top of page

റാഗിയുടെ ഗുണങ്ങൾ | Benefits of Ragi

(scroll to read in English)

വളരെ പോഷക മൂല്യങ്ങൾ അടങ്ങിയ ഒന്നാണ് ചെറു ധാന്യങ്ങളിൽ (millets) ഉൾപ്പെടുന്ന റാഗി. മുത്താറി, പഞ്ഞപ്പുല്ല് എന്നീ പേരുകളിൽ അറിയപ്പെടുന്ന റാഗി മലയാളികൾക്ക് സുപരിചിതമാണ്. കുഞ്ഞുങ്ങൾക്ക് ആദ്യമായി നൽകുന്ന ഖര ആഹാരമാണ് റാഗി. ഇതിൽ നിന്നും റാഗിയുടെ പോഷകമൂല്യം എത്രത്തോളമാണെന്നു മനസിലാക്കാം. പക്ഷെ മുതിർന്നവർക്കും ഏറെഉപയോഗപ്രദമാണ് ഇതെന്ന് പലരും മനസിലാക്കുന്നില്ല. അധികം വെള്ളവും പരിചരണവും ഇല്ലാതെ വളർത്താവുന്ന റാഗി, ചാമ, bajra മുതലായ ചെറുധാന്യങ്ങൾ പണ്ട് ധാരാളമായി കൃഷി ചെയ്യുകയും നമ്മുടെ പൂർവികർ ഉപയോഗിക്കാറുമുണ്ടായിരുന്നു.


ദിവസവും ഒരു നേരം റാഗി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.


  • ധാരാളമായി ഇരുമ്പിന്റെ അംശം അടങ്ങിയിരിക്കുന്നതിനാൽ വിളര്ച്ച (രക്തക്കുറവ്) ഇല്ലാതാക്കുന്നു.

  • കാൽസ്യത്തിന്റെ നല്ലൊരു ഉറവിടമാണ് റാഗി. അത് കൊണ്ട് തന്നെ എല്ലുകളുടെയും പല്ലുകളുടെയും ബലം വർധിപ്പിക്കുന്നു.

  • രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നതിനാൽ പ്രമേഹരോഗികൾക്ക് അരി, ഗോതമ്പു മുതലായ ഭക്ഷണത്തിനു പകരമായി സുരക്ഷിതമായി ഉപയോഗിക്കാവുന്നതാണ്.

  • പ്രോട്ടീൻ ധാരാളമായി അടങ്ങിയിരിക്കുന്നു.

  • ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നത് കൊണ്ട് എളുപ്പത്തിൽ ദഹനവും, ശോധനയും നടക്കുന്നു.

  • കൊളെസ്ട്രോൾ കുറക്കുന്നു.

  • ശരീര ഭാരം വര്ധിപ്പിക്കാതെ പോഷകങ്ങൾ ലഭിക്കുന്നു എന്നതിനാൽ ശരീര ഭാരം കുറക്കാൻ ഉദ്ദേശിക്കുന്നവർക്ക്‌ ദിവസവും ഒരു നേരം റാഗി കൊണ്ടുള്ള വിഭവങ്ങൾ ഉപയോഗിക്കാം.

  • രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നു.

  • ഉറക്കകുറവുള്ളവർക്കു രാത്രി കഴിക്കുന്നത് മൂലം ശരിയായ ഉറക്കം ലഭിക്കുന്നു.

  • ആർത്തവ വിരാമം സമയത്തു് സ്ത്രീകൾക്ക് അനുഭവപ്പെടുന്ന ഒട്ടു മിക്ക ബുദ്ധിമുട്ടുകൾക്കും ആശ്വാസം നൽകുന്നു.


കുറുക്ക് കൂടാതെ പുട്ട്‌, പത്തിരി, ദോശ, റൊട്ടി മുതലായ വിഭവങ്ങൾ എല്ലാം തന്നെ റാഗി ഉപയോഗിച്ചും ഉണ്ടാക്കാവുന്നതാണ്.

പോഷകമൂല്യങ്ങൾ ഏറെയുള്ള റാഗിയും മറ്റു ചെറുധാന്യങ്ങളും ഇന്ന് വിദേശരാജ്യങ്ങളിൽ പോലും പ്രശസ്തി നേടിക്കൊണ്ടിരുന്നു. പ്രധാനമായും ഇവ ഉത്പാദിപ്പിക്കുന്ന നമ്മുടെ നാട്ടിലും ഗുണങ്ങൾ അറിഞ്ഞു ഇവ ഉപയോഗിക്കുവാൻ ശ്രദ്ധിക്കുമല്ലോ.


 

Ragi is a type of millet that is high in nutrients. Ragi is one of the first solid foods given to babies, and this is an indicator of the nutritious benefits of the millet. But people often do not know that Ragi is equally good for adults. Our ancestors frequently cultivated millets such as Ragi (finger millet), Chama (little millet), and Bajra (pearl millet), since they did not require much water or care.


It is good to incorporate Ragi into the daily diet by including it in any one meal in the day.


It reduces anaemia since it is high in Iron.

Ragi is rich in calcium, and hence strengthens bones and teeth.

Ragi regulates the blood sugar level and can be used instead of wheat and rice by diabetic persons.

Ragi contains lots of protein.

Ragi is very fibrous and is hence good for digestion.

Ragi reduces cholesterol.

People who want to lose weight can use Ragi dishes once a day as they get nutrients without gaining weight.

It boosts immunity.

Ragi can help people with sleeping trouble and insomnia sleep better.

Ragi can give relief to a lot of problems associated with menopause.


Ragi can be used to make not just porridge, but also Dosa, Puttu, Roti, etc. Ragi and other small grains, which are rich in nutrients, are gaining popularity even in foreign countries today.

164 views0 comments

Recent Posts

See All

Comments


bottom of page