top of page

ശീതകാല ആരോഗ്യ സംരക്ഷണം ആയുർവേദത്തിൽ | Winter Regimen

ദിനചര്യ എന്ന പോലെ തന്നെ ഋതു ചര്യ യ്ക്കും ആയുർവ്വേദം വളരെയധികം പ്രാധാന്യം നൽകിയിട്ടുണ്ട്.


ഹേമന്ത ഋതുവും, ശിശിര ഋതുവും ചേർന്ന കാലമാണ് പൊതുവെ ശീതകാലം എന്ന് അറിയപ്പെടുന്നത്. (Mid November to Mid March).


ഈ കാലഘട്ടത്തിൽ ആണ് മനുഷ്യ ശരീരം ഏറ്റവും ബലമുള്ളതായിരിക്കുന്നത്. ദഹന ശക്തിയും ഈ സമയം കൂടിയിരിക്കും. അത് കൊണ്ട് തന്നെ ധാരാളം മധുര, അമ്ല (പുളിരസം) ലവണ (ഉപ്പ്) രസ പ്രധാനമായ ആഹാരങ്ങളാണ് ഈ കാലത്ത് കഴിക്കേണ്ടത്.

രാത്രി കൂടുതലും പകൽ സമയം കുറവുമുള്ള ഈ ഋതുവിൽ ഉറക്കം കൂടുതൽ ആയിരിക്കും. പ്രഭാതത്തിൽ വാതദോഷത്തെ കുറക്കുന്ന തൈലം തലയിലും, ശരീരത്തിലും പുരട്ടി (അഭ്യഗം) കുളിക്കുക എന്നത് ശീതകാലത്തെ പ്രധാന ചര്യയാണ്. ഇതിനായി ശരീര ബലം, പ്രകൃതി ഇവ അനുസരിച്ച് കൊട്ടം ചുക്കാദി തൈലം, ധാന്വന്തരം തൈലം, വെളിച്ചെണ്ണ, നല്ലെണ്ണ (എള്ളെണ്ണ) മുതലായ ഏതെങ്കിലും തൈലം ഉപയോഗിക്കാവുന്നതാണ്.

അഗ്നി വർധിച്ചിരിക്കുന്ന സമയം ആയതിനാൽ ശീതകാലത്ത് ഗുരുവും (heavy), സ്നിഗ്ധം (oily) കൂടുതലുള്ള ആഹാരം കഴിക്കുന്നത്‌ നല്ലതാണ്. ഗോതമ്പ്, ഉഴുന്ന്, കരിമ്പ്, പാൽ, മാംസം ഇവയൊക്കെ ആഹാരത്തിൽ ഉൾപ്പെടുത്തണം എന്നാണ് വാഗ്ഭട്ടാ ചാര്യർ അഷ്ടാംഗ ഹൃദയത്തിൽ പറഞ്ഞിരിക്കുന്നത്. കഫ വാത വർധക സമയം ആയതിനാൽ ചൂടോടെ ആഹാരം കഴിക്കാൻ ശ്രദ്ധിക്കുക, സൂപ്പ്, ശർക്കര ചേർത്ത വൈൻ ഇവയൊക്കെ ഹിതകരമാണ്. ശരീരബലം കൂടുതൽ ആയതിനാൽ വ്യായാമം നിർബന്ധമായും ചെയ്തിരിക്കണം. വാതരോഗങ്ങൾ, കഫരോഗങ്ങൾ ഉള്ള വ്യക്തികൾ തണുപ്പടിക്കാതെ ശ്രദ്ധിക്കണം. ചെരുപ്പ് നിർബന്ധമായും ഉപയോഗിക്കണം. തണുത്ത വെള്ളം, ആഹാരസാധനങ്ങൾ ഒഴിവാക്കുക. ഭക്ഷണം അപ്പപ്പോൾ ഉണ്ടാക്കി കഴിക്കുകയും വേണം.

താഴെ പറയുന്ന കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ തണുപ്പുകാലം ആരോഗ്യത്തോടെ ആസ്വദിക്കാം.



  • കുട്ടികൾ, പ്രായമായവർ, കഫ, വാത പ്രകൃതി ഉള്ളവർ ഇവരൊക്കെ കഴിവതും അതിയായ തണുപ്പിൽ പുറത്തിറങ്ങാതെ ഇരിക്കുക. ഇറങ്ങുന്ന പക്ഷം തണുപ്പേൽക്കാത്ത രീതിയിൽ വസ്ത്രം, സോക്സ്‌, തൊപ്പി എന്നിവ ധരിക്കാൻ ശ്രദ്ധിക്കുക.

  • ദിവസവും മഞ്ഞൾ ഇട്ട് തിളപ്പിച്ച പാൽ കുടിക്കുന്നത് നല്ലതാണ്.

  • തുളസി, കുരുമുളക്, പട്ട, ചുക്ക് എന്നിവ ശർക്കര ചേർത്ത് ചുക്ക് കാപ്പി കഴിക്കുന്നതും തണുപ്പിനെ കുറക്കും.

  • വിവിധ തരം സൂപ്പുകൾ ആരോഗ്യം നൽകുന്നതോടൊപ്പം ശരീരത്തിന് ചൂട് നൽകുന്നു.

  • ദിവസവും വെയിൽ കൊള്ളുക.

  • വരണ്ട കാലാവസ്‌ഥ കാരണം ചർമ്മം കൂടുതൽ വരണ്ട് ചൊറിച്ചിൽ ഉണ്ടാകാനുള്ള സാധ്യത കൂടുതലായതിനാൽ ശരീരത്തിൽ ഈർപ്പം (moisture) നിലനിർത്തേണ്ടത് അത്യാവശ്യമാണ്. നാല്പാമര തൈലം, മുറിവെണ്ണ, ഒലിവെണ്ണ മുതലായ ഏതെങ്കിലും എണ്ണ പുരട്ടുന്നത് നല്ലതാണ്. ഇവ അടങ്ങിയ പല മൊയ്‌സ്ചറൈസറുകളും വിപണിയിൽ ഇന്ന് ലഭ്യമാണ്. ഗുണനിലവാരം നോക്കി മാത്രം ഇവ ഉപയോഗിക്കുക.

  • വാതരോഗങ്ങൾ വർധിക്കാതെ ശ്രദ്ധിക്കുക.

  • പാദങ്ങളിലെ വിണ്ടുകീറൽ ആണ് മറ്റൊരു പ്രശ്നം. പാദങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതോടൊപ്പം, പാദ ദാരി ലേപം,മുറിവെണ്ണ മുതലായവ പുരട്ടുകയും ചെയ്യുന്നത് ആശ്വാസപ്രദമായിരിക്കും.

  • ചുമ, ജലദോഷം എന്നിവയിൽ ഏലാദി ലേഹ്യം, അഗസ്ത്യ രസായാനം, വാസരിഷ്ടം, താലീ സപത്രാദി ചൂർണം ഇവയിൽ ഏതെങ്കിലും ഉപയോഗിക്കാവുന്നതാണ്. രോഗലക്ഷണങ്ങൾ കൂടുതലുള്ള പക്ഷം നിർബന്ധമായും വൈദ്യസഹായം തേടേണ്ടതാണ്.

 

Ayurveda considers the incorporation of a seasonal regimen as important as a daily regimen.


Sheethakaala, i.e; Winter, constitutes of Hemantha Rithu and Shishira Rithu (mid-November to mid-March).

During this period, a person's strength is elevated. Hence, one should consume more of Madhura, Amla (sour), and Lavana (salty) foods during this time.

As nights are longer than days during this period, sleep duration is generally more during the winter season. Applying a thailam (oil) that reduces Vatadosha on the head and body in the mornings is an important part of a winter regimen. Kottam Chukkadi Thailam, Dhanwandaram Thailam, Coconut oil, Sesame seed oil, etc can be used according to body strength and Prakruthi for the same.

As digestion power is high during winter, it is good to eat food that is Guru (heavy), and Snigdha (oily). Substances such as wheat, masha, sugarcane, milk, and meat should be incorporated into the winter diet. As it is a time where Kapha and Vata could increase, it is important to eat food while it is hot. Soup, wine with jaggery, etc are good during this period. It is extremely important to exercise during winter because of increased strength levels. People prone to diseases related to Kapha and Vata must take care to not indulge in cold food items. Take preventive measures to avoid cough and cold. Food must be prepared and eaten immediately.


Take care of the following points to remain healthy during winter -


  • Small children, old people, and people with Kapha and Vata Prakruthi must not go outside in the cold unnecessarily. In case of going out, make sure to wear clothing appropriate to winter.

  • It is good to drink milk boiled with turmeric every day. Chukku Kaapi made with tulsi, pepper, cinnamon, and jaggery can help with cold.

  • Drinking different soups can make the body warmer.

  • Make sure to get sunlight daily.

  • Winter being a dry season, there are chances of your skin getting dry. Hence, it is important to keep your skin moisturised. Oils such as Nalpaamara Thilam, Murivenna, Olive oil, etc are good for this purpose. Various moisturisers containing such ingredients are also available in the market today. However, ensure that they are of good quality while purchasing them.

  • Cracked heels are also a common occurrence in winter. Always keep your feet clean and moisturise them with oils such as Paada Daari Lepa or Murivenna.

  • For cough and cold, Eladi Lehyam, Agasthya Rasaayanam, Vaasaarishtam, or Thaaleesapathraadi Choornam can be used. In case of persistent symptoms, consult a doctor.



103 views0 comments

Recent Posts

See All

Comments


bottom of page