top of page

കുരുമുളക് | pepper | मरीच

(scroll to read in English)


കറുത്ത നാണ്യം എന്നറിയപ്പെടുന്ന സുഗന്ധ വ്യഞ്ജനമാണ് കുരുമുളക്. നമ്മുടെ നാട്ടിൽ സുലഭമായി കണ്ടു വരുന്ന കുരുമുളക് ആയുർവേദ ഔഷധ കൂട്ടായ ത്രികടു (ശുണ്ഠി, മരീചം പിപ്പലി - യഥാക്രമം ചുക്ക്, കുരുമുളക്, തിപ്പലി) വിൽ ഒന്നാണ്. അനേകം ഔഷധ യോഗങ്ങളിൽ ത്രികടു ഉപയോഗിച്ച് വരുന്നു.

  • ശാസ്ത്രീയ നാമം - Piper Nigrum

  • രസം - കടു

  • വീര്യം - ഉഷ്ണം

  • വിപാകം - കടു

  • ഗുണം - തീക്ഷണ, സൂക്ഷ്മ, ലഘു



കഫ വാതങ്ങളെ ശമിപ്പിക്കുന്ന കുരുമുളക് പിത്തത്തെ വർധിപ്പിക്കുന്നു.

പച്ച കുരുമുളക് ഒരല്പം മധുരവും കഫത്തെ വർധിപ്പിക്കുന്നതുമാണ്. ഇത് പിത്തത്തെ പ്രകോപിപ്പിക്കുന്നില്ല.


रसे पाके च कटुकं कफघ्नं मरिचं लघु (अ। हृदयं )

मरिचं कटुकं तीक्ष्णं दीपनं कफ वातजित्

उष्णं पित्तकरं रूक्षं श्वासशूल क्रिमिन् हरेत् 




ഗുണങ്ങൾ -

  • അഗ്നി ദീപ്തി ഉണ്ടാക്കുന്നു

  • ദഹനത്തെ സഹായിക്കുന്നു

  • രുചി വർധിപ്പിക്കുന്നു

  • കൃമികളെ നശിപ്പിക്കുന്നു

  • ശ്വാസ കാസ രോഗങ്ങളിൽ ഫലപ്രദമാണ്

  • തൈറോയ്ഡിന്റെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നു

  • രക്തത്തിലെ പഞ്ചസാരയുടെയും, കൊളസ്ട്രോളിന്റയും അളവ് നിയന്ത്രിക്കുന്നതിൽ സഹായിക്കുന്നു

  • രക്തചക്രമണം കൂട്ടി ഹൃദരോഗത്തെ കുറക്കുന്നു

  • ദുർമേദസ്സിനെ കുറച്ച് ശരീരം മെലിയാൻ സഹായിക്കുന്നു

  • ബാഹ്യ ലേപനം വിവിധ തരം ചർമാരോഗങ്ങളെ അകറ്റുന്നു

ഉപയോഗങ്ങൾ -

  • 2-3 ഗ്രാം കുരുമുളക് ഒരു ദിവസം ഉപയോഗിക്കാവുന്നതാണ്.

  • കുരുമുളക് പൊടി തേനും നെയ്യും ചേർത്ത് കഴിക്കുന്നത്‌ ചുമയ്ക്ക് ആശ്വാസം നൽകുന്നു.

  • കുറേ നാൾ നീണ്ടു നിൽക്കുന്ന ജലദോഷത്തിൽ (chronic cold) കുരുമുളക് തൈരും ശർക്കരയും ചേർത്ത് കഴിക്കുക

  • തലയിലെ ഫംഗസ് രോഗങ്ങളിൽ മരീച തൈലം ഉപയോഗപ്രദമാണ്.

  • പഴുത്ത കുരുമുളക് വെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിൽ തടവുന്നത് വേദന കുറക്കുന്നു.

  • പല്ലുകളുടെ സംരക്ഷണത്തിലും കുരുമുളക് ഉപയോഗപ്രദമാണ്. അത് കൊണ്ട് പൽപ്പൊടികളിലും, ടൂത്തു പേസ്റ്റുകളിലും ഉപയോഗിച്ച് വരുന്നു.

  • പലതരം സൂപ്പുകളിലും, ജ്യൂസുകളിലും കുരുമുളക് ചേർക്കുന്നത് ദഹനത്തെ സഹായിക്കുന്നു

  • പ്രസവാനന്തര സമയം മുളകിന് പകരം ഭക്ഷണത്തിൽ കുരുമുളക് ചേർക്കുന്നത് നല്ലതാണ്.

  • കുരുമുളകിന്റെ ഇല ആവണക്കെണ്ണ പുരട്ടി ചൂടാക്കി വേദനയും വീക്കവും ഉള്ള സ്‌ഥലങ്ങളിൽ വയ്ക്കുന്നത് വളരെ ഗുണപ്രദമാണ്.


പ്രധാന ഔഷധ യോഗങ്ങൾ

  • ദശമൂല കടുത്രയം കഷായം

  • ത്രികടു ചൂർണം

  • ചന്ദ്രപ്രഭ വടി

  • ത്രിഭുവന കീർത്തി രസം

  • മരീച തൈലം

മുതലായ ധാരാളം ഔഷധങ്ങളിൽ കുരുമുളക് ഉപയോഗിച്ച് വരുന്നു.

 

Black pepper is a spice that is commonly known as 'black coin' in Kerala. It is easily available and is used in an Ayurvedic mixture called 'Thrikatu' which used in a variety of Ayurvedic medicines.

  • Scientific name - Piper Nigrum

  • Rasa - Katu

  • Veerya - Ushna

  • Vipaka - Katu

  • Guna - Theekshana, Sookshma, Laghu


Pepper reduces Kapha and Vata and increases Pitta. Fresh pepper increases Kapha and does not induce Pitta.


Benefits -

  • It increases digestive power

  • It increases taste

  • It destroys parasites

  • It is beneficial for respiratory illnesses

  • It helps in controlling the secretion of thyroid

  • It helps in controlling the levels of sugar and cholesterol in blood

  • It increases the flow of blood and helps in reducing heart diseases

  • It helps in reducing weight

  • Its external application helps in reducing various types of skin diseases

Usage -

  • 2 - 3 grams of black pepper may be used daily.

  • Taking black pepper powder with honey and ghee reduces cough.

  • A mixture of pepper, yoghurt, and jaggery can be used to help with chronic cold.

  • Mareecha thailam can be used for fungus in the scalp.

  • A paste of ripe pepper and water can be used for pain relief.

  • Black pepper is highly efficient for the protection of teeth. It is hence popularly seen as an ingredient in toothpaste and powders.

  • Drinking soups and juices with black pepper in them can aid in digestion.

  • During pregnancy, it is good to use black pepper as a substitute for chilli.

  • The leaf of black pepper applied with castor oil can be heated and placed on areas with swelling and pain to aid with relief.

Ayurvedic medicines containing black pepper -

  • Dashamoola Kaduthrayam Kashaayam

  • Trikatu Churnam

  • Chandraprabha Vadi

  • Thribhuvana Keerthi Rasam

  • Mareecha Thailam


72 views0 comments

Recent Posts

See All

Comments


bottom of page