top of page

ഋതു ചര്യ (Seasonal Regimen)

(scroll to read in English)


ആയുർവേദത്തിൽ ദിനചര്യയ്ക്ക് കൊടുത്തിരിക്കുന്ന അതെ പ്രാധാന്യം ഋതു ചര്യയ്ക്കും നൽകിയിരിക്കുന്നു. കാലാവസ്‌ഥ അനുസരിച്ച് നമ്മുടെ ജീവിതരീതിയിലും ആഹാര രീതിയിലും മാറ്റം കൊണ്ട് വരേണ്ടത് വളരെ അത്യാവശ്യമാണ്.

6 ഋതുക്കളാണ് ആയുർവേദ ഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിരിക്കുന്നത്.

  • ശിശിരം (മാഘമാസം, ഫൽഗുന മാസം) - Mid January to Mid March

  • വസന്തം (ചൈത്രം, വൈശാഖ മാസങ്ങൾ) - Mid March to Mid May

  • ഗ്രീഷ്മ ഋതു -(ജ്യേഷ്ഠ, ആഷാഡ മാസങ്ങൾ) - Mid May to Mid July

  • വർഷ ഋതു (ശ്രാവണ, ഭാദ്ര പദ മാസങ്ങൾ) - Mid July to Mid September

  • ശരത് (അശ്വയുജ, കാർത്തിക മാസങ്ങൾ) - Mid September to Mid November

  • ഹേമന്തം (മാർഗശിര, പുഷ്യ മാസങ്ങൾ) Mid November to Mid January

ഇതിൽ ആദ്യത്തെ 3 ഋതുക്കളായ ശിശിര, വസന്ത, ഗ്രീഷ്മ ഋതുക്കൾ ചേർന്നാൽ ഉത്തരായാണം (Northern Solstice) എന്നറിയപ്പെടുന്നു. ഈ സമയം മനുഷ്യരിൽ ബലം താരതമ്യേന കുറവായിരിക്കും. പ്രകൃതി ശരീരബലം ആഗിരണം ചെയ്യുന്നത് മൂലം ഈ കാലഘട്ടം ആദാന കാലം എന്ന് കൂടെ അറിയപ്പെടുന്നു.

വർഷ, ശരത്, ഹേമന്ത ഋതുക്കൾ ചേർന്നതാണ് ദക്ഷിണായനം (Southern Solstice) ഇവിടെ മനുഷ്യരിലേക്ക് പ്രകൃതി ബലം നൽകുന്നതിനാൽ വിസർഗ കാലം എന്നറിയപ്പെടുന്നു. മനുഷ്യർ ഈ കാലഘട്ടത്തിൽ പൊതുവെ ശക്തിശാലികൾ ആയിരിക്കും.


ഋതു സന്ധി - Inter seasonal period


ഒരു ഋതുവിന്റെ അവസാന 7 ദിവസങ്ങളും, അടുത്ത ഋതുവിന്റെ ആദ്യ 7 ദിവസങ്ങളും ചേർന്ന കാലയളവാണ് ഋതു സന്ധി. ഈ കാലഘട്ടത്തിൽ ആദ്യ ഋതുവിലെ ചര്യകൾ ക്രമമായി കുറച്ച് അടുത്ത ഋതുവിലെ ചര്യകൾ ക്രമമായി ചെയ്ത് തുടങ്ങണം. അങ്ങിനെ വരുമ്പോൾ ഋതു മാറ്റം വലിയ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നില്ല.

 

According to Ayurveda, Seasonal regimen is as important as a daily regimen. It is necessary to bring changes to our eating and other habits according to the changes in season.


Ayurvedic scriptures mention 6 'Rithus', or seasons. They are -

Shishira (Winter) - mid-January to mid-March

Vasantha (Spring) - mid-March to mid-May

Greeshma (Summer) - mid-May to mid-July

Varsha (Rainy) - mid-July to mid-September

Sharath (Autumn) - mid-September to mid-November

Hemantha (Pre-Winter) - mid-November to mid-January


Out of these, the first three seasons (Shishira, Vasantha, and Greeshma) together form what is called the Northern Solstice. During this time, the strength of human beings is said to be low as compared to the later seasons. In Sanskrit, this period of time is called Aadanakaala as Prakruti (nature) absorbs the strength of humans unto itself.

The last three seasons (Varsha, Sharath, and Hemantha) together form the Southern Solstice. During this period, Prakruti (nature) transfers strength to humans, due to which it is called Visargakaala in Sanskrit.


Interseasonal Period


The last seven days of a season and the first seven seasons of the next season together constitute the Rithu Sandhi, or the interseasonal period. During this period, the regimen of the ending season must be gradually reduced and the new season's regimen must be slowly incorporated. Doing so will ensure that there will not be any complications in health and lifestyle during seasonal changes.




125 views0 comments

Recent Posts

See All

Comments


bottom of page