top of page

പഞ്ച കർമ്മ ചികിത്സ - സത്യവും മിഥ്യയും | Panchakarma Treatment

(scroll to read in English)


പഞ്ചകർമ്മ ചികിത്സ എന്ന് കേൾകേൾക്കാത്തവരായി ആരും ഉണ്ടാകില്ല. പക്ഷെ എന്താണ് പഞ്ചകർമ്മം എന്നുള്ളത് പലർക്കും അറിവില്ല എന്നതാണ് സത്യം. ശരീരത്തിലും ശിരസ്സിലും തൈലം തേച്ചു മസ്സാജ് ചെയ്തുള്ള കുളിയാണ്‌ ഇതെന്നാണ് പലരും ധരിച്ചു വച്ചിരിക്കുന്നത്. ഇതിനുള്ള പ്രധാന കാരണം കൂണ് പോലെ മുളച്ചു പൊങ്ങുന്ന റിസോട്ടുകളും മസ്സാജ് സെന്ററുകളുമാണ്. ആയുർവേദത്തിന്റെ പേരിൽ പണം വാരിക്കൂട്ടുന്ന ഇവർ വിദേശികളെയും, സ്വദേശികളെയും ചതിക്കുക മാത്രമല്ല, ആയുർവേദ വൈദ്യ ശാഖയ്ക്ക് തന്നെ കളങ്കം ഉണ്ടാക്കുന്നു.


ആയുർവേദ ചികിത്സാ രീതിയിലെ വളരെ പ്രധാനപ്പെട്ട ചികിത്സ രീതിയാണ് പഞ്ചകർമ്മം. അഞ്ച് കർമങ്ങൾ എന്നാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. ആരോഗ്യ സംരക്ഷണം, രോഗ ചികിത്സ, പ്രതിരോധ ശക്തി വർധിപ്പിക്കുക, വാർദ്ധക്യത്തെ തടയുക മുതലായ അനേകം ഗുണങ്ങൾ ഈ ചികിത്സ കൊണ്ടുള്ള പ്രയോജനങ്ങൾ ആണ്. വളരെ പ്രഗത്ഭനും, പരിചയവുമുള്ള വൈദ്യന്റെ മേൽനോട്ടത്തിൽ മാത്രമേ ചികിത്സ പാടുള്ളൂ. രോഗാവസ്‌ഥ, രോഗിയുടെ ശരീര ബലം, അഗ്നിബലം, മാനസിക ബലം, പ്രകൃതി, ധാതു മുതലായ കാര്യങ്ങൾ ഒക്കെ പരിശോധിച്ചതിനു ശേഷം മാത്രമേ ഏതു കർമ്മമാണ്‌ അഭികാമ്യം എന്ന് തീരുമാനിക്കാൻ പറ്റുകയുള്ളൂ.


വമനം (ഛർദിപ്പിക്കൽ), വിരേചനം (വയറിളക്കൽ), വസ്തി (കഷായം, ഔഷധങ്ങൾ അടങ്ങിയ തൈലം ഇവ ഉപയോഗിച്ചുള്ള എനിമ) നസ്യം, രക്തമോക്ഷണം ഇവയാണ് പഞ്ചർമ്മങ്ങൾ. ചില ആചാര്യന്മാർ രക്തമോക്ഷണം പഞ്ചകർമ്മത്തിൽ ഉൾപ്പെടുത്താതെ ആസ്‌ഥാപന വസ്തി (കഷായ വസ്തി), അനുവാസന വസ്തി (സ്സ്നേഹവസ്തി) എന്ന് രണ്ടു തരം വസ്‌തികളെ പകരമായി പറഞ്ഞിരിക്കുന്നു.


ഈ ചികിത്സകളിലൂടെ ശരീരത്തിലെ ദുഷിച്ച ദോഷങ്ങളെ വെളിയിലേക്കു കളഞ്ഞു ദോഷങ്ങളെ സന്തുലിതാവസ്‌ഥയിൽ നിലനിർത്തുന്നു.

മൂന്നു ഘട്ടങ്ങൾ (സ്റെപ്സ്) ആയാണ് പഞ്ച കർമ്മ ചികിത്സ ചെയ്യുന്നത്.


1. പൂർവകർമ്മം

സ്നേഹനകർമം - രോഗിയെ ചികിത്സയ്ക്ക് ഒരുക്കുന്നതിന്റെ ഭാഗമായി നെയ് സേവിപ്പിക്കുക, അത് പോലെ ശരീരത്തിൽ ഔഷധങ്ങൾ ചേർത്ത തൈലം തേക്കുക

സ്വേദന കർമ്മം - സ്നേഹന കർമ്മം കഴിഞ്ഞത്തിനു ശേഷം ശരീരം വിയർപ്പിക്കുന്ന ക്രിയയാണ് സ്വേദനം.

എളുപ്പം ദഹിക്കുന്ന പ്രത്യേകം തയ്യാറാക്കിയ ഭക്ഷണമാണ് ഈ

ദിവസങ്ങളിൽ രോഗിക്ക് നൽകേണ്ടത്.


2. രോഗിയുടെ അവസ്‌ഥനുസാരം 3 അഥവാ 7 ദിവസത്തെ പൂർവകർമ്മങ്ങൾക്കു ശേഷം പ്രധാന കർമ്മമായ പഞ്ച കർമ്മം ചെയ്യുന്നു.

കഫ പ്രധാന രോഗങ്ങളിൽ വമനം, പിത്തത്തിൽ വിരേചനം, വാത രോഗങ്ങളിൽ വസ്തി, കഴുത്തിന് മേലെ വരുന്ന രോഗങ്ങളിൽ നസ്യം, ചർമ്മരോഗങ്ങൾ, രക്ത ദൂഷ്യം ഇവയിൽ രക്തമോക്ഷണം ഇവയാണ് പൊതുവെ ചെയ്തു വരുന്നത്. കൂടാതെ രോഗത്തെയും, രോഗീ ബലത്തെയും നോക്കി ഒന്നിൽ കൂടുതൽ കർമങ്ങളും ചെയ്യേണ്ടതായിവരുന്നു.


3. പാശ്ചാത് കർമ്മം - പ്രധാന ചികിത്സയ്ക്ക് ശേഷം രോഗിയുടെ ബലം വളരെ കുറഞ്ഞിരിക്കും. അടുത്ത കുറച്ചു ദിവസങ്ങളിൽ രോഗിക്കാവശ്യമായ ഭക്ഷണവു പഥ്യവും പാശ്ചാത് കർമ്മം എന്ന് അറിയപ്പെടുന്നു.


ഈ രീതിയിൽ ശരിയായ പഞ്ചകർമ്മ ചികിത്സക്കു കുറഞ്ഞത് 15 ദിവസങ്ങളിലെങ്കിലും വേണ്ടി വരുന്നു.

കേരളത്തിന്റെ മാത്രം സംഭാവനയായ ഉഴിച്ചിൽ പിഴിച്ചിൽ ധാര, ശിരോധാര, ഞവരക്കിഴിമുതലായവയും പഞ്ചകർമ്മ ചികിത്സ എന്നപേരിൽ അറിയപ്പെടുന്നു.

ഇവയിൽ ഏതു ചികിത്സയാണെങ്കിലും വിദഗ്ധ വൈദ്യന്റെ നേതൃത്തത്തിൽ മാത്രമേ ചെയ്യാൻ പാടുള്ളൂ. ഇല്ലെങ്കിൽ ഗുണത്തിന് പകരം വലിയ വിപത്തായിരിക്കും ഫലം.


മസ്സാജ് സെന്ററുകളിലും, ഒട്ടു മിക്ക റിസോർട് സെന്ററുകളിലും പഞ്ചകർമ്മം എന്നപേരിൽ ഒന്നോ രണ്ടോ ദിവസം കൊണ്ട് ചെയ്തുകൊടുക്കുന്ന ചികിത്സ യഥാർഥ പഞ്ചകർമ്മ ചികിത്സ അല്ലെന്നും, വളരെ ശ്രദ്ധയോടെ ചെയ്യേണ്ട ഒന്നാണ് ഇതെന്നും സാധാരണക്കാർ അറിയുക എന്നത് മാത്രമാണ് ഈ ലേഖനത്തിന്റെ ഉദ്ദേശം എന്ന് അറിയിച്ചുകൊള്ളട്ടെ.


 

The concept of Panchakarma Treatment is extremely popular, and not many people are unaware of the same. However, people are often gravely misinformed about the exact procedures that constitute Panchakarma. There is a general notion that Panchakarma entails massaging the head and body using oils followed by a bath. The main reason for this is the ever-increasing growth of resorts and massage centres that propagate wrong information. Not only do these people deceive tourists and residents alike to make money, but they also tarnish the practice of Ayurvedic science.


Panchakarma, which is one of the most important treatments in Ayurveda, as its name indicates, comprises of five treatments (karmas). It has a lot of benefits ranging from treatment of diseases to boosting immunity, to preventing ageing. Panchakarma has to be performed by an experienced and skilled practitioner. The approach of this treatment can be decided only after analysing the patient's state of health, strength of the body, strength of the mind, digestive power, Prakruthi, Dhathu, etc.


Vamana (therapeutic vomiting), Virechana (purgation), Vasthi (enema using oils containing kashayas and medicines), Nasya (elimination of toxins through the nose), Rakta Moksha (detoxification of the blood) are the five karmas. Some aacharyas do not include Rakta Moksha and instead prescribe Aasthapana Vastho and Anuvasana Vasthi.

These treatments flush out toxins from the body and bring equilibrium to the doshas.


Panchakarma is done in three stages -


1. Poorvakarmam

Snehakarmam - This involves giving ghee to the patient and massaging the body with medicinal oils as a part of preparing the patient for the panchakarma.


2. According to the patient's situation, after either 3 or 7 days of Poorvakarmam, the Panchakarma treatment begins. The following karmas are performed in the case of different issues -


  • Kapha induced issues - Vamana

  • Pitta induced issues - Virechana

  • Vatha induced issues - Vasthi

  • Ailments above the neck - Nasya

  • For skin diseases and toxins in the blood - Raktha Mokshanam

A patient might require more than one karma to be performed according to his ailment and strength.


3. Pashchaath karmam - After the main treatment, the patient's body becomes very weak. The routines and food for the days immediately following treatment constitutes the Paschaath karmam.


If done properly, Panchakarma will require a minimum of 15 days. Kerala's contributions, namely, Uzhichil, Pizhichil, Dhara, Shirodhara, Njavarakkizhi, are also known as Panchakarma.


Whatever the treatment be, they must only be done under the guidance of an expert practitioner. Otherwise, it can do more harm than good.


This article is aimed at spreading awareness about the misinformation surrounding Panchakarma. The one or two-day treatment that is done in massage centres and resorts under the name of Panchakarma is not the real treatment; actual Panchakarma is required to be performed by skilled practitioners with extreme care.

94 views0 comments

Recent Posts

See All

Comments


bottom of page