top of page

Oil for hair fall

Can you suggest an oil for hair fall?

പല കാരണങ്ങൾ കൊണ്ട് മുടി കൊഴിച്ചിൽ ഉണ്ടാകാം. എണ്ണ തേക്കുന്നത് കൊണ്ട് മാത്രം ഇതിന് ശരിയായ പരിഹാരം ലഭിക്കുന്നില്ല. മുടി കൊഴിച്ചിലിന്റെ കാരണങ്ങൾ കണ്ടു പിടിച്ച് അവ ഒഴിവാക്കി, ഉചിതമായ എണ്ണ ഉപയോഗിക്കുക എന്നതാണ് ഏറ്റവും ഫലപ്രദം.


മുടികൊഴിച്ചിലിനുള്ള പ്രധാന കാരണങ്ങൾ -


  • ചിലരിൽ പരമ്പരാഗതമായി മുടികൊഴിച്ചലും, കഷണ്ടിയും കണ്ടു വരുന്നു

  • അമിതമായ വിയർപ്പ്, പൊടി പടലങ്ങൾ, ചൂട്

  • ഹോർമോൺ വ്യതിയാനങ്ങൾ (ഗർഭിണി കളിൽ, പ്രസവാനന്തരം, മധ്യ വയസ്‌കരിൽ )

  • ശാരീരിക രോഗങ്ങൾ

  • അമിതമായ മാനസിക സമ്മർദ്ദം

  • ചർമ്മ രോഗങ്ങൾ

  • താരൻ

  • ശരിയായ പരിചരണമില്ലായ്മ

  • വെള്ളത്തിലെ ക്ലോറിൻ ഇവയൊക്കെ മുടികൊഴിച്ചിൽ ചില കാരണങ്ങൾ ആണ്.

നീലിഭൃംഗാദി വെളിച്ചെണ്ണ, ഭൃംഗാമലക തൈലം, ചെമ്പരത്യാദി തൈലം, ദിനേശവിൽവാദി വെളിച്ചെണ്ണ ഇവയിലേതെങ്കിലും ഉപയോഗിക്കാവുന്നതാണ്.

കയ്യൂന്നി, നെല്ലിക്ക, കറ്റാർവാഴ,ചെമ്പരത്തിപ്പൂവ്, നീല അമരി ഇല ഇവയുടെ നീരു ചേർത്ത് എണ്ണ കാച്ചി തേക്കുന്നത് മുടി കൊഴിച്ചൽ കുറക്കുകയും മുടി വളരാൻ സഹായിക്കുകയും ചെയ്യുന്നു.

ആഴ്ചയിൽ 2-3 പ്രാവശ്യം തലയിൽ എണ്ണ പുരട്ടി മൃദുവായി മസ്സാജ് ചെയ്യുക.

( തലയോട്ടിയിലെ രക്തയോട്ടം വർധിപ്പിക്കാനും മുടി വളരാനും ഇത് സഹായിക്കുന്നു ). അരമണിക്കൂറിനു ശേഷം ചെറു പയർ പൊടി, ത്രിഫല പൊടി, താളി, അല്ലെങ്കിൽ കഞ്ഞിവെള്ളത്തിൽ ഉലുവ കുതിർത്തു അരച്ച് ഉപയോഗിച്ച് കഴുകുക.

ഷാംപൂ, സോപ്പ് എന്നിവയുടെ ഉപയോഗം ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുക.

സമീകൃത ആഹാരം കഴിക്കാൻ ശ്രദ്ധിക്കുക.

46 views0 comments

Comments


bottom of page