top of page

വെളുത്തുള്ളി -लशुन | (GARLIC)

(scroll to read in english)


നിത്യ ജീവിതത്തിൽ നാം പാചകത്തിൽ ഉപയോഗിക്കുന്ന വെളുത്തുള്ളി ആയുർവേദത്തിലെ ഒഴിച്ച് കൂടാനാവാത്ത ഔഷധങ്ങളിൽ ഒന്നാണ്. വെളുത്തുള്ളിയുടെ ഔഷധ ഗുണങ്ങൾ മിക്കവർക്കും അറിയാവുന്നതുമാണ്.


लशुन:कटुक: पाके रसे स्निग्धो गुरु :सर : ||

तीक्ष्णोष्ण मधुरो वृष्यो हृद्यो बृंहण पाचन : ||

पित्तास्र बल मेधक्षि वर्ण केश स्वराग्नि कृत् ||




ശാസ്ത്ര നാമം - Allium Sativum

രസം - കടു (Pungent)

വിപാകം - കടു വിപാകം

ഗുണം - സ്നിഗ്ദ്ധം (oily), ഗുരു (heavy), തീക്ഷ്ണം (strong), സരം (induces mobility)


കഫത്തെയും, വാതത്തെയും കുറക്കുന്ന വെളുത്തുള്ളി പിത്തത്തെ വർധിപ്പിക്കുന്നു. ശ്വാസരോഗങ്ങൾ, വാതരോഗങ്ങൾ, വയറിനകത്തെ അസ്വസ്‌ഥതകൾ എന്നിവയെ ഇല്ലാതാക്കുന്നു. ദഹനത്തിന് സഹായിക്കുന്നു. രുചിയില്ലായ്മ, ജീർണജ്വരം (chronic fever), ഹൃദ് രോഗം ഇവയിൽ ആശ്വാസം നൽകുന്നു. ബുദ്ധി വർധിപ്പിക്കുന്നു. കണ്ണുകൾക്കും മുടിക്കും ആരോഗ്യം നൽകുന്നു. വാത രോഗങ്ങളിലെ വീക്കത്തെ കുറക്കാൻ സഹായിക്കുന്നു. രസായന, വാജീകരണഗുണങ്ങൾ ഉള്ളതിനാൽ ശരീരത്തെ പുഷ്ടിപ്പെടുത്തുന്നു. പിത്തത്തെ വർധിപ്പിക്കുന്നത് കൊണ്ട് പിത്തജന്യമായ രോഗങ്ങളെ , രക്‌തപിത്തം (bleeding disorders) മുതലായവയെ വർധിപ്പിക്കുന്നു. പിത്ത പ്രകൃതിയുള്ള ആളുകൾ വെളുത്തുള്ളി വളരെ കുറഞ്ഞ അളവിൽ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ദിവസവും വെളുത്തുള്ളി പാചകത്തിൽ ഉൾപെടുത്തുന്നത് ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും. എങ്കിലും അമിതമായി ഉപയോഗിക്കാൻ പാടുള്ളതല്ല.


യോഗങ്ങൾ -

ലശുനാദി വടി ലാശുനാദി കഷായം, ലാശുനാദി ഘൃതം etc.

ലശുന ക്ഷീരപാകം ആയുർവേദത്തിൽ ഉപയോഗിച്ച് വരുന്ന പ്രധാനപ്പെട്ട ഔഷധയോഗങ്ങളിൽ ഒന്നാണ്.



10 ഗ്രാം വെളുത്തുള്ളി നന്നായി ചതച്ച് 40 ml പാലും 40 ml വെള്ളവും ചേർത്ത് തിളപ്പിക്കുക. വെള്ളം വറ്റി പാൽ മാത്രം ശേഷിക്കുന്നത് വരെ തിളപ്പിക്കണം.

രാത്രി ആഹാരശേഷം ഇത് കഴിക്കുന്നത് ഹൃദ് രോഗങ്ങളിൽ വളരെ ഉത്തമമാണ്.

കൂടാതെ ഗൃദ്രസി (sciatica), ആമവാതം, സന്ധിവീക്കം, വയറു വീർപ്പ്, മലബന്ധം ഇവയിലും വളരെയധികം ആശ്വാസം നൽകുന്നു.

വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതും, വളരെ അധികം ഗുണം നൽകുന്നതു മായ ക്ഷീരപാകം അപ്പപ്പോൾ ഉണ്ടാക്കി കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമല്ലോ.


 

Garlic, which is a popular household food item is also a very important medicine in Ayurveda. Its medicinal properties are also very popular.


लशुन:कटुक: पाके रसे स्निग्धो गुरु :सर :

तीक्ष्णोष्ण मधुरो वृष्यो हृद्यो बृंहण पाचन :

पित्तास्र बल मेधक्षि वर्ण केश स्वराग्नि कृत्


Scientific Name - Allium Sativum

Rasa - Katu (Pungent)

Vipaka - Katu Vipaka

Guna - Snigdha (oily), Guru (heavy), Theekshna (strong), Sara (induces mobility)


Garlic reduces the properties of Kapha and Vata, but increases that of Pitta. It reduces respiratory illnesses, nervous disorders, and discomfort in the stomach. It is also very helpful in digestion. It is also helpful in treating tastelessness, chronic fever, and heart ailments. It increases intelligence and strengthens eyesight and hair follicles. It reduces the swelling that is caused by nervous disorders. As it increases Pitta, it also increases the chance of Pitta related diseases like bleeding disorders. People with Pitta Prakruthi must take care to eat garlic in very little quantities. Using garlic in daily cooking is very good for our health, but take care to not use too much at the same time.

Usage -

Lashunaadi Vadi Laashunaadi Kashayam, Laashunaadi Ghritham, etc.


Lashuna Ksheerapaakam is one of the main oushadhas in Ayurveda -

Boil 10 grams of crushed garlic with 40ml milk and 40ml water. Keep boiling until all of the water evaporates and only the milk remains. Taking this after dinner is very healpful for heart ailments.

It also provides relief for sciatica, rheumatoid arthritis, swelling in joints, bloating, constipation, etc. As mentioned above, Ksheerapakam is extremely easy to create and is also highly beneficial.


77 views0 comments

Recent Posts

See All

Comentarios


bottom of page