top of page

Dinacharya (Daily Routine) - PART 2

(മലയാളത്തിൽ വായിക്കാൻ സ്ക്രോൾ ചെയ്യുക)


In Ayurveda, personal hygiene is said to be of great importance in order to lead a healthy life. Our ancestors used to follow the guidelines about personal hygiene written in Ayurveda, the benefits of which were evident in their long and healthy lives. Their good memory, eye-sight, and hearing were said to last even into old age. Ayurveda prescribes the implementation of the following steps in one’s daily routine post waking up in the Brahma Muhurtha –

1. Proper excretion


It is essential to relieve oneself immediately after waking up. This is something that has to be taught to children at a young age. Improper bowel movements are the root cause of many diseases. In case of difficulties, the intake of a glass of warm water, Triphala Kashaya, or Avipathi Choornam can help.

2. Oral Hygiene


Make sure to brush your teeth in the right way. In olden times, people used brushes made out of the stems of bitter-tasting medicinal plants such as neem. This helped fight harmful bacteria in the mouth and to strengthen teeth. Today, most people use plastic toothbrushes to suit their convenience. Continuous use of such toothbrushes for months without replacing them can give rise to oral and gum diseases.

3. Anjana


After brushing teeth, Anjana (medicated collyrium) can be applied to prevent eye-infections. Anjana is different from the kohl and kajal that is popularly used by women for cosmetic purposes. It helps increase eye-sight and keeps our eyes healthy. According to Ayurveda, using Souveeranjana daily and Rasaanjana (berberis aristate extract, commonly known as Tree Turmeric) once a week is highly beneficial to our eyes. Cosmetic products such as kohl and kajal are manufactured using a variety of chemical, and can be harmful to our eyes. The char of a wick dipped and dried in Kayyoonni extract (False Daisy) burnt in Gingelly Oil is a healthy alternative to cosmetic kajal.

4. Nasya – Instillation of Nasal drops


Using certain medicinal Kashayas and oils as nasal drops prevents neurological and respiratory diseases, and also increases memory and sense of smell. Using 2-3 drops of Thila Thaila (Gingelly Oil) or Ksheerabala Thaila every morning also provides the above-mentioned benefits.

5. Gargling

Ayurveda advises the gargling of Kashaya, Thaila, or Ksheera according to one’s prakruthi regularly in order to strengthen teeth and gums. It also helps prevent facial diseases, gum infections, and mouth ulcers. It keeps everything above the neck healthy.

6. Dhooma Pana

Dhooma pana refers to the inhalation of the steam from certain Ayurvedic medicines. This too keeps everything above the neck healthy.

7. Thaambula


According to Ayurveda, chewing Betel leaves to which certain medicines are applied can protect oral health. On the contrary, chewing tobacco leaves and smoking tobacco can lead to deadly diseases such as cancer.



വ്യക്തി ശുചിത്വത്തിന് വളരെ അധികം പ്രാധാന്യം ആയുർവ്വേദം നൽകിയിട്ടുണ്ട്. നമ്മുടെ പൂർവികർ ഇതിനെ അതേ പ്രാധാന്യത്തോടെ പാലിച്ചു വന്നിരുന്നു എന്നതിനുള്ള തെളിവാണ് അവരുടെ ആരോഗ്യത്തോടെ യുള്ള ദീർഘയുസ്സ്. അവരിൽ ഓർമ്മശക്തി, കേൾവി, കാഴ്ച ശക്തി എന്നിവയൊക്കെ മരണം വരെയും നിലനിന്നിരുന്നു. ബ്രാഹ്മ മുഹൂർത്തത്തിൽ എഴുന്നേൽക്കുന്ന ഒരാൾ തുടർന്ന് അനുഷ്ഠിക്കേണ്ട കാര്യങ്ങൾ ആയുർവ്വേദം ഈ വിധം അനുശാസിക്കുന്നു.


1. മലമൂത്ര വിസർജനം


എഴുന്നേറ്റ ഉടനെ ശാരീരിക മലങ്ങളെ നിർമാർജനം ചെയ്യുക. ഇത് കുഞ്ഞു നാളിലെ കുട്ടികളെ പരിശീലിപ്പിക്കേണ്ടതാണ്.ഇന്ന് ഒട്ടുമിക്ക രോഗങ്ങളുടെയും ആവിർഭാവം ഇക്കാര്യത്തിലുള്ള അശ്രദ്ധയാണ്. ശരിയായ ശോധനക്കു രാവിലെ എഴുന്നേറ്റയുടൻ ചെറുചൂടുള്ള വെള്ളം, ത്രിഫല കഷായം, അവിപത്തി ചൂർണം, മുതലായവയിൽ ഏതെങ്കിലും സേവിക്കാവുന്നതാണ്.


2. ദന്ത ധാവനം (പല്ലുതേക്കുക )


ശരിയായ രീതിയിൽ പല്ലുതേക്കുക. പണ്ട് കരിങ്ങാലി, എരിക്ക്, വേപ്പ് മുതലായ കഷായരസം, കയ്പ്പ് രസമുള്ള ഔഷധസസ്യങ്ങളുടെ കമ്പുകൾ കൊണ്ട് ബ്രഷ് ഉണ്ടാക്കി ആയിരുന്നു പല്ല് തേച്ചിരുന്നത്. ഇത് പല്ലുകളിലെയും, വായയിലെയും അണുക്കളെ നശിപ്പിക്കാൻ വളരെ ഉപയോഗപ്രദമായിരുന്നു. കൂടാതെ പല്ലുകളുടെ ബലം വർധിക്കാനും ഇത് സഹായിച്ചിരുന്നു. കാലം കടന്നുപോകുമ്പോ സൗകര്യാർത്ഥം പ്ലാസ്റ്റിക് ബ്രുഷുകൾ കടന്നു വരികയും, അവയെ ഒന്നിൽ കൂടുതൽ (മാസങ്ങളോളം ) തവണ ഉപയോഗിക്കാനും തുടങ്ങിയതോടെ ദന്ത, മോണ രോഗങ്ങൾ വർധിച്ചു തുടങ്ങി.


3. അഞ്ജനം


പല്ല് തേപ്പിന് ശേഷം, അഞ്ജനം (medicated collyrium) ഇടുന്നത് കണ്ണിന്റെ ദോഷങ്ങളെ കുറക്കുന്നു. ഇന്ന് സൗന്ദര്യവർധകമായി മായി സ്ത്രീകൾ ഉപയോഗിക്കുന്ന കണ്മഷിയിൽ നിന്നും ഇത് വ്യത്യസ്ത മാണ് കൂടാതെ പുരുഷന്മാരും ഉപയോഗിച്ചിരുന്നു. ഇത് കണ്ണിന്റെ ആരോഗ്യവും കാഴ്ചശക്തിയും വർധിപ്പിക്കുന്നു. ദിവസവും സൗവീരഞ്ജനവും, ആഴ്ചയിൽ ഒരിക്കൽ രസാ ഞ്ജനവും (extract of berberis aristata, മരമഞ്ഞൾ ) ഉപയോഗിച്ച് വന്നിരുന്നു. ഇന്ന് വിപണിയിൽ സൗന്ദര്യ വർധനത്തിനായി ഉപയോഗിച്ച് വരുന്ന കണ്മഷിയിൽ ധാരാളം രസവസ്തുക്കൾ അടങ്ങിയിരിക്കുന്നു അത് കൊണ്ട് തന്നെ ഇത് കണ്ണിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. കയ്യൂന്നി നീരിൽ മുക്കി ഉണങ്ങിയ തിരി, എള്ളെണ്ണ (നല്ലെണ്ണയിൽ ) കത്തിച്ച് കിട്ടുന്ന കരി കണ്മഷി ആയി ഉപയോഗിക്കാവുന്നതാണ്.

4. നസ്യം (nasal instillation of drops )


നാസാ ദ്വാരങ്ങളിൽ ചില തരം കഷായം, തൈലം, അഥവാക്ഷീരം നിശ്ചിത അളവിൽ ഒഴിക്കുന്നു. ഇത് നാസാരോഗങ്ങൾ, ശിരോരോഗങ്ങൾ, കഫരോഗങ്ങൾ എന്നിവയെ ഇല്ലാതാക്കുന്നു. ഓർമ്മശക്തി, ഘ്രാണ ശക്തി വർധിപ്പിക്കുകയും ചെയ്യുന്നു. തില തൈലം (നല്ലെണ്ണ ), ക്ഷീരബല തൈലം ഇവയിലേതെങ്കിലും 2-3 തുള്ളി ദിവസേന രാവിലെ മൂക്കിൽ ഒഴിക്കുന്നത് മേല്പറഞ്ഞ ഗുണങ്ങൾ ലഭിക്കുവാൻ ഉപയോഗിക്കാവുന്നതാണ്.


5. ഗണ്ടൂഷം &കവള ഗ്രാഹം (pulling & gargling)


ഒരാളുടെ പ്രകൃതി അനുസരിച്ച്, കഷായം, തൈലം, ക്ഷീരം ഇവയിൽ ഏതെങ്കിലും വായിൽ നിറച്ച് കവിൾ കൊള്ളുന്നതാണ് ഗണ്ടൂഷവും, കവള ഗ്രാഹവും. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് പല്ലുകൾക്കും, മോണകൾക്കും ബലം ലഭിക്കുന്നു, പലതരം മുഖരോഗങ്ങൾ , മോണപഴുപ്പ്, വായിലെ പുണ്ണുകൾ മുതലായവ വരാതെ നോക്കുന്നു, കണ്ണ് തല, ചെവി മുതലായവയെ (കഴുത്തിനു മേൽഭാഗത്തേക്കുള്ള അവയവങ്ങളെ ) ആരോഗ്യത്തോടെ സൂക്ഷിക്കുന്നു.


6. ധൂമ പാനം


ചില ഔഷധങ്ങളുടെ പുക ശ്വസിക്കുന്നതാണ് ധൂമപാനം. ഇതും കഴുത്തിനു മുകളിലുള്ള അവയവങ്ങളുടെ ആരോഗ്യം നിലനിർത്തുന്നു.


7. താംബൂലം


വെറ്റിലയിൽ ചില ഔഷധങ്ങൾ പുരട്ടി ചവയ്ക്കുന്നതാണ് താംബൂല ചർവണം. ഇതും വായയുടെ ആരോഗ്യം സംരക്ഷിക്കുന്നു.

ഇതിന് വിപരീതമായി, പുകയില ഉപയോഗിച്ച് മുറുക്കുന്നതും, പുക ശ്വസിക്കുന്നതും ആരോഗ്യത്തിന് വളരെ അധികം ഹാനി ഉണ്ടാക്കുകയും ക്യാൻസർ മുതലായ രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.



67 views0 comments

Recent Posts

See All

Comments


bottom of page