top of page

ച്യവനപ്രാശം | Chyavanaprasham

(scroll to read in English)



വളരെ പ്രശസ്തമായ ആയുർവേദ ഔഷധയോഗമാണ് ച്യവനപ്രാശം. വളരെ സാധാരണമായി ഏവരും ഉപയോഗിച്ച് വരുന്ന ച്യാവനപ്രാശത്തിന്റെ ഗുണങ്ങൾ അനവധിയാണ്. കുഞ്ഞുങ്ങൾ മുതൽ വായോധിക്കർക്ക് വരെ സുരക്ഷിതമായി ഉപയോഗിക്കുവാൻ പറ്റുന്ന ഈ ഔഷധം ദശമൂലം, പിപ്പലി കടുക്ക മുതലായ 40 ഓളം ഔഷധങ്ങളും നെല്ലിക്ക നെയ്യ്, നല്ലെണ്ണ, തേൻ, കൽക്കണ്ടം ഇവ പ്രത്യേക അനുപാതത്തിൽ ചേർത്ത് ഉണ്ടാക്കുന്നതാണ്. ച്യവന മഹർഷി തന്റെ യൗവനം നിലനിർത്താൻ ഉപയോഗിച്ചിരുന്ന ഔഷധം ആയതിനാലാണ് ച്യവനപ്രാശം എന്ന പേര് വന്നത്.


ഉപയോഗം -

  • രസ രക്‌താദി ഏഴു ധാതുക്കളെയും പോഷിപ്പിക്കുന്നു.

  • ഇന്ദ്രിയങ്ങളുടെ ബലം വർധിപ്പിക്കുന്നു

  • അഗ്നി (digestive fire) വർധിപ്പിക്കുന്നു.

  • കുട്ടികൾ, വൃദ്ധന്മാർ, അസുഖം മൂലം ക്ഷീണിതരായവർ ഇവർക്ക് ആരോഗ്യം നല്കുന്നു.

  • രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നു.

  • ഹൃദ്രോഗത്തെ ഇല്ലാതാക്കുന്നു.

  • ചുമ, ശ്വാസം മുട്ട്, ശ്വസന സംബന്ധമായ മറ്റ് അസുഖങ്ങൾ ഇവയെ ഇല്ലാതാക്കുന്നു.

  • പ്രമേഹത്തെ കുറക്കുന്നു.

  • രക്ത ശുദ്ധി ഉണ്ടാക്കുന്നു.

  • ഓർമ്മശക്തി കൂട്ടുന്നു.

  • കരൾ സംബദ്ധമായ അസുഖങ്ങൾ വരാതെ നോക്കുന്നു.

  • ശരീരകാന്തി വർധിപ്പിക്കുന്നു.

  • General tonic ആയി ഉപയോഗിക്കാൻ ഏറ്റവും ഉത്തമമായ ഔഷധമാണ് ച്യവനപ്രാശം.



ഉപയോഗ ക്രമം - ദഹന ശക്തി അനുസരിച്ച് രാത്രി ആഹാരശേഷം 10-30 ഗ്രാം കഴിച്ച് മീതെ ചൂട് പാൽ കുടിക്കുക.

ഗർഭിണികളും, ഗുരുതര രോഗങ്ങളും ഉള്ളവർ വൈദ്യ നിർദേശം അനുസരിച്ച് മാത്രം കഴിക്കുക.

 

Chyavanaprasham, a very common oushadhayoga in ayurveda, has a variety of benefits to offer. It is a medicine that can be used by anyone from small children to the old. It contains almost 40 medicines ranging from Dashamoolam to Pippali to Kadukka, and is prepared using specific quantities of Amla ghee, sesame oil, honey, and kalkandam as the base. Chyavanaprasham got its name from Chyavana Maharshi, who used the medicine to retain his youth.


Benefits -

  • It nourishes all the cells, minerals, and tissues in the body

  • It strengthens all senses

  • It increases agni; the digestive fire

  • It increases the health of children, aged people, and people who are weakened by illnesses/diseases

  • It boosts immunity

  • It reduces heart diseases

  • It reduces cough, breathlessness, and other diseases of the respiratory system

  • It reduces diabetes

  • It purifies blood

  • It enhances memory

  • It prevents liver diseases

  • It improves the complexion of the body

  • Chyavanaprasham can be used as a general tonic.


Dosage - Take 10-30 g Chyavanaprasham after dinner followed by a glass of hot milk. People with serious health complications and pregnant women must consult a practitioner before taking the medicine.



49 views0 comments

Recent Posts

See All

Comments


bottom of page