വെളളം കുടിക്കുക


ഒഴിവാക്കേണ്ടവ


  • എള്ള്, ഉഴുന്ന്, മുതിര, അധികം ഉപ്പും മുളകും, പുളിയും ചേർന്ന ആഹാരം, തൈര്.

  • അധികം വെയിൽ കൊള്ളരുത്

  • ഉപവസിക്കരുത്.

  • കൃത്യ സമയത്തു ആഹാരം ശീലമാക്കുക

  • അമിതമായി ആഹാരം കഴിക്കരുത്

  • ദേഷ്യം, stress ഇവ ഒഴിവാക്കുക


ആയുർവേദ യോഗങ്ങൾ


  • അവിപത്തി ചൂർണം

  • പടോലാദി കഷായം

  • സുകുമാര കഷായം

  • ഹിങ്ങ്വാഷ്ടക ചൂർണം

  • എൽഡി വറ്റി

  • ധാന്വന്തരം ഗുളിക etc



രോഗം വന്നു ചികില്സിക്കുന്നതിനേക്കാൾ, രോഗം വരാതെ സൂക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനം. നമ്മുടെ ആഹാരത്തിൽ ഒന്ന് ശ്രദ്ധവെക്കുന്നതു മൂലം മാരകമായ പല അസുഖങ്ങളെയും ഒഴിവാക്കാവുന്നതാണ്.

164 views0 comments

Recent Posts

See All

Comments


bottom of page