top of page

അവബാഹുകം | Frozen shoulder

(scroll to read in English)

നടുവേദന പോലെ തന്നെ ഒരുപാടു പേരെ ബുദ്ധിമുട്ടിക്കുന്ന മറ്റൊരു രോഗാവസ്‌ഥയാണ് അവബാഹുകം. സുശ്രുതാചാര്യർ ഇത് വാത വ്യാധികളിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

अंस मूलस्थितो वायु :सिरा संकोचय तत्रगत वायु प्रस्पन्दितहरम् जनयत्वं अवबाहुकम्। (അഷ്ടാംഗഹൃദയം)


വിവിധ കാരണങ്ങളാൽ വാതദോഷ പ്രകോപനം ഉണ്ടാകുകയും അംസ സന്ധി (shoulder joint) യുമായി ബന്ധപ്പെട്ടുകിടക്കുന്ന, ശ്ലേഷ്മക കഫത്തെ ബാധിക്കുകയും, രക്തക്കുഴലുകളിൽ രക്തചംക്രമണം കുറയുകയും, പേശികളിൽ പിടുത്തവും വേദനയും അനുഭവപ്പെടുകയും, സന്ധിയുടെ പ്രവർത്തനത്തിന് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നു. ക്രമേണ പേശികളിൽ ശോഷണവും (muscle atrophy) ഉണ്ടാക്കുന്നു. ദൈനം ദിന ജീവിതത്തെ വളരെയധികം ബാധിക്കുന്ന ഈ അസുഖം ഇന്ന് ധാരാളം ജനങ്ങളിൽ കണ്ടു വരുന്നു. വളരെ സാവധാനം വരുന്ന ലക്ഷണങ്ങൾ, ക്രമേണ കൂടുകയും, ഒരുവർഷം ഒക്കെ കഴിയുമ്പോഴേക്കും ക്രമേണ കുറഞ്ഞുവരികയും ചെയ്യുന്നു. ഈ കാലയളവിൽ ശാരീരീരികമായും, മാനസികമായും വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും ചെയ്യുന്നു.


കാരണങ്ങൾ


ആഹാരം

  • വാത വർധകങ്ങളായ തിക്ത, കാഷായ രൂക്ഷ ആഹാര പദാർഥങ്ങളുടെ അമിത ഉപയോഗം

വിഹാരം

  • ജീവിത ചര്യയിലെ അപാകതകൾ, അമിതമായ വ്യായാമം, തീരെ വ്യായാമം ഇല്ലാതിരിക്കുക, അമിതമായ നീന്തൽ, ഭാരോദ്വാഹനം (weight lifting), ഡ്രൈവിംഗ്, കിടക്കുന്നതിലെ അപാകതകൾ, അമിതമായ ഫോൺ, കമ്പ്യൂട്ടർ ഉപയോഗം

  • അമിതമായി തണുപ്പേൽക്കുക (ഇന്നത്തെകാലത്തു AC യുടെ തണുപ്പ് കൂടുതലാ നിൽക്കുന്നതും കാരണമാകുന്നു.)

  • അംസ മർമ്മത്തിലെ പരിക്ക്, ചതവ്, പക്ഷാഘാതം, പ്രമേഹം മുതലായ രോഗങ്ങൾ

  • സന്ധി വാതം, കഴുത്തിലെ കശേരുക്കളിലെ തേയ്മാനം


ചികിത്സ

  • മുറിവെണ്ണ, പ്രസാരിന്യാദി തൈലം, മഹാമാഷ തൈലം ഇവയിൽ ഏതെങ്കിലും അവസ്‌ഥാനുസാരം തടവി ചൂട് പിടിക്കുക. കഴുത്തു മുതൽ കൈവിരൽ വരെയും തടവുന്നത് നല്ലതാണ്‌

  • ഞവരക്കിഴി, പൊടിക്കിഴി (മരുന്നുകളുടെ പൊടി കിഴികെട്ടി തൈലത്തിൽ മുക്കി ചൂടാക്കി കിഴി പിടിക്കുന്ന രീതി)

  • ഇലക്കിഴി (എരിക്കു, നിർഗുണ്ടി മുതലായ ഇലകൾ എണ്ണയിൽ ചൂടാക്കി കിഴി വയ്ക്കുന്ന രീതി)

  • പിഴിച്ചിൽ

  • ബസ്തി ചികിത്സ

  • നസ്യകർമ്മം


ആയുർവേദ യോഗങ്ങൾ

  • യോഗരാജ ഗുഗ്ഗുളു

  • രാസ്ന ഏരണ്ടാദി കഷായം

  • പ്രസാരണ്യാദി കഷായം

  • സഹചാരാദി കഷായം മുതലായവ വൈദ്യ നിർദേശമനുസരിച്ചു ഉപയോഗിക്കാവുന്നതാണ്

  • യോഗ - സൂര്യ നമസ്കാരം, ത്രികോണാസനം മുതലായവ പരിശീലിക്കുക

  • വ്യായാമം - വിവിധവ്യായാമങ്ങൾ


Thrikonasana



For the above exercise, the affected shoulder should be holding the bottom part of the cloth.


 

Due to various reasons, there could be an influx in Vata dosha, which may affect the synovial fluid associated with shoulder joint, reduce blood-flow, cause pain in the muscles, and cause impairment to the functioning of joints. This gradually progresses into muscle atrophy. Symptoms of muscle atrophy begin to show very slowly, after which it gradually increases and decreases in the form of a cycle. This causes physical as well as mental difficulties for the affected person.


Causes


Food-related

  • Over-consumption of food items that are high in characteristics that increase Vata like Thiktha, Kashaya, and Rooksha.

Life-style related

  • Imbalances in routine, over-exercise, lack of exercise, swimming too much, weight lifting, driving too long, bad sleeping position, too much screen time

  • Over-exposure to cold

  • Bruising on the Amsa Marmam, injuries, paralysis, diabetes

  • Arthritis, cervical spondylitis

Treatment

  • Massage using murivenna, prasaarinyaadi thailam, or mahaamasha thailam and hold heat in the affected area. It is good to massage from the neck to the fingers.

  • Njavarakkizhi, Podikkizhi (therapy in which the body of the patient is fomented with linen bags containing a mixture of medicinal powder)

  • Ilakkizhi - Heating leaves like erikku and nirgundi in oil and using it to form a kizhi)

  • Pizhichil

  • Basthi Chikitsa

  • Nasyakarmam

Ayurvedayogas

  • Yogaraja guggulu

  • Raasna Erandaadi Kashaayam

  • Prasaaranyaadi Kashaayam

  • Sahacharaadi kashayaam etc can be used after consulting a practitioner

  • Yoga - Sooryanamaskaaram, Thrikonaasanam, etc can be practised

  • Exercise - refer to the above videos


159 views0 comments

Recent Posts

See All

Comments


bottom of page