top of page

ഭ്രമം (തലകറക്കം)

ഇന്ന് വളരെ സാധാരണമായി കേട്ടുവരുന്ന അസുഖങ്ങളിൽ ഒന്നാണ് തലകറക്കം. തലകറക്കത്തിന് കാരണങ്ങൾ പലതാകാം. എങ്കിലും ചെവിയിലെ എന്തോ ബാലൻസ് ഇല്ലായ്മയാണ് കാരണം എന്ന് പലരും സ്വയം തീരുമാനിക്കുന്ന പ്രവണത കണ്ടുവരുന്നുണ്ട്. ഇത് തികച്ചും അനാരോഗ്യകരമാണ്. തലകറക്കം ഒരു രോഗ ലക്ഷണമാണ്, അല്ലാതെ രോഗമല്ല എന്ന് നാം മനസ്സിലാക്കണം. താഴെ പറയുന്ന അവസ്‌ഥകളിൽ തലകറക്കം ഉണ്ടായേക്കാം

  • ശരീരത്തിലെ രക്തക്കുറവ്

  • ഭക്ഷണം ആവശ്യത്തിന് കഴിക്കാതിരിക്കുക

  • അമിതമായ രക്ത സമ്മർദ്ദം (blood pressure)

  • രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറയുക

  • അമിത അധ്വാനം

  • കാഴ്ച യിലെ അപാകതകൾ (problems related to vision)

  • ചെവിയിലെ അപാകതകൾ

  • അമിതമായ മാനസിക സമ്മർദ്ദം

  • തലച്ചോറിൽ കണ്ടുവരുന്ന മുഴകൾ etc.

ആയുർവേദഗ്രന്ഥങ്ങളിൽ തലകറക്കം 'ഭ്രമം' എന്ന പേരിൽ ആണ്അറിയപ്പെടുന്നത് . "രജ: പിത്ത അനില കൃത്" എന്നാണ് യോഗരത്നാകര എന്ന ഗ്രന്ഥത്തിൽ ഭ്രമത്തെ കുറിച്ച് പ്രതിപാദി ച്ചിരിക്കുന്നത്. പിത്ത, വാത ശാരീരിക ദോഷങ്ങളുടെ പ്രകോപനവും രാജോഗുണവും ആണ് ഇതിന് കാരണമായി പറഞ്ഞിരിക്കുന്നത്.

രോഗിയെ പരിശോധിച്ച് കഴിയുമ്പോൾ ഏത് രോഗത്തിന്റെ ലക്ഷണമാ യാണ് തലകറക്കം വന്നിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ പറ്റും. ഇന്ന് MRI scan മുതലായ പലതരം പരീക്ഷരീതികൾ ചികിത്സാ നിർണയത്തിൽ വളരെ സഹായകമായി വരുന്നുണ്ട്.

ഇന്ന് മധ്യ വയസ്സിൽ എത്തി നിൽക്കുന്ന പലർക്കും ചെവിയിലെ ബാലൻസുമായി ബന്ധപ്പെട്ട തലകറക്കം കണ്ടുവരുന്നു.നമ്മുടെ ശരീരത്തിന്റെ ബാലൻസ് കൃത്യമായി നിലനിർത്തുന്നത് ചെവികളുടെ പ്രവർത്തനം മൂലമാണ് ശരീരത്തിൽ എല്ലുകളുടെ തേയ്മാനം ഉണ്ടാകുന്ന പോലെ മധ്യ കർണത്തിലെ vestibule ഭാഗത്ത്‌ കാൽസ്യം അടിഞ്ഞു കൂടി,

തലച്ചോറിലേക്ക് തെറ്റായ സന്ദേശങ്ങൾ അയക്കുന്നതിനു ഇടയാകുന്നു. ഇങ്ങനെയുള്ള ഒരാൾക്ക് രാവിലെ എഴുനേൽക്കുമ്പോഴോ, വശങ്ങളിലേക്ക് തിരിഞ്ഞു കിടക്കുമ്പോഴോ തന്റെ ചുറ്റുപാടും കറങ്ങുന്നത് പോലെ അനുഭവപ്പെടുന്നു. ഇത് മൂലം എഴുനേറ്റിരിക്കാനും, നടക്കാനും രോഗി ഭയപ്പെടുന്നു. ജലദോഷം പോലുള്ള അവസ്‌ഥകളിലും ഇത് കണ്ട് വരുന്നു.

ഇങ്ങനെ യുള്ള സന്ദർഭത്തിൽ രോഗി എഴുനേറ്റു ഇരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ക്രമേണ കറക്കം കുറഞ്ഞു വരും. കിടക്കുന്ന അവസ്‌ഥയിൽ കറക്കം കൂടുതൽ ആയിരിക്കും (positional vertigo). പേടി മാറ്റിവച്ചു സാവധാനം ഒരാളുടെ അഥവാ, മറ്റേതെങ്കിലും വിധത്തിലുള്ള സപ്പോർട്ടോടു കൂടി നടക്കുകയും ചെയ്യണം. ക്രമേണ കറക്കം കുറഞ്ഞു വരും.


ആയുർവേദത്തിൽ ഭ്രമ ചികിത്സ -


- നസ്യം:

അണുതൈലം, ക്ഷീരബല 101 ആവർത്തിച്ചത്, ധാന്വന്തരം 101 ആവർത്തി, ഷഡ്ബിന്ദു തൈലം ഇവയിൽ തെങ്കിലും വ്യക്തിയുടെ പ്രകൃതി, ലക്ഷണങ്ങൾ ഇവ അനുസരിച്ച് നസ്യകർമത്തിന് ഉപയോഗിക്കാവുന്നതാണ്.


- കല്യാണ ഘൃതം (നെയ്), അശ്വഗന്ധ ഘൃതം ഇവയിൽ ഏതെങ്കിലും സേവിക്കുക


- ദ്രാക്ഷാരിഷ്ടം, ലോഹാസവം, അയസ്കൃതി, ദ്രാക്ഷാദി കഷായം മുതലായ ഔഷധങ്ങളും ഏറെ പ്രയോജനപ്രദമാണ്.


- ചന്ദനാദി, തൈലം, അസന വില്വാദി തൈലം ഇവ തലയിൽ തേക്കാൻ ഉപയോഗിക്കാം.


- തക്രധാര, തൈലധാര മുതലായ പഞ്ച കർമ്മ ചികിത്സകളും ഭ്രമ രോഗത്തിൽ വളരെ ഉപയോഗപ്രദമാണ്. രോഗ കാരണം കണ്ടെത്തി

ഒരു ഡോക്ടരുടെ നിർദേശാനുസരണം മരുന്ന് കഴിക്കുന്നതായിരിക്കും ഏറ്റവും ഫലപ്രദം.

131 views0 comments

Recent Posts

See All

Σχόλια


bottom of page