top of page

ഗർഭിണീ പരിചര്യ | Care during Pregnancy

(scroll to read in English)


അവസാന ആർത്തവത്തിന്റെ ആദ്യ ദിവസം തുടങ്ങി 40 ആഴ്ചകളിൽ അവസാനിക്കുന്ന പത്തു മാസക്കാലമാണ് ഗർഭകാലം. ഗർഭ കാലം രോഗാവസ്‌ഥയല്ല. അങ്ങിനെ കണക്കാക്കി അമിത ചികിത്സ നൽകുന്നതും മനഃസംഘർഷം ഉണ്ടാക്കുന്നതും ഇന്ന് അമിതമായി കണ്ടു വരുന്നു. ഏറ്റവും സന്തോഷകരമായി, ശ്രദ്ധയോടെ, ശരിയായ രീതിയിലുള്ള ജീവിത ചര്യയാണ് ഏറ്റവും പ്രധാനം. ഇന്ന് ജീവിത ക്രമത്തിൽ ഗർഭിണികൾ അധികം ശ്രദ്ധകൊടുക്കുന്നില്ല. എന്നാൽ പല കാര്യങ്ങളിലും വളരെ അധികം ആകാംക്ഷയും ഭയവും പുലർത്തി വരുന്നു.

ആദ്യ മൂന്നു മാസങ്ങളിൽ കുഞ്ഞിന്റെ അവയവങ്ങൾ രൂപപ്പെടുകയും,പ്രവർത്തന ക്ഷമമാകുകയും ചെയ്തു തുടങ്ങുന്നു. ഏറ്റവും ശ്രദ്ധ വേണ്ട ഈ കാലയളവിൽ അമിത അധ്വാനം, വ്യായാമം, അനാവശ്യമായ മരുന്നുകൾ കഴിക്കുന്നതും ഒഴിവാക്കുകയും യാത്രകൾ പരമാവധി കുറക്കുകയും വേണം. ഇന്നത്തെ ജീവിത സാഹചര്യത്തിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് യാത്ര. ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിൽ അധികം കുലുക്കമില്ലാത്ത വാഹനങ്ങളും റോഡുകളും തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ശുചിത്വ പാലനത്തിലും നന്നായി ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം ഗർഭം അലസിപ്പോകുക, ഭ്രൂണത്തിന്റെ വളർച്ച വൈകല്യങ്ങൾ, പ്രസവത്തിൽ ബുദ്ധിമുട്ടുകൾ ഇവ ഉണ്ടായേക്കാം.

ശ്രദ്ധിക്കേണ്ട മറ്റുകാര്യങ്ങൾ -

  • വൈദ്യ നിര്ദേശമില്ലാതെ മരുന്നുകൾ കഴിക്കുന്നത് ഒഴിവാക്കുക.

  • ആദ്യ മൂന്നു മാസങ്ങളിൽ ഛർദി, തലചുറ്റൽ, ക്ഷീണം (morning sickness) സാധാരണമാണ്. നാരങ്ങാ വെള്ളം, ഇഞ്ചി നീര്, ഇളനീർ മുതലായവ സേവിക്കുന്നത് ഗുണകരമാണ്. അമിതമായ ബുദ്ധിമുട്ടുകൾ ഉള്ള പക്ഷം ഡോക്ടറുടെ നിർദേശം തേടുക.

  • നിത്യം ചെയ്യുന്ന സാധാരണ വീട് ജോലികൾ ചെയ്യാവുന്നതാണ്, തളർച്ചയോ അവശതകളോ തോന്നുന്ന പക്ഷം വിശ്രമിക്കുക.

  • ദിവസവും എട്ടു മുതൽ പത്തു മണിക്കൂർ വരെ ഉറങ്ങുക.

  • ആദ്യ മൂന്നു മാസം വ്യായാമങ്ങൾ ഒഴിവാക്കുക.

  • രക്ത സമ്മർദ്ദം, പ്രമേഹം, വിളർച്ച, അണുബാധകൾ ഇവ ഇല്ല എന്ന് ഉറപ്പു വരുത്തുക.

  • പുകവലി, മദ്യപാനം, സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവ ഒഴുവാക്കുക.

  • വെള്ളം ധാരാളമായി കുടിക്കുക.

  • മലബന്ധം വരാതെ ശ്രദ്ധിക്കുക.

  • മലർന്നും, കമിഴ്ന്നും കിടക്കരുത്.

  • പട്ടിണി കിടക്കരുത്. അമിതമായി ഭക്ഷണം ഒന്നിച്ചു കഴിക്കുന്നത് ഒഴിവാക്കി, ഇടയ്ക്കിടെ കുറേശെയായി കഴിക്കുക.

  • മനസ്സിന് സന്തോഷ മുണ്ടാക്കുന്ന കാര്യങ്ങളിൽ വ്യാപൃതരാകുക, കോപം ദുഃഖം ഭയം മുതലായവ ഒഴിവാക്കുക.

  • ഇന്ന് മിക്കവാറും ഫ്ലാറ്റിലും ഓഫീസിലും അടച്ചിരുന്നു ജോലി ചെയ്യുന്ന കാലഘട്ടമാണല്ലോ. ദിവസവു കുറച്ചു നേരമെങ്കിലും നല്ല കാറ്റും വെളിച്ചവും കിട്ടുന്ന സ്‌ഥലങ്ങളിൽ വിശ്രമിക്കുകയോ, നടക്കുകയോ ചെയ്യുന്നത് വളരെ അത്യാവശ്യമാണ്.


പഥ്യാഹാരങ്ങൾ


  • വിറ്റാമിനുകൾ ധാരാളം അടങ്ങിയ, പഴക്കം വരാത്ത പച്ചക്കറികൾ കഴിക്കുക.

  • വിലയേറിയ ആഹാരപദാർഥങ്ങളെക്കാൾ ചീര മുരിങ്ങയില മുതലായ നാട്ടിൽ എളുപ്പത്തിൽകിട്ടുന്നവയാണ് ഉത്തമം.


  • പാചകത്തിൽ എണ്ണ അമിതമായി ഉപയോഗിക്കരുത്.

  • മഞ്ഞൾ, മല്ലി, ഇഞ്ചി, കുരുമുളക്, ജീരകം ഇവ ഉപയോഗിക്കാം. കടുക് കുറക്കുക.

  • ഉപ്പ്, തൈര് ഇവ കുറക്കുക.

  • അരി, ഗോതമ്പ്‌, റാഗി, ചോളം ഇവ ഉപയോഗിക്കാം. മുളപ്പിച്ച ധാന്യങ്ങൾ അധികം പാടില്ല.

  • പാൽ, നേർപ്പിച്ച് തിളപ്പിച്ച് ഉപയോഗിക്കുക, വീട്ടിൽ ഉണ്ടാക്കിയ വെണ്ണ, നെയ് മിതമായി ഉപയോഗിക്കാം.

  • എണ്ണയിൽ വറുത്ത സാധനങ്ങൾ ഒഴിവാക്കുക.

  • തിളപ്പിച്ചാറിയ വെള്ളം കുടിക്കുക.

  • ഗർഭകാലത്തും അമ്മയുടെയും കുഞ്ഞിന്റെയും ആഗ്രഹങ്ങൾ ഒന്നാണെന്ന് പറയപ്പെടുന്നു (ദൗ ഹൃദിനീ). അത് കൊണ്ട് ഗർഭകാലത്തെ ആഗ്രഹങ്ങൾ സാധിപ്പിച്ചു കൊടുക്കുക. അഹിതമായ ഭക്ഷണ പദാർഥങ്ങൾ എങ്കിൽ കൂടി വളരെ മിതമായി വല്ലപ്പൊഴെങ്കിലും കൊടുക്കാവുന്നതാണ്.

ഗർഭകാലത്തെ പാല്കഷായങ്ങൾ

ഗർഭ സ്രാവം തടയാനായി ഓരോ മാസവും വൈദ്യനിർദ്ദേശ പ്രകാരം പാൽ കഷായം കഴിക്കാവുന്നതാണ്.


രണ്ടാം മാസം - തിരുതാളി വേര് മൂന്നാം മാസം - ചെറുവഴുതിന വേര് | बृहती നാലാം മാസം - ഒരില വേര് | प्रिष्णपर्णि അഞ്ചാം മാസം - ചിറ്റമൃത് | अमृत ആറാം മാസം - പുത്തരി ചുണ്ട | कण्टकारी ഏഴാം മാസം - യവം | यवं എട്ടാം മാസം - പെരുംകുറുംബ വേര് | मूर्वा ഒമ്പതാം മാസം - ശതാവരി, ചുക്ക്, കുറുന്തോട്ടി, ജീരകം | बला, शुण्ठि, जीरकं

15 gm മരുന്ന് 150 ml പാലും 600 ml വെള്ളവും ചേർത്ത് തിളപ്പിച്ച് 150ml ആകുന്നതു വരെ വറ്റിച്ചു സേവിക്കുക. ഗർഭ രക്ഷിണീ കഷായം, ധന്ന്വന്തരം ഗുളിക, മുതലായവയും വൈദ്യ നിര്ദേശാനുസാരം കഴിക്കാവുന്നതാണ്. നാലാം മാസം മുതൽ ഒന്നിടവിട്ട ദിവസങ്ങളിലും ഒമ്പതാം മാസം മുതൽ ദിവസവും ധാന്വന്തരം കുഴമ്പു/തൈലം തേച്ചു കുളിക്കുന്നതും സുഖ പ്രസവം സാധ്യമാക്കുന്നു. മറ്റു ചികിത്സ രീതികൾക്കൊപ്പം ഈ മരുന്നുകൾ ഉപയോഗിക്കാം എന്നതിനാൽ ഏറെ പേർക്ക് ഇത് ഉപയൊഗപ്രദമായി വരുന്നു. ആരോഗ്യവതിയായ അമ്മയുടെയും, കുഞ്ഞിന്റെ വളർച്ചയിലും ഇത് വളരെ സഹായിക്കുന്നു.

 

The pregnancy period refers to the 40 weeks of pregnancy starting from the first day of the last period. Pregnancy is not an illness, and it is common to see people consider it so and taking unnecessary medications and stressing out as a result. It is important to stay healthy and happy during this period.

In the first three months, the baby's organs start to develop and become functional. Excessive work, exercise, and unnecessary medication should be avoided during this period of extreme care and travel should be minimized. It is difficult to avoid travelling in today's day and age. Pay special attention to choosing vehicles and roads that do not shake too much in an unavoidable situation of needing to travel. Hygiene should also be taken care of. Failure to do so may result in miscarriage, fetal growth defects, and complications in childbirth.


Other important things to consider -

  • Avoid taking medicines without consulting a doctor.

  • Vomiting, dizziness and morning sickness are common during the first three months. Taking lemon juice, ginger juice and tender coconut water would be helpful. Seek medical advice if you have excessive difficulties.

  • You can do regular chores, but make sure to sit back and relax if you feel tired.

  • Get eight to ten hours of sleep a night.

  • Avoid exercise for the first three months.

  • Make sure there is no blood pressure, diabetes, anaemia or infections.

  • Avoid smoking, alcohol and soft drinks.

  • Drink plenty of water.

  • Be careful not to get constipated.

  • Avoiding lying or sleeping on your back.

  • Do not engage in excessive diets that require you to not eat at all. Avoid overeating. Instead, take frequent servings of lesser portion sizes. Engage in things that make the mind happy, avoid anger, sadness and fear.

Diet



  • Eat vegetables that are rich in vitamins and that are not old.

  • Locally available foods such as spinach and coriander are better than expensive foods.

  • Avoid using too much oil in cooking.


  • Turmeric, coriander, ginger, pepper and cumin can be used. Reduce the use of mustard.

  • Reduce salt and yogurt.

  • Rice, wheat, ragi and maize can be used. Avoid sprouted beans.

  • Use diluted and boiled milk. Homemade butter and ghee can be used sparingly.

  • Avoid fried foods.

  • Drink boiled and cooled water.

  • It is said that the desires of the mother and the baby are the same during pregnancy (Dow Hrudini). So fulfill your cravings during pregnancy. Even unhealthy foods can be given once in a while.

Milk kashaayas during pregnancy


With the guidance of a practitioner, milk kashaayas can be taken every month to avoid miscarriage.


2nd month - Thiruthaali root | लक्ष्मण

3rd month - Small brinjal root | बृहती

4th month - Orila root

5th month - Chittamruthu

6th month - Puthari Chunda

7th month - Barley

8th month - Perumkurumba root

9th month - Shathaavari, chukku, kurumthotti, cumin

Mix 15 g of the medicine with 150 ml milk and 600 ml water, and boil it until it reduces to 150 ml.

Garbharakshini Kashaayam, Dhanwandaram tablets, etc can be taken under the guidance of a practitioner. From the fourth month onwards, on intermittent days and from the ninth month onwards everyday, bathing with thailam or kuzhambu also facilitates a comfortable delivery. Many people find these medicines useful because they can be used in combination with other treatments as well. It also helps in the healthy growth of the mother and baby.

93 views0 comments

Recent Posts

See All

Comments


bottom of page