top of page

പ്രസവാനന്തര പരിചരണം | Post natal care

(scroll to read in English)


പ്രസവ ശേഷം 45 ദിവസം വരെയോ, അടുത്ത ആർത്തവ ആരംഭം വരെയോ സ്ത്രീയെ സൂതികാ എന്ന പേരിൽ അറിയപ്പെടുന്നു. ശാരീരികമായും മാനസികമായും വളരെ വ്യത്യാസം വരുന്ന ഒരു കാലഘട്ടമാണ് ഇത്. അമ്മയുടെ ആരോഗ്യം കുഞ്ഞിന്റെ ആരോഗ്യത്തിനും അത്യന്താപേക്ഷിതമാണ്. ഇന്ന് അണുകുടുംബ വ്യവസ്‌ഥയും ജോലിസ്‌ഥലത്തെ സമ്മർദ്ദങ്ങളും, മാറിയ ജീവിതരീതിയും സ്ത്രീയുടെ ആരോഗ്യത്തെ വളരെയധികം ബാധിക്കുന്നു. അത് കൊണ്ട് തന്നെ ഈ സമയത്തു അവളുടെ ആരോഗ്യത്തിൽ വളരെ അധികം ശ്രദ്ധ ആവശ്യമാണ്.


ഗർഭാവസ്‌ഥയിൽ വർധിച്ച ശരീരഭാരം സാധാരണ നിലയിൽ എത്തിക്കുക, മാംസപേശികളെയും, എല്ലുകളെയും ശക്തിപ്പെടുത്തുക, ഗർഭാശയം പൂർവ്വരൂപത്തിൽ എത്തിക്കുക, മുലപ്പാൽ വർധിപ്പിക്കുക മുതലായവയ്ക്ക് ആവശ്യമായ പോഷകങ്ങൾ നിറഞ്ഞ ആഹാരവും, മരുന്നുകളും ജീവിത ചര്യയും ആണ് സൂതികാ ചര്യയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് ശരിയായ രീതിയിൽ പാലിക്കുന്നത് മൂലം മാനസികാരോഗ്യം വർധിക്കുകയും, നടുവേദന, സന്ധിവേദന മുതലായ ശാരീരിക അസ്വാസ്ഥ്യങ്ങൾക്കു ആശ്വാസം ഉണ്ടാകുകയും ചെയ്യുന്നു.


  • ആദ്യ 3 ദിവസങ്ങൾ യവക്ഷാരം നെയ്യിലോ ചൂടുവെള്ളത്തിലോ ചേർത്ത് നൽകുക. ഇത് വേദനയെ അകറ്റുവാനായും രക്തം കട്ടിപിടിക്കുന്നതിനും സഹായിക്കുന്നു.

  • ചൂട് കഞ്ഞിയിൽ പഞ്ചകോല ചൂര്ണവും നെയ്യും ചേർത്ത് നൽകുന്നത് അഗ്നിയെ സാധാരണ നിലയിൽ കൊണ്ടുവന്നു വിശപ്പിനും ദഹനത്തിനും സഹായിക്കുന്നു.

  • വൈകുന്നേരം അശോകാരിഷ്ടം അഥവാ പഞ്ചകോലാസവം നൽകാവുന്നതാണ്.

  • സാധാരണ പ്രസവം ആണെങ്കിൽ കട്ടിയുള്ള തുണി കൊണ്ട് വയറിൽ ചുറ്റിക്കെട്ടുന്നതു വായു ശല്യത്തെ ഒഴിവാക്കുന്നു.

  • നാല്പാമരപ്പട്ട ഇട്ടു ചൂടാക്കിയ വെള്ളത്തിൽ കുളിക്കുക

  • 4 - 7 ദിവസം വരെ സാധാരണ കഴിക്കുന്ന ആഹാരം ചെറു ചൂടോടെ കഴിക്കാം. വിദാര്യാദി ഗണത്തിലെ മരുന്നുകൾ ചേർത്ത കഞ്ഞി കഴിക്കുക.

  • 7 ദിവസങ്ങൾക്കു ശേഷം ദശമൂലാരിഷ്ടം, ജീരകാരിഷ്ടം മണ്ടൂര വടകം ഇവ നൽകാവുന്നതാണ്. അശ്വഗന്ധാദി ലേഹ്യം, ശതാവരി ലേഹം, പഞ്ച ജീരക ഗുഡം ഇവയിലേതെങ്കിലും അവസ്‌ഥനുസാരം നൽകാവുന്നതാണ്.

  • രണ്ടാഴ്ചയോളം മാംസാഹാരവും, ദഹിക്കാൻ പ്രയാസമുള്ള ആഹാരങ്ങളും കഴിക്കാതിരിക്കുന്നതായിരിക്കും നല്ലത്‌.

  • ധാന്വന്തരം കുഴമ്പു പുരട്ടി എരിക്ക്, വാതം കൊല്ലി, മുതലായ മരുന്നുകൾ ഇട്ടു തിളപ്പിച്ച വെള്ളത്തിൽ (വേത് കുളി) കുളിക്കുന്നത് വേദന ശമിക്കുന്നതിന് ഉത്തമമാണ്. സിസേറിയൻ കഴിഞ്ഞവർ മുറിവ് ശരിയായി ഉണങ്ങിയതിനു ശേഷം മാത്രമേ തൈലം പുരട്ടാൻ പാടുള്ളൂ.


ഭക്ഷണം - എളുപ്പം ദഹിക്കുന്ന ആഹാരം കഴിക്കുക. ചെറുപയർ, ഉലുവ കഞ്ഞി, ഇലക്കറികൾ മുട്ട മുതലായ പോഷക സമൃദ്ധമായ ആഹാരം കഴിക്കുക. റാഗി, എള്ള്‌ മുതലായവ ഭക്ഷണത്തിൽ ഉൾപെടുത്തുക. വറുത്തതും, പൊരിച്ചതുമായവ ഒഴിവാക്കുക. ആവശ്യത്തിന് ചൂട്‌ വെള്ളം കുടിക്കുക. എണ്ണയിൽ കുഴച്ചു മരുന്ന് കഴിക്കുന്ന രീതി പണ്ടുകാലങ്ങളിൽ നിലവിൽ ഉണ്ടായിരുന്നു. ആ മരുന്ന് കഴിക്കുന്ന സമയം വെള്ളം കൂടുതൽ കുടിച്ചാൽ അജീർണം ഉണ്ടാകും എന്നതിനാൽ വെള്ളം കുടിക്കരുതെന്നു മുത്തശ്ശിമാർ നിർദേശിച്ചിരുന്നു.


ശരീര ഭാരവും വണ്ണവും കുറക്കുന്നതിന് അമിതമായ വ്യായാമവും, ഭക്ഷണ നിയന്ത്രണവും പാടില്ല. പകരം പോഷക സമൃദ്ധമായ ആഹാരം ശീലമാക്കുക. ആവശ്യത്തിന് വിശ്രമവും ഉറക്കവും ഉറപ്പു വരുത്തുക.

സ്ത്രീയുടെ പ്രകൃതിക്കും, താമസിക്കുന്ന സ്‌ഥലത്തെ കാലാവസ്‌ഥയ്‌ക്കും അനുസരിച്ചു മരുന്നുകളിലും ഭക്ഷണ ക്രമത്തിലും ചെറിയ മാറ്റങ്ങൾ ഉണ്ടാകേണ്ടതുണ്ട്. അത് പോലെ മറ്റു അസുഖങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടെങ്കിലും വൈദ്യ നിർദേശം അനുസരിച്ചു പ്രസവാനന്തര ശുശ്രൂഷകൾ ചെയ്യുവാൻ ശ്രദ്ധിക്കുക.


 

A woman is referred to as 'Soothika' during the time period of 45 days after pregnancy or until the next menstrual cycle begins. This is a period during which a woman undergoes significant physical and mental change. A mother's good health is imperative for the child's health. Today's nuclear family situations, work-related pressures, and changing lifestyle adversely affects the woman's health. Hence, it is very important to take extra care during this period of time.


Soothikaacharya involves the nutrition, medicine, and lifestyle necessary to ensure the restoration of body weight, strengthening of bones, restoration of the uterus, and increased production of breast-milk.

  • During the first 3 days, take Yavakshaaram with ghee or hot water. This helps reduce pain.

  • Adding panchakola powder and ghee to hot porridge brings the digestive fire back to normal and helps in appetite and digestion. In the evening, either Ashokarishtam or Panchakolasavam can be taken.

  • Wrapping the abdomen with a thick cloth after in case of normal childbirth avoids gas troubles.

  • Take a bath with water heated with Nalpamaram bark.

  • For 4 to 7 days, normal food can be eaten after it is slightly heated.

  • Eat porridge with medicines from the Vidaaryadi Ganam.

  • After 7 days, Dashamoolarishtam, and Jeerakarishtam, Mandoora vadakam, etc can be taken. Ashwagandhadi Lehyam, Shathaavari Lehyam and Pancha Jiraka Gudam can be taken according to the situation.

  • It is best not to eat meat or foods that are difficult to digest for two weeks.

  • Taking a bath with water boiled with erikku, vatham kolli, etc after massaging with Dhanwantharam oil is good for reducing pain. In case of cesarean delivery, oils must be applied only after the wound has healed completely.

Food - Eat light digestible food. Eat nutritious foods like green beans, fenugreek porridge, leafy vegetables and eggs. Include ragi, sesame seeds, etc in the diet. Avoid fried and toasted food. Drink enough hot water. There used to be a practice of taking medicine mixed with oil in olden times. However, it was advised not to drink too much water while taking the medicine as it would cause indigestion.


Excessive exercise and diet should not be used to lose weight. Get into the habit of eating nutritious foods instead. Ensure adequate rest and sleep.

Depending on the prakruti of the woman and the climate of the place, one may be required to make minor changes in medication and diet. Be sure to do postpartum care as directed by your doctor.

209 views0 comments

Recent Posts

See All

Comments


bottom of page