top of page

മധു (തേൻ ) | Honey

(scroll to read in English)




ആയുർവേദ ഔഷധങ്ങളിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് തേൻ. നാം നിത്യ ജീവിതത്തിൽ തേൻ ഉപയോഗിച്ച് വരുന്നു. മിക്കവരും തേനിന്റെ ഗുണങ്ങളെ കുറിച്ച് ബോധവാന്മാരുമാണ്.


  • രസം (taste) - മധുരം, കഷായ അനുരസം

  • വീര്യം - ശീത വീര്യം

चक्षुष्यं छेदि तृत श्लेष्म विष हिध्मा अस्रपित्तनुत
मेह कुष्ठ कृमि छर्दि स्वास कासातिसाराजित्
व्रण शोधन संधान रोपणं वातलम् मधु
रूक्षं कषाय मधुरं तत्तुल्या मधु शर्करा

ചരകാചാര്യർ തേനിന്റെ ഗുണങ്ങളെ ഈ വിധം വിവരിച്ചിരിക്കുന്നു -

  • കാഴ്ച ശക്തി വർധിപ്പിക്കുന്നു

  • ദാഹം ശമിപ്പിക്കുന്നു

  • കഫം, വിഷം ഇവയെ ശമിപ്പിക്കുന്നു

  • എക്കിൾ, ബ്ലീഡിങ്, പ്രമേഹം, ചർമ്മ രോഗങ്ങൾ കൃമി ഛർദി ശ്വാസ സംബന്ധമായ അസുഖങ്ങൾ ഇവയെ ഇല്ലാതാക്കുന്നു.

  • അതിസാരം ശമിപ്പിക്കുന്നു

  • വ്രണം ശോധന ചെയ്തു അവയെ ഉണങ്ങുന്നതിനു സഹായിക്കുന്നു.


പല ഔഷധങ്ങളും ശരീരത്തിൽ ആഗിരണം ചെയ്യാൻ തേൻ സഹായിക്കുന്നു, അത് കൊണ്ട് തന്നെ തേൻ മരുന്നുകളുടെ അനുപാനമായി (മേമ്പൊടി) ഉപയോഗിച്ച് വരുന്നു.


Daily use -

  • തേനും നാരങ്ങാ നീരും ചേർത്ത് കഴിക്കുന്നത് ദഹന രസങ്ങളുടെ ശരിയാ പ്രവർത്തനത്തിന് സഹായിക്കുന്നു .

  • ഒരു ടിസ്പൂൺ തേൻ ഒരു ഗ്ലാസ് തണുത്ത വെള്ളത്തിൽ ചേർത്ത് കഴിക്കുന്നത് ഉറക്കക്കുറവിനു നല്ലതാണ്.

  • ഒരു സ്പൂൺ നാരങ്ങാ നീരും തേനും, രാവിലെ ഒരു ഗ്ലാസ് വെള്ളം ചേർത്ത് കുടിക്കുന്നത് ദുർമേദസിനെ കുറച്ചു ശരീരം മെലിയാൻ സഹായിക്കുന്നു. 

തേൻ ഉപയോഗിക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക -

  • തേൻ ചൂടാക്കി ഉപയോഗിക്കാൻ പാടില്ല. തേൻ കഴിച്ച ശേഷം ചൂട് വെള്ളം കുടിക്കാൻ പാടില്ല.

  • അജീർണം (indigestion) ഉള്ള സമയങ്ങളിൽ തേൻ കഴിക്കരുത്

  • തേന് നെയ്യും സമ പ്രമാണത്തിൽ കഴിക്കാൻ പാടില്ല.

  • ഉഷ്ണകാലത്തു തേനിന്റെ ഉപയോഗം ഒഴിവാക്കുകയോ ,വളരെ കുറച്ചു ഉപയോഗിക്കുകയോ ചെയ്യുക.

ശുശ്രുതാചാര്യർ मधु योगवाहि  (catalyst) എന്ന് തേനിനെ വര്ണിച്ചിരിക്കുന്നു. ശരീരത്തിലെ എല്ലാ ധാതുക്കളിലും ചെന്നെത്താൻ പറ്റുന്നത് കൊണ്ട് പല മരുന്നുകളുടെയും അനുപാനമായി തേൻ ഉപയോഗിച്ച് വരുന്നു.

തേൻ നവീനം (പുതിയത്), പുരാണം (ഒരു വർഷത്തിൽ കൂടുതൽ പഴക്കമുള്ളതു്) ഇങ്ങനെ രണ്ടായി വിഭജിക്കാം.

നവീന മധു അല്പം പുളി രസത്തോടു കൂടിയതും, ത്രിദോഷങ്ങളെ വര്ധിപ്പിക്കുന്നതും ആകുന്നു. പുരാണ മധു ദോഷങ്ങളെ കുറക്കുകയും, മേദസ്സിനെ കുറക്കുകയും ചെയ്യുന്നു. Anti-bacterial property ഉള്ള തേൻ പൊള്ളലിനും,വിശേഷിച്ചു പഴകിയ വ്രണങ്ങളിലും പുരട്ടുന്നത് ഉപയോഗപ്രദമാണ്.

തേൻ മിതമായി ദിവസവും ഉപയോഗിക്കുന്നത് ആ രോഗ്യത്തിന് ഉത്തമം ആണ്. പക്ഷെ അമിതമായി ഉപയോഗിക്കുന്നത് ഉദരത്തിൽ ആമ ദോഷത്തിനു കാരണമാകുകയും വിഷസമാനമായി തീരുകയും ചെയ്യുന്നു.    


തേൻ ശുദ്ധമാണോ എന്ന് പരീക്ഷിക്കാൻ ഒരു തുള്ളി തേൻ ഒരു ഗ്ലാസ് വെള്ളത്തിൽ ഒഴിക്കുക. ശുദ്ധമായ തേൻ പെട്ടെന്ന് വെള്ളത്തിൽ അലിഞ്ഞുചേരാതെ വെള്ളത്തിൽ അടിയും. എന്നാൽ അശുദ്ധമായ തേൻ പെട്ടെന്ന് വെള്ളത്തിൽ അലിഞ്ഞു ചേരും.


 

Honey is an integral substance in Ayurvedic practice. Most of us are familiar with the many benefits of honey.


Rasa - Madhura, Kashaaya Anurasa

Veerya - Sheetha Veerya



Charaka has described the benefits of honey as follows -


  • It increases eyesight

  • It quenches thirst

  • It cures cough and obliterates poison

  • It stops hiccups, bleeding and cures diabetes, skin diseases, parasitic infections, vomiting, and respiratory illnesses

  • It reduces loose motion

  • It heals wounds

Many medicines use honey as a catalyst. It helps the medicines absorb into the body easily.


Daily use -

  • Ingesting honey with lime juice aids digestion.

  • One teaspoon of honey with a glass of cold water can reduce insomnia.

  • Taking a spoon of honey with lime juice and water every morning can reduce bad cholesterol and help with weight loss.


Keep in mind the following while using honey -


  • Honey should not be heated. Do not drink hot water after ingesting honey.

  • Do not consume honey in case of indigestion.

  • Honey should not be eaten with equal parts ghee.

  • Reduce consumption of honey during hot weather.

Shushruthaacharya described Honey as a catalyst (मधु योगवाहि). It can be absorbed into all kinds of body tissues and hence is used in many Ayurvedic medicines. Honey can be categorized into Naveena (new) and Puraana (honey that is older than a year). Naveena honey is a little sour to taste and has properties that increase the tridoshas. Puraana honey reduces the tridoshas and good cholesterol (fat tissues). Rich in anti-bacterial properties, honey can be used for burns as well as old wounds.

Using honey in limited and appropriate quantities can be highly beneficial to the body. However, excessive use of honey can be harmful to the stomach and can be poisonous.


Honey can be easily tested for its purity. In order to check if honey is pure, put a drop of honey into a glass of water. Pure honey will not immediately dissolve in water, and instead will sink into the bottom of the glass. Impure honey will spread immediately and dissolve in the water.




101 views0 comments

Recent Posts

See All

Comments


bottom of page