top of page

Management of Cholesterol in Ayurveda

(മലയാളത്തിൽ വായിക്കാൻ സ്ക്രോൾ ചെയ്യുക )


In Charaka Samhita, Charaka describes obesity, and along with it explains the symptoms and causes for cholesterol. It is also described in detail in the book Madhavanidaanam. Cholesterol is one of the sapthadhaathus.


Reasons -

  • Unhealthy eating habits - Not eating at the right mealtimes, eating before digesting previously eaten food, eating fried items, eating too much sugary food, consuming alcohol, eating too much junk food, etc can cause cholesterol to accumulate inside blood vessels. This might lead to obesity, cholesterol, high blood pressure, and diabetes.

  • Lack of exercise

  • Excess of sleep and untimely sleep

  • Hereditary reasons

Management and Treatment


  • The foremost thing to do is to try and avoid the causes of cholesterol. Reduce the amount of animal fat in your diet, and instead incorporate more grains, vegetables and fruits in it. Avoid sugary juices and try to reduce the overall intake of sugar. Find time to exercise daily.

  • Take Triphala Kashaayam with honey daily.

  • The intake of boiled and cooled water with a spoon of honey is very beneficial.

  • Take 40 ml Lashuna Ksheerapakam before sleep.

  • Incorporate deepana, paachana oushadhas like thippali, ginger, black pepper, cumin seeds, and ajwan in your diet.

  • Panchakarma treatment is also beneficial.

  • Varaadi kashaayam, Gandharva Hasthaadi kashaayam, Ayaskrithi, Punarnavaasavam, Arogya Vardhini Rasam, Kaanjanaara Guggulu, etc can be taken accordingly.

We know that most diseases related to lifestyle are originated from improper digestion. Deepaka and Pachana oushadhas increase digestive fire and facilitates proper digestion. A regular and balanced diet, regular exercise, and a good routine can cure diseases like cholesterol and diabetes. Consult a doctor if these issues still persist despite making these changes to your lifestyle.

 

കൊളസ്‌ട്രോൾ എന്ന് കേൾക്കാത്തവരായി ഉള്ളവർ വിരളമായിരിക്കും. ചരക സംഹിതയിൽ ചരകാചാര്യർ അതി സ്ഥൂലത (അമിത വണ്ണം) യെ കുറിച്ച് വിവരിച്ചിരിക്കുമ്പോഴാണ് ലക്ഷണങ്ങളെയും കാരണങ്ങളേയും പറഞ്ഞിരിക്കുന്നത്. മാധവനിദാനം എന്ന ഗ്രന്ഥത്തിൽ മേദോ രോഗം പ്രത്യേകമായി പറഞ്ഞിരിക്കുന്നു.

സപ്ത ധാതുക്കളിൽ ഒന്നാണ് മേദോധാതു (Fat tissue). മേദോ ധാതു പല കാരണങ്ങൾ കൊണ്ട് ദുഷിച്ചു മേദോരോഗം ഉണ്ടാകുന്നു.


കാരണങ്ങൾ


  • അനാരോഗ്യകരമായ ഭക്ഷണശീലം - ശരിയായ സമയത്തു ഭക്ഷണം കഴിക്കാതിരിക്കുക, ഒരുപ്രാവശ്യം കഴിച്ച ഭക്ഷണം ദഹിക്കുന്നതിനു മുമ്പ് വീണ്ടും കഴിക്കുക, അമിതമായി എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണം കഴിക്കുക, മധുരപലഹാരങ്ങളുടെ അമിത ഉപയോഗം, മദ്യപാനം, ഫാസ്റ്റ് ഫുഡുകളുടെ അമിതമായി ഉപയോഗം - ഇവ മൂലം അഗ്നി മാന്ദ്യം ഉണ്ടാവുകയും ശരിയാ ദഹനം നടക്കാതെ ദുഷിച്ച മേദസ് രക്ത കുഴലുകളിലും മറ്റു സ്‌ഥലങ്ങളിലും അടിഞ്ഞു കൂടുന്നു. ഇത് അമിത വണ്ണത്തിനും കൊളെസ്ട്രോൾ, രക്ത സമ്മർദം, പ്രമേഹം മുതലായ രോഗങ്ങൾക്ക് കാരണമാകുന്നു.

  • വ്യായാമം  ഇല്ലായ്‌മ

  • മദ്യ പാനം

  • അമിതിയായ ഉറക്കം, അസമയത്തുള്ള ഉറക്കം

  • പാരമ്പര്യം


Management  and Treatment 


  • മേല്പറഞ്ഞ കാരണങ്ങൾ ഒഴിവാക്കുക എന്നതാണ് ഏറ്റവും പ്രധാനം. ആഹാരത്തിൽ മൃഗക്കൊഴുപ്പിന്റെ അംശം കുറക്കുക. പച്ചക്കറികളും പഴവർഗ്ഗങ്ങളും പയർ വർഗ്ഗങ്ങളും കൂടുതലായി ഉൾപ്പെടുത്തുക. പഞ്ചസാര ചേർന്ന പാനീയങ്ങളും ഭക്ഷണ പദാർഥങ്ങളും ഒഴിവാക്കുക. ദിവസവും വ്യായാമത്തിനു സമയം കണ്ടെത്തുക.

  • ത്രിഫല (കടുക്ക താന്നിക്ക നെല്ലിക്ക) കഷായം അല്പം തേൻ ചേർത്ത് ദിവസവും കഴിക്കുന്നത് ഉപകാരപ്രദമാണ്.

  • മധൂദകം - തിളപ്പിച്ചാറിയ വെള്ളത്തിൽ ഒരു സ്പൂൺ തേൻ ചേർത്ത് കഴിക്കുക.

  • ലശുന ക്ഷീരപാകം 40 ml രാത്രി കിടക്കുന്നതിനു മുമ്പ് കഴിക്കുക.

  • ദീപന, പാചന ഔഷധങ്ങൾ (those medicines helps in ama digestion)        

  • ഉദാ: തിപ്പലി, ഇഞ്ചി, കുരുമുളക്, അയമോദകം, ജീരകം കൃഷ്ണ ജീരകം മുതലായവ ആഹാരത്തിൽ ഉൾപെടുത്തുക.

  • ഉദ്വർത്തനം (ആയുർവേദ മരുന്നുകളുടെ പൊടി ഉപയോഗിച്ചുള്ള തിരുമ്മൽ), വമനം, വിരേചനം മുതലായ പഞ്ചകർമ്മ ചികിത്സ രീതികളും മേദോരോഗ ത്തിൽ ചെയ്തുവരുന്നു

  • വരാദി കഷായം, ഗന്ധർവ ഹസ്താദി കഷായം, ആയസ്‌കൃതി, പുനർനവാസവം, ആരോഗ്യ വർദ്ധിനി രസം, കാഞ്ചനാര ഗുഗ്ഗുളു  മുതലായ അനേകം ഔഷധങ്ങൾ അവസ്‌ഥാനുസാരം നൽകാവുന്നതാണ്.      


ഒട്ടുമിക്ക ജീവിത ശൈലി രോഗങ്ങളുടെയും ഉത്ഭവം അഗ്നി (digestive fire) മാന്ദ്യത്തിൽ നിന്നാണ്. ദീപന, പാചന ഔഷധങ്ങൾ അഗ്നിയെ വർധിപ്പിച്ച് ശരിയായ ദഹനം സാധ്യമാക്കുകയും, രസം രക്തം മാസം, മേദസ് മുതലായ സപ്തധാതുക്കളുടെയും ശരിയായ പുഷ്ടി ഉണ്ടാകുന്നു. ചിട്ടയായ ആഹാര രീതിയും, വ്യായാമവും, ജീവിത ചര്യയും കൊളസ്ട്രോൾ, പ്രമേഹം രക്തസമ്മർദം, അമിത വണ്ണം മുതലായ അസുഖങ്ങളെ പാടെ തുടച്ചുമാറ്റും എന്നതിൽ തർക്കമില്ല. എന്നിട്ടും കുറയാത്ത പക്ഷം വൈദ്യസഹായം തേടേണ്ടത് ആവശ്യമാണ്.


















 



102 views0 comments

Recent Posts

See All

Commentaires


bottom of page