top of page

Ginger | ഇഞ്ചി | आर्द्रक

( scroll to read in English )



ഇഞ്ചിയെ കുറിച്ച് കേൾക്കാത്തവരോ, ഉപയോഗിക്കാത്തവരോ ആയി ഭാരതത്തിൽ എന്നല്ല ലോകത്തു തന്നെ ആരും ഉണ്ടായിരിക്കില്ല. പാചകത്തിൽ ഒഴിച്ച് കൂടാനാകാത്ത ഒരു സുഗന്ധ വിളയാണ് ഇഞ്ചി. വിശ്വഭേഷജം (विश्वभेषजं, universal medicine) എന്നാണ് ഇഞ്ചിയെ കുറിച്ച് വർണിച്ചിരിക്കുന്നത്. ഈ സസ്യത്തിന്റെ മണ്ണിനടിയിൽ കാണുന്ന കിഴങ്ങാണ് ഔഷധയോഗ്യമായിരിക്കുന്നത്‌. ഇത് പച്ചയായും അത് പോലെ ഉണക്കിയും (ചുക്ക്) ഉപയോഗിച്ച് വരുന്നു.


ത്രികടു എന്ന് ആയുർവേദത്തിൽ പ്രശസ്തമായ യോഗത്തിൽ ചുക്ക് ഒന്നാണ്. (ചുക്ക്, തിപ്പലി കുരുമുളക് - ത്രികടു എന്നറിയപ്പെടുന്നു)


नागरं कफ वातघ्नं विपाके मधुरं कटु |
वृष्योष्णं रोचनं हृद्यंसस्नेहं लघु दीपनं ||
  • സംസ്‌കൃത നാമം - शुण्ठी shunti ( ചുക്ക് )

  • ശാസ്ത്രീയനാമം - Zingiber Officinale 

  • രസം - കടു

  • വീര്യം - ഉഷ്ണ വീര്യം

  • വിപാകം - മധുര വിപാകം


കഫ വാതങ്ങളെ കുറക്കുന്ന ഇഞ്ചി അഗ്നി ദീപനത്തിനു വളരെയധികം സഹായിക്കുന്നു. അത് കൊണ്ടുതന്നെ ദഹന സംബന്ധമായ എല്ലാ രോഗങ്ങളിലും ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. രസാദി എല്ലാ ധാതുക്കളെയും ഇത് വഴി പോഷിപ്പിക്കുകയും ആരോഗ്യം വർധിപ്പിക്കുകയും ചെയ്യുന്നു. വാതരോഗങ്ങളെയും കഫ രോഗങ്ങളെയും ഇല്ലാതാക്കുന്നു. രക്തക്കുഴലുകളിലെ തടസ്സങ്ങൾ മാറ്റി ശരിയായ രക്ത ചംക്രമണം സാധ്യമാക്കുന്നു. ചുമ, ജലദോഷം മാത്രമല്ല ഒട്ടുമിക്ക ശ്വാസ കോശ രോഗങ്ങളിലും ഏറെ ഉപയോഗപ്രദമായ ഇഞ്ചി വീട്ടിലെ ഔഷധ തോട്ടത്തിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ്. പ്രത്യേക രീതിയിൽ ഉണക്കി എടുക്കുന്ന ചുക്ക് ദീർഘ കാലം കേടുകൂടാതെ സൂക്ഷിക്കാൻ പറ്റും.



  • ഭക്ഷണത്തിനു മുന്നേ ദിവസവും ഇഞ്ചിനീര് അല്പം ഉപ്പു ചേർത്ത് കഴിക്കുന്നത് അഗ്നി വർദ്ധനത്തിനു നല്ലതാണ്

  • ഇഞ്ചിനീര്, എള്ള്, ശർക്കര എന്നിവ പാലിൽ ചേർത്ത് കഴിക്കുന്നത് പരിണാമശൂലത്തിന് ഉപയോഗപ്രദമാണ്.

  • അര സ്പൂൺ ഇഞ്ചിനീര് ഒരു സ്പൂൺ തേനുമായി ചേർത്ത് സേവിച്ചാൽ ചുമ ജലദോഷം മറ്റു ശ്വാസരോഗങ്ങൾ എന്നിവയ്ക്ക് ശമനം ഉണ്ടാകുന്നു

  • ഇഞ്ചിനീര് ശർക്കര (വെല്ലം) ചേർത്ത് കഴിച്ചാൽ ദഹന സംബന്ധമായ അസ്വസ്‌ഥതകൾ മാറി ദഹനം ശരിയായി നടക്കുന്നു

  • അര ടീ സ്പൂൺ ചുക്ക് പൊടി, ഒരു നുള്ള് കറുവപ്പട്ട പൊടിച്ചതും ചൂട് വെള്ളത്തിൽ ചേർത്ത് രാവിലെ വെറും വയറിൽ കഴിക്കുന്നത് ശരീര ഭാരം കുറക്കുന്നു, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്നു, ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറക്കുന്നു. (അല്പം തേനും നാരങ്ങാ നീരും ആവശ്യമെങ്കിൽ ചേർക്കാവുന്നതാണ് )

  • ഇഞ്ചി നല്ലൊരു വേദന സംഹാരിയാണ് .തല വേദന, ശരീരവേദന, ആർത്തവ സംബന്ധമായ വേദന മുതലായവയിൽ ഇഞ്ചിനീരും, വെളുത്തുള്ളിയും ചേർത്ത വെള്ളം കുടിക്കുന്നത് വേദനയെ കുറക്കുന്നു.

  • ഇഞ്ചി നീര് യാത്രയിലെ ഛർദി, ഗർഭിണികളിലെ ഓക്കാനം ഇവയെ കുറക്കുന്നു .

  • ചുക്ക്, കുരുമുളക്, തുളസി ഇല ചെറിയ ഉള്ളി ശർക്കര മുതലായവ ചേർത്ത് ഉണ്ടാക്കുന്ന ചുക്ക് കാപ്പി, ചുമ ജലദോഷം, പനി, തൊണ്ടവേദന എന്നിവയിൽ ഉപയോഗിക്കുന്നത് വളരെ ഫലപ്രദമാണ് എന്ന് പ്രത്യേകം എടുത്തു പറയേണ്ട ആവശ്യം ഇല്ലല്ലോ.

  • ചുക്ക് പൊടിയും ഉപ്പും ചേർത്ത് ചെറിയ ചൂടാക്കി വേദനയും വീക്കവും ഉള്ള സ്‌ഥലങ്ങളിൽ പുരട്ടുന്നത് സന്ധിവീക്കം കുറക്കുന്നു.

  • പിത്തപ്രകൃതി ഉള്ള ആൾക്കാർ, അസിഡിറ്റി, ulcer, മൂത്രാശയ രോഗങ്ങൾ, ചർമ്മ രോഗങ്ങൾ എന്നിവ ഉള്ള വ്യക്തികൾ ഇഞ്ചിചേർത്ത മരുന്നുകൾ കഴിക്കുന്നതിനു മുമ്പ് ഒരു ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്.

ആയുർവേദത്തിലെ ഒട്ടു മിക്ക ഔഷധ യോഗങ്ങളിലും ഇഞ്ചി അല്ലെങ്കിൽ ത്രികടു ഒരു അവിഭാജ്യ ഘടകമാണ്.


 

Ginger is a very common household name. It is something that is unavoidable in food. It is described in ancient scriptures as 'Vishwabheshaja', which means universal medicine. The root of the herb is used as an ingredient in many medicines. The root is used both in fresh and dry forms. Thrikatu, a popular Ayurvedic medicine contains dry ginger as one of its main ingredients, along with Thippali and Black Pepper.


नागरं कफ वातघ्नं विपाके मधुरं कटु |
वृष्योष्णं रोचनं हृद्यंसस्नेहं लघु दीपनं ||
  • Sanskrit name - Shunti (शुण्ठी - dry ginger)

  • Scientific name - Zingiber Officinale

  • Rasa - Katu

  • Veerya - Ushna Veerya

  • Vipaaka - Madhura Vipaaka


Ginger reduces Kapha and Vatha, and hence is very beneficial for digestion. It can be used to treat all kinds of issues relating to relations. Healthy digestion being integral to the health of the rest of the body ( according to Ayurveda, all bodily substances originate from digestive rasas ), it increases health. It helps in dissolving impurities present in blood vessels thereby enabling better blood circulation. Ginger also helps in treating all kinds of respiratory illnesses. Ginger is something that can be grown in your backyard, and following the correct method for drying can ensure that the dried ginger is preserved for a very long time.


  • Intaking ginger extract with a pinch of salt daily morning before food can improve the health of the digestive system.

  • Taking ginger extract along with sesame seeds and jaggery can help alleviate duodenal ulcer.

  • Intake of half a spoon ginger extract with one spoon honey daily can prevent and reduce respiratory issues like cough and cold.

  • Intake of ginger extract with jaggery can reduce digestive problems and helps with proper digestion.

  • Drinking hot water with half a spoon dry ginger powder and a pinch of cinnamon powder every morning on an empty stomach reduces weight and blood sugar level. It also reduces cholestrol. You may also add lemon juice.

  • Ginger is a good pain killer. Intake of water mixed with ginger and garlic extract can reduce headache, body pain, and menstrual cramps.

  • Ginger extract can help alleviate road sickness and nausea in pregnant women.

  • Coffee made from from dry ginger, pepper, mint leaves, small onions, jaggery, etc. is very effective for cough, cold, fever and sore throat.

  • Heating dry ginger powder and salt and applying it on painful and inflamed areas reduces arthritis.


People with Pitta Prakruthi, acidity, urinary infections, ulcers, and skin problems must consult a practitioner before consuming medicines that have ginger in them.





79 views0 comments

Recent Posts

See All

Comments


bottom of page