top of page

DINACHARYA (DAILY ROUTINE ) - Part 1

(scroll down to read in English)


ശരിയായ ആരോഗ്യ പരിരക്ഷണത്തിന് ഓരോ ദിവസവും നമ്മൾ നിർബന്ധമായും അനുഷ്ഠിക്കേണ്ട കുറേ കാര്യങ്ങൾ ആയുർവേദത്തിൽ പറഞ്ഞിട്ടുണ്ട്. പണ്ടൊക്കെ ഇത് എല്ലാവരും ശരിയായി പാലിച്ചു വന്നിരുന്നു. അത് കൊണ്ട് തന്നെ അവർ ആരോഗ്യത്തോട് കൂടെ ദീർഘ നാൾ ജീവിച്ചിരുന്നു. ഇന്ന് തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ സ്വന്തം ആരോഗ്യം ശ്രദ്ധിക്കാൻ ഒട്ടു മിക്കവരും ശ്രദ്ധിക്കുന്നില്ല. അത് പലതരം ജീവിതശൈലി രോഗങ്ങൾക്കും ആശുപത്രികളുടെ എണ്ണം ക്രമതീതമായി വർധിക്കുകയും, ചികിത്സ എന്നത് കച്ചവടമായി തീരുകയും ചെയ്തു. ദിവസവും ഒരു നിശ്ചിതസമയം നമ്മുടെ സ്വന്തം ആരോഗ്യ സംരക്ഷണത്തിന് വേണ്ടി തീർച്ചയായും കണ്ടെത്തുക തന്നെ വേണം. ആരോഗ്യമുള്ള ജനതയ്ക്കു മാത്രമേ ആരോഗ്യമുള്ള രാഷ്ട്രം കെട്ടിപ്പടുക്കുവാൻ സാധിക്കൂ.

അഷ്ടാംഗ ഹൃദയത്തിൽ ദിനചര്യ താഴെ പറയുന്ന രീതിയിൽ വിവരിച്ചിരിക്കുന്നു

  1. ബ്രാഹ്മമുഹൂർത്തത്തിൽ എഴുന്നേൽക്കുക - ब्राह्मे मुहूर्ते उत्तिष्ठ

സൂര്യോദയത്തിന് ഒരു മണിക്കൂർ മുമ്പേ യുള്ള സമയം ആണ് ബ്രാഹ്മ മുഹൂർത്തം എന്നറിയപ്പെടുന്നത്. (around 3.30 to 5.30 am). പ്രകൃതി ഏറ്റവും നിർമലമായിരിക്കുന്ന സമയമാണിത്. പ്രകൃതിയിലെ സത്വ ഗുണങ്ങൾ മനുഷ്യരിൽ ഏറ്റവും കൂടുതൽ പ്രഭാവം ഉണ്ടാക്കുന്ന സമയം ഇതാണ്.

ദിവസം മുഴുവൻ ഉന്മേഷത്തോടെ കർമ്മ നിരതരാകാൻ ഇത് സഹായിക്കുന്നു. നമ്മുടെ തലച്ചോർ ഏറ്റവും കൂടുതൽ ആക്റ്റീവ് ആയിരിക്കുന്നത് അതിരാവിലെ ആണ്. അത് കൊണ്ട് തന്നെ വിദ്യാർഥികൾക്ക് പഠനത്തിന് ഏറ്റവും അനുയോജ്യം. ബാഹ്യമായ ശബ്ദ കോലാഹലങ്ങൾ ഒന്നും ഇല്ലാത്തതു കൊണ്ട് പ്രധാന കാര്യങ്ങൾ ചെയ്ത് തീർക്കാൻ ഏറ്റവും ഉചിതം. ചെറിയ സമയത്തിൽ കൂടുതൽ കാര്യങ്ങൾ ചെയ്ത് തീർക്കാനും അത് മൂലം ഉത്പാദന ക്ഷമത കൂട്ടുവാനും സഹായിക്കുന്നു.ഇന്നത്തെ തിരക്ക് പിടിച്ച ജീവിതത്തിൽ കര്മനിരതരാകുന്നതിനു മുമ്പ് വ്യായാമം മുതലായ ആരോഗ്യ പരിപാലനത്തിനും സമയം ലഭിക്കുന്നു.

ഇത് തന്നെ ആധുനിക ശാസ്ത്രവും പിൽക്കാലത്തു നേരത്തെ എഴുനേൽക്കുന്നതിന്റെയും, ഉറങ്ങുന്നതിന്റെയും പ്രയോജനങ്ങളെ കുറിച്ച് വിവരിച്ചിരിക്കുന്നു. (early to bed, early wake up in the morning)

തുടരും...


According to Ayurveda, there are certain habits that we must compulsorily implement in our day-to-day lives in order to preserve good health. People in ancient times used to incorporate such habits in their daily routines, hence they lived long, healthy lives. But in the modern day, with people's schedules being packed and burdened with stress, they often forget to give time for taking care of their health. This, besides leading to several diseases, increases the number of health care institutions and leads to commercialization of health care. So the least we can do is keep aside a portion of our time every day dedicated to taking care of our health. Ashtanga Hridaya has describes daily routine in the following manner -


  1. Get up from bed during the Brahma Muhurtha - ब्राह्मे मुहूर्ते उत्तिष्ठ

Brahmamuhurtha occurs one hour before sunrise, around 3.30 to 5.30 am. Nature is at its purest state in this window of time. The sattwa gunas present in the energy of nature impact the human mind and body in the most beneficial way during this period. Waking up during the brahma muhurtha helps us to stay energetic and productive the entire day, as the brain is most active during this time in the morning. It is also highly beneficial for students to use this time to study. This time can also be used for activities such as yoga or exercise before entering into the day's schedule. Modern science also advocates for waking up early because of its array of benefits.


To be continued...


75 views0 comments

Recent Posts

See All

Comentarios


bottom of page