top of page

കുട്ടികളിലെ പഠനവൈകല്യങ്ങൾ - കാരണങ്ങളും പ്രതിവിധിയും | Learning disabilities in children

(scroll to read in English)

മാനസിക ആരോഗ്യവും, ശാരീരിക ആരോഗ്യവും സന്തുലിതാവസ്‌ഥയിൽ നിൽക്കുന്ന അവസ്‌ഥയാണ്‌ ആരോഗ്യം എന്നറിയപ്പെടുന്നത്. ശാരീരിക ആരോഗ്യം മനസ്സിനെയും മാനസിക ആരോഗ്യം ശരീരത്തെയും ബാധിക്കുന്നു. ഇന്നത്തെ തിരക്ക് പിടിച്ച ജീവിതത്തിൽ ഇത് രണ്ടിനെയും കാത്തു സൂക്ഷിക്കാൻ മനുഷ്യർ പാടുപെടുന്ന അവസ്‌ഥയാണ്‌ നാം കണ്ടുവരുന്നത്.



പണ്ടുകാലങ്ങളിൽ ബാല്യകാലം ആസ്വദിച്ചിരുന്ന കുട്ടികൾ ഇന്ന് പഠന ഭാരവും, കൂടിവരുന്ന മത്സര ബുദ്ധിയും കുട്ടികളുടെ മനസ്സിന്റെ താളം തെറ്റിക്കുകയും അവരുടെ വ്യക്തിവികാസത്തെ അത് പ്രതികൂലമായി ബാധിക്കുകയും മാനസിക ആരോഗ്യ കേന്ദ്രങ്ങളിൽ എത്തിപ്പെടുന്ന കുട്ടികളുടെ എണ്ണം വർധിക്കുകയും ചെയ്‌യുന്ന കാഴ്ച വളരെ വേദനാജനകം ആണ്. മാതാപിതാക്കളും അധ്യാപകരും സമൂഹവും ഇതിനു ഉത്തരവാദികൾ എന്ന് പറയാതിരിക്കാൻ ആകില്ല. കുട്ടികളുടെ ശരിയായ വളർച്ചയ്ക്ക്, ആരോഗ്യപരമായ മത്സരത്തിന് അപ്പുറത്തേക്ക് കാര്യങ്ങൾ കൊണ്ടുപോകാതിരിക്കാൻ എല്ലാരും ശ്രദ്ധിച്ചേ മതിയാകൂ .


ശാരീരിക വളർച്ചയും ബുദ്ധിവികാസവും ഓരോ വ്യക്തികളിലും വ്യത്യസ്തമായിരിക്കും. വളരുന്ന ചുറ്റുപാടുകൾ, പാരമ്പര്യം, ശരീര പ്രകൃതി ഇവയൊക്കെ ഇതിനു കാരണമാണ്. വാത പ്രകൃതിയുള്ള ഒരാൾ കാര്യങ്ങൾ വളരെ പെട്ടെന്ന് ഗ്രഹിക്കുകയും പഠിച്ചെടുക്കുകയും ചെയ്യുന്നു. പക്ഷെ എളുപ്പത്തിൽ മറന്നു പോകുകയും ചെയ്യുന്നു. പിത്ത പ്രകൃതിയുള്ളവർ കുശാഗ്ര ബുദ്ധി യുള്ളവർ ആയിരിക്കും. പഠന കാര്യങ്ങളിൽ മുന്നിട്ടു നിൽക്കുകയും മത്സര ബുദ്ധി കൂടുതൽ ഉള്ളവരുമായിരിക്കും. കഫ പ്രകൃതി യുള്ളവർ അല്പം അലസരും മന്ദഗതിയിൽ കാര്യങ്ങൾ ചെയ്യുന്നവരും ബുദ്ധിമാന്മാരും ആയിരിക്കും. പഠിച്ച കാര്യങ്ങൾ അവർ മറന്നു പോകുന്നുമില്ല. മാനസിക ഗുണങ്ങളായ സത്വ, രജ തമോ ഗുണങ്ങളും ബുദ്ധിയെ നേരിട്ട് നിയന്ത്രിക്കുന്ന ഘടകങ്ങൾ ആണ്. ഈ കാരണങ്ങൾ കൊണ്ട് തന്നെ കുട്ടികളെ പരസ്പരം താരതമ്യം ചെയ്യുന്നത് അനുചിതമാണ്.

അവർക്കു പഠിക്കാനുള്ള പ്രോത്സാഹനവും, ചുറ്റുപാടുകളും ഒരുക്കി കൊടുക്കുക എന്നതാണ് മാതാപിതാക്കൾ ചെയ്യേണ്ടത്. മാനസിക പിരിമുറുക്കം ഉണ്ടാക്കുന്നത് ദോഷങ്ങളുടെ സന്തുലിതാവസ്‌ഥയെ ബാധിക്കുകയും പഠനത്തെ വിപരീതമായി ബാധിക്കുകയും ചെയ്യുന്നു. പഠന നിലവാരം കൂട്ടാനുള്ള ചില മാർഗങ്ങൾ വളരെ ചെറുപ്പം മുതലേ ചിട്ടയായ പഠന രീതി പരിശീലിപ്പിക്കുക. പരീക്ഷ ലക്ഷ്യമിട്ടു പടിക്കുന്നതിലുപരി അറിവിനു വേണ്ടി പഠിക്കുവാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുക.


മറ്റു കുട്ടികളോട് താരതമ്യം ചെയ്യാതെ മുൻകാലങ്ങളിൽ ഉള്ള സ്വന്തം നിലവാരം താരതമ്യം ചെയ്തു നിലവാരം ഉയർത്തുക. പഠനത്തോടൊപ്പം കുട്ടികളിൽ ഉള്ള മറ്റു അഭിരുചികളും വളർത്തുവാൻ സഹായിക്കുക. കുട്ടികളുടെ താൽപര്യങ്ങൾക്കു മുൻഗണന കൊടുക്കുക. അച്ഛനമ്മമാരുടെ താല്പര്യങ്ങൾ മാത്രം അടിച്ചേൽപ്പിക്കുന്ന രീതി നിർത്തലാക്കുക. കുട്ടികൾക്ക് സ്വയം തീരുമാനം എടുക്കാൻ പറ്റാത്ത സന്ദർഭങ്ങളിൽ അവരെ സഹായിക്കുക.


പരീക്ഷകളിൽ നിലവാരം കുറയുന്ന പക്ഷം ശരിയായ കാരണം കണ്ടു പിടിച്ചു അതിനനുസരിച്ചു പ്രവർത്തിക്കുക. അല്ലാതെ കുറ്റപ്പെടുത്തുകയും നിരന്തരം ശാസിക്കുകയും ചെയ്യുന്നത് വിപരീത ഗുണങ്ങൾ ഉണ്ടാക്കുന്നു.

രാവിലെ നേരത്തെ എഴുനേൽക്കുന്നതും, രാത്രി നേരത്തെ കിടക്കുന്നതും ശീലമാക്കുക.

ശരിയായ ഉറക്കം ബുദ്ധിവികാസത്തിന് അത്യാവശ്യമാണ്.

പ്രഭാത ഭക്ഷണം നിർബന്ധമാക്കുക.

ജങ്ക് ഫുഡുകളും, കോള, പഞ്ചസാര അടങ്ങിയ പാനീയങ്ങൾ ഒഴിവാക്കുക. ശരിയായ ഭക്ഷണവും, ദഹനവും ബുദ്ധിവികാസത്തെയും, ഉത്സാഹത്തെയും വളരെയധികം ബാധിക്കുന്നു.

പഴ വർഗ്ഗങ്ങളും പ്രോട്ടീൻ അടങ്ങിയ ഭക്ഷണവും, കഴിക്കാൻ ശ്രദ്ധിക്കുക.

ആവശ്യത്തിന് വെള്ളം കുടിക്കുക .

പഠനത്തോടൊപ്പം വിശ്രമവും ആവശ്യത്തിന് കിട്ടുന്നു എന്ന് ഉറപ്പു വരുത്തുക. പരീക്ഷ സമയങ്ങളിൽ പഠനത്തിന് ഇടയിൽ ഇടയ്ക്കിടെ കണ്ണുകൾക്കും തലച്ചോറിനും വിശ്രമം ആവശ്യമാണ്. ഇതിനായി ശ്വസന വ്യായാമങ്ങൾ (breathing exercise) പരിശീലിക്കുന്നത് ഉപയോഗപ്രദമായിരിക്കും.

കൂടാതെ ശാരീരിക വ്യായാമങ്ങൾ,നടത്തം, വൈകുന്നേരം അലപനേരം എന്തെങ്കിലും കളികൾ ഇവ ശീലമാക്കുക. പരീക്ഷാ സമയങ്ങളിലും അൽപനേരം ഇവക്കായി മാറ്റി വെക്കുക. ഇങ്ങനെയുള്ള ഇടവേളകൾ പഠിച്ചകാര്യങ്ങൾ ഓർമ്മയിൽ നില്ക്കാൻ കൂടുതൽ സഹായിക്കുന്നു. പകരം ഫോൺ, tv മുതലായവ ഇടവേളകളിൽ കൂടുതലായി ഉപയോഗിക്കുന്നത് പഠിച്ച കാര്യങ്ങൾ മറന്നുപോകാൻ ഇടയാക്കുന്നു.

പരീക്ഷാ സമയങ്ങളിൽ അസുഖം വരാതെ ശ്രദ്ധിക്കുക. അസുഖം എന്തെങ്കിലും വരികയാണെങ്കിൽ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുക.


പഠന വൈകല്യങ്ങൾ നേരിടുന്ന കുട്ടികൾക്ക്, ആവശ്യമുള്ള പക്ഷം വൈദ്യനിര്ദേശ പ്രകാരം ബുദ്ധിവര്ധക ഔഷധങ്ങൾ നൽകാവുന്നതാണ്.


ആയുവേദത്തിലെ ചില മേധ്യ രസായനങ്ങൾ -

സാരസ്വതാരിഷ്ടം 5-10 ml

ബ്രഹ്മി ഘൃതം- 5-10 gm



മണ്ഡൂകപർണി (മുത്തിൾ), യഷ്ടിമധു (ഇരട്ടിമധുരം), ഗുഡൂചി (ചിറ്റമൃത്),

ശംഘപുഷ്‌പം ഈ 4 ഔഷധങ്ങൾ മേധ്യരസായന ഔഷധങ്ങൾ എന്നറിയപ്പെടുന്നു. ഇവ ഓരോന്നായോ ഒന്നിച്ചോ ഉപയോഗിക്കാവുന്നതാണ്. ചിറ്റമൃതിന്റെ തണ്ടു പിഴിഞ്ഞ സ്വരസം (ജ്യൂസ്) 10 ml ദിവസവും തേൻ ചേർത്ത് രാവിലെ ആഹാരത്തിനു മുമ്പ് കഴിക്കുക.

മണ്ഡൂകപർണി സ്വരസം 10 ml തേൻ ചേർത്ത് ആഹാരത്തിനു മുമ്പ് കഴിക്കുക.

ഇരട്ടിമധുരം ചൂർണം 3 ഗ്രാം പാലിൽ ചേർത്ത് കഴിക്കുക.



വൈദ്യ നിർദേശപ്രകാരം ഉചിതമായ മരുന്ന് കഴിക്കുവാൻ ശ്രദ്ധിക്കുക.


 

The state of balance between mental health and physical health is what constitutes one's overall health. Physical health affects the working of the mind, and mental health affects the working of the body. Today's life is an ongoing struggle to keep oneself healthy.


While in older days children had the privilege of enjoying childhood and its joys, today they are plagued with expectations of academic performance and the pressure of competition with their peers. This adversely affects the mental health of kids, and it is not wrong to say that this is the fault of parents, teachers, and society. For healthy growth in children, it is imperative not to cross the lines when it comes to pressure and competition.


Physical growth and intelligence vary from person to person. It is highly influenced by the environment, heredity, prakruthi of the body, etc. A person with Vata prakruthi understands and learns very quickly, but also forgets very easily. Those with Pitta prakruthi will be sharp-witted. A person with Kapha prakruthi is likely to be extremely intelligent, but at the same time lazy and procrastinators. They are less likely to forget what they have learnt. Mental states such as Satwa, Rajo, and Thamo gunas also directly influence intelligence. Due to all such differences, it makes no sense and is not advisable to compare children to each other. Instead, parents must create a supportive and creative learning environment for their children. Feeding mental stress affects the balance of the doshas and adversely affects the process of learning. To encourage effective learning, train your kids from very young ages to adopt a disciplined and stress-free studying routine. Teach them to focus on understanding instead of high marks.


Instead of comparing your child with his peers, compare him with himself to assess progress. It is also very important to encourage children to develop extra-curricular talents that they are interested in. Give more priority to the interests of your children rather than imposing your priorities and interests on them. In situations where they are unable to prioritize and take decisions, you may help them reach their likes.


If the child's marks are falling, do not berate or blame them. Instead, find the reason for the same and try to figure out a solution together with the child.

Make it a habit to sleep early and wake up early. Good sleep is very important for healthy growth.

Make breakfast compulsory.

Try to avoid junk food, carbonated drinks, and extremely sugary food as much as possible. Good diet and digestion highly influence mental and physical health.

Take care to eat more fruits and increase the intake of protein.

Drink enough water.

Resting in breaks is very important during studying. During exam preparation, it is imperative to rest the eyes and mind frequently. Breathing exercises are also very beneficial.

Incorporate exercise (in the form of games, walking, dancing, etc) into the child's routine. Keep time aside for physical activity even during exams. Such activity actually helps retain what has been learnt. On the other hand, spending time on devices such as mobile phones, tv, etc can cause one to forget what they have studied.

Make sure that the child does not fall sick during exams. If this happens, consult a doctor immediately.


For children with learning disabilities, if required, medicine can be taken under the guidance of an experienced practitioner.


Intelligence-enhancing oushadhas in Ayurveda -

- Saaraawathaarishtam 5 - 10 ml

- Brahmi Ghritham 5 - 10 g


Mandookaparni (muthil), Yahtimadhu (iratti madhuram), Gudoochi (chittamruthu), and Shankupushpam together are known as Medhyarasaayana Oushadhas. These can be taken individually or together.

The juice (10 ml) from the stem of Chittamruthu can be taken with honey every morning before breakfast.

Take 3 g of Irattimadhuram mixed with milk.



Make sure to consult a practitioner prior to taking any medicines.

75 views0 comments

Recent Posts

See All

Comments


bottom of page