top of page

Jeerakam (Cumin) - ജീരകം & കൃഷ്ണ ജീരകം | जीरकं & कृष्ण जीरकं

(scroll to read in English)



ധാരാളം ഔഷധ ഗുണങ്ങൾ ഉള്ള ജീരകം, ഏവർക്കും സുപരിചതമാണ്. പല തരത്തിലുള്ള ജീരകങ്ങൾ ഉണ്ടെങ്കിലും ശ്വേത ജീരകവും കൃഷ്ണ ജീരകവുമാണ് ഔഷധ ഗുണങ്ങളിൽ മുന്നിട്ടു നിൽക്കുന്നത്.


ശാസ്ത്ര നാമം:

ജീരകം - Cuminum Cyminum

കൃഷ്ണ ജീരകം - Carum Carvi


जीरकं कटु तिक्तोष्णं रूक्षं पाकोषणं लघु।

रुच्यं संग्राहिचक्षुष्यं गर्भाशय विशोधनम्।।

पित्तलं दीपनं मेध्यं हृद्यं वात कफापहं।

सुगन्धि पाचनं छर्दि गुल्माध्मान अतिसारजित।।

जीरकत्रितयं शुक्ल कृष्ण जीरके कारवी चा


രസം - കടു (എരിവ്), തിക്തം (കയ്പ്പ്)

ഗുണം - ഉഷ്ണം, രൂക്ഷം

വീര്യം - ഉഷ്ണം

വിപാകം - കടു

ദോഷകർമ്മം - വാത, കഫ നാശകം, പിത്ത വർധകം


ജീരകം



ജീരകം ഉപയോഗം -

  • അഗ്നിമാന്ദ്യം, അജീർണം (indigestion), പല തരത്തിലുള്ള ഉദര രോഗങ്ങളിൽ ഉപയോഗിച്ച് വരുന്നു

  • ഹൃദ്രോഗം, രക്ത ജന്യ രോഗങ്ങൾ ഇവയെ ഇല്ലാതാക്കുന്നു.

  • മൂത്രകൃച്ഛം (pain during urination), മൂത്രത്തിലെ കല്ല്, പഴുപ്പ് ഇവയെ കുറക്കുന്നു

  • കാഴ്ച ശക്തി വർധിപ്പിക്കുന്നു

  • ഗർഭാവസ്‌ഥയിലും, പ്രസവാനന്തര ചികിത്സയിലും ഉപയോഗിച്ച് വരുന്നു.

  • മുലപ്പാലിലെ ദോഷങ്ങളെ അകറ്റുകയും മുലപ്പാൽ വർധിപ്പിക്കുകയും ചെയ്യുന്നു.

  • നവജ്വരം, വാതജന്യ ജ്വരം ഇവയെ ഇല്ലാതാക്കുന്നു

  • ത്വക് രോഗങ്ങളെ അകറ്റുന്നു

  • വൃശ്ചിക (തേൾ) വിഷ ബാധയിൽ വളരെ അധികം ഉപയോഗ പ്രദമാണ്


ഉപയുക്ത ഭാഗം - സസ്യത്തിന്റെ ബീജം (വിത്ത്)

ഡോസ് - 3 - 6 ഗ്രാം.



രോഗലക്ഷണങ്ങൾ അനുസരിച്ചു ചൂട് വെള്ളം, തേൻ അഥവാ നെയ് ചേർത്ത് കഴിക്കാവുന്നതാണ്. ജീരകം വറുത്തു പൊടിച്ചു ഉപയോഗിക്കുന്നതാണ് ഉത്തമം. വാത രോഗങ്ങളിൽ നല്ലെണ്ണ യിലും, പിത്തരോഗങ്ങളിൽ നെയ്യിലും, കഫരോഗങ്ങളിൽ ജീരകം മാത്രമായും വറുക്കുന്നത് ഗുണം വർധിപ്പിക്കുന്നു.

ജീരകം വറുത്തു പൊടിച്ചു നാരങ്ങാ വെള്ളത്തിൽ ചേർത്ത് കഴിക്കുന്നത് ഗർഭിണികളിലെ ഛർദി കുറക്കുന്നു.

മേദസ്സിനെ കുറക്കുന്നത് കൊണ്ട് ശരീര ഭാരവും, അമിത വണ്ണവും കുറക്കുന്നതിന് ജീരകം വ്യാപകമായി ഉപയോഗിച്ച് വരുന്നു. രാവിലെ വെറും വയറ്റിൽ ജീരകം ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുക.

കുരുമുളക്, ഇഞ്ചി മുതലായവ ഉപയോഗിക്കാൻ പറ്റാത്ത മൃദുകോഷ്ഠം (sensitive) ഉള്ള രോഗികൾക്ക് ജീരകവും മല്ലിയും തുല്യ അളവിൽ ചേർത്ത് ഉപയോഗിക്കുന്നത് ഉദരരോഗങ്ങളിൽ ഉപയോഗപ്രദമാണ്.


പ്രമുഖ യോഗങ്ങൾ - ജീരകാദ്യ അരിഷ്ടം, ജീരകാദി തൈലം, ജീരകഥയാ ഘൃതം, പഞ്ച ജീരക പാകം, യോഗരാജ ഗുഗ്ഗുളു


കൃഷ്ണജീരകം (കരിഞ്ജീരകം)



സാ ജീരകവും, കരിഞ്ജീരകവും കൃഷ്ണജീരകം എന്ന് അറിയപ്പെടുന്നുണ്ടെങ്കിലും ഇവിടെ കരിഞ്ജീരകം ആണ് കൃഷ്ണ ജീരകം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ജീരകത്തിന്റെ എല്ലാ ഗുണങ്ങളും ഇതിലും കാണപ്പെടുന്നു. ഡോസ് -1 to 3 gram.


ഉപയോഗം

  • വിവിധ തരം ഉദരരോഗങ്ങളിലും വാത രോഗങ്ങളിലും ഉപയോഗിച്ച് വരുന്നു.

  • ആർത്തവത്തിലെ ക്രമക്കേടുകൾ പരിഹരിക്കുന്നു.

  • കരിഞ്ജീരകം ഇട്ടുവച്ച വെള്ളം ഉപയോഗിച്ച് കണ്ണ് കഴുകുന്നത് കണ്ണുകളുടെ ബലം വർധിപ്പിക്കുന്നു.

  • കരിഞ്ജീരകം ചേർത്ത് എണ്ണകാച്ചി തേക്കുന്നത് മുടിയുടെ വളർച്ചയിൽ സഹായിക്കുന്നു.

  • പ്രസവാനന്തര ചികിത്സയിൽ വ്യാപകമായി ഉപയോഗിക്കുന്നു.

  • മുലപ്പാൽ വർധിപ്പിക്കുന്നു.

  • കരിഞ്ജീരക ചൂർണം അല്പം കുരുമുളകും ശർക്കരയും ചേർത്ത് സേവിക്കുന്നത് മലേറിയ മൂലമുള്ള പനിയും മറ്റു ബുദ്ധിമുട്ടുകളും കുറയുവാൻ സഹായിക്കുന്നു.

പ്രമുഖ യോഗങ്ങൾ -

വായു ഗുളിക, കൊമ്പഞ്ചാദിഗുളിക മുതലായവ

 

Almost everyone is familiar with Cumin, which is known for its benefits. though there are different types of cumin, Shweta Jeerakam and Krishna Jeerakam stands out in terms of its medical benefits.


Scientific names -

Jeerakam - Cuminum Cyminum

Krishna Jeerakam - Caum Carvi


जीरकं कटु तिक्तोष्णं रूक्षं पाकोषणं लघु।

रुच्यं संग्राहिचक्षुष्यं गर्भाशय विशोधनम्।।

पित्तलं दीपनं मेध्यं हृद्यं वात कफापहं।

सुगन्धि पाचनं छर्दि गुल्माध्मान अतिसारजित।।

जीरकत्रितयं शुक्ल कृष्ण जीरके कारवी चा


Rasam - Katu (spicy), Thiktham (bitter)

Gunam - Ushnam, Rooksham

Veeryam - Ushnam

Vipaakam - Katu

Doshakarmam - Reduced Vatha and Kapha, and increases Pitta


JEERAKAM

Uses of regular Jeerakam -

  • It is used in digestive issues like lack of digestive fire, indigestion, etc.

  • It reduces heart-related and blood-related diseases.

  • It reduces pain during urination, bladder stones, and UTIs.

  • It enhances eyesight.

  • It is used in pregnancy treatments.

  • It eliminates any toxicity in breast milk and increases breast milk.

  • It reduces fever at its early stage and reduces fever associated with Vatha.

  • It eliminates skin diseases. It is very beneficial for scorpion stings.

The seed is the part of the plant that is used.

Dosage - 3 to 6 grams.


It can be taken with hot water, honey, or ghee according to the symptoms. Jeerakam is best used roasted and ground. It is beneficial to roast Jeerakam in sesame oil for Vatha diseases, in ghee for Pitta diseases, and as it is for Kapha diseases. Taking roasted and ground Jeerakam dissolved in lime juice reduces vomiting in pregnant women.

Jeerakam has fat reducing properties and is used widely for reducing weight and excessive fat. For this purpose, drink water boiled with Jeerakam in the morning on an empty stomach.

People who cannot consume pepper, ginger, etc due to tissue sensitivity can take Jeerakam and coriander in same amounts to reduce stomach difficulties.


Oushadhayogas using Jeerakam - Jeerakaadya Arishtam, Jeerakaadi Thailam, Jeerakathaya Ghritham, Pancha Jeeraka Paakam, Yogaraja Guggulu


KRISHNA JEERAKAM (BLACK CUMIN)


Saa Jeerakam and Black Cumin is popularly called Krishnajeerakam, but in the context of medicine, Krishnajeerakam refers to Krishna Jeerakam. It contains all gunas of regular Jeerakam. Dosage - 1 to 3 grams.


Usage

  • It is used in various stomach disorders and vatha related diseases.

  • It removes menstrual irregularities.

  • Washing eyes with water diffused with Black cumin strengthens the eyes.

  • Using oil heated with Black cumin enhances hair growth.

  • It is widely used in pregnancy treatments.

  • It increases breast milk.

  • Taking Karinjeeraka Churnam with black pepper and jaggery helps reduce fever due to malaria and other related difficulties.

Common Oushadhayogas - Vayu Gulika, Kombanchaadi Gulika, etc.


145 views0 comments

Recent Posts

See All

Kommentare


bottom of page