top of page

Smriti Meditation

(മലയാളത്തിൽ വായിക്കാൻ സ്ക്രോൾ ചെയ്യുക)


Preserving and developing the mental and physical health of individuals and thus creating a healthy society is the primary goal of Ayurvedic science. Physical health and mental health are interdependent. As our lives are being increasingly fast and busy in the modern day and age, we seldom find time to prioritize our health. Today mental illnesses are very common, and these often translate into physical ailments. Work, studies, and the competition associated with them, along with strained relationships and family issues affect people even in rural areas. It is of some relief that people have begun talking more openly about mental health and that it is given more importance than olden days. Practices such as Yoga and meditation are becoming increasingly popular today.


धी धैर्यात्मादि विज्ञानं मनो दोष ओउषधं परम्(अ हृ )

मनसो ज्ञान विज्ञान धैर्य स्मृति समाधिभि :(चरक संहिता )


Smriti Meditation is an interactive therapeutic meditation technique to treat psychic anf psychosomatic diseases developed by Dr. K V Dilipkumar, Professor of Ayurveda Institute of Oriental Medicine, People's Friendship University, Moscow. Smriti meditation utilises the possibilities of smriti, an element mentioned in Satvaavajaya chikitsa and meditation practised in yoga. Smriti meditation conceives all the five components of Satvavajaya chikitsa with special emphasis on Smriti and Samadhi. It can be useful in developing mental health and finding the origin of mental and physical illnesses whose origin is unknown, and helps treat such illnesses in a short amount of time. I was fortunate enough to study and practice Smriti Meditation under Dr. Dilipkumar and was able to gauge the effects of the practice on human mind. Smriti meditation is undoubtedly an invaluable contribution to medical science, and is becoming more popular globally. Persistent headaches, nervous disorders, respiratory illnesses, skin diseases, thyroid etc are often induced by mental health issues. From illnesses that cannot be treated by tangible medicines, to issues like insomnia, learning disabilities, blood pressure, tension, and lack of focus can be effectively treated using smriti meditation.


Smriti meditation must be done under the guidance of a practitioner. It is done in such a manner that suits the needs of the person. Thus, unlike other meditations, it cannot be done for more than one person at a time. It is an effective tool that eliminates negativities that have accumulated in a person's mind over time due to a variety of reasons.


Would you like to try Smriti meditation? Do let me know in the comments.

ഓരോ വ്യക്തിയുടെയും അത് വഴി സമൂഹത്തിന്റെയും, ശാരീരിക, മാനസിക ആരോഗ്യം കാത്തു സൂക്ഷിക്കുക എന്നതാണ് ആയുർവേദത്തിന്റെ പരമമായ ലക്ഷ്യം. ശാരീരിക ആരോഗ്യവും മാനസിക ആരോഗ്യവും പരസ്പരം ആശ്രയിച്ചിരിക്കുന്നു. ആധുനിക ജീവിതത്തിൽ ജനങ്ങളുടെ ജീവിതത്തിന് വേഗത വർധിച്ചതോടെ ആരോഗ്യ സംരക്ഷണം ബുദ്ധിമുട്ടേറിയ കാര്യമായി. മാനസിക സമ്മർദ്ദം കൂടുകയും അത് പലതരം ശാരീരിക മാനസിക പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്തു തുടങ്ങി. പഠനം, ജോലി മുതലായവയിലെ മത്സരവും കുടുംബ ജീവിതത്തിലെ താളം തെറ്റലും ഗ്രാമ പ്രദേശങ്ങളിൽ വരെ സാധാരണമായി കഴിഞ്ഞു. ഇതിൽ നിന്നും കരകയറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇത് മുൻ നിർത്തി വ്യക്തികളുടെ ആരോഗ്യ സംരക്ഷണത്തിനായി യോഗ, മെഡിറ്റേഷൻ മുതലായവ ശീലമാക്കി ജീവിത രീതി മെച്ചപ്പെടുത്താൻ ജനങ്ങൾ ശ്രമിച്ചു വരുന്നു എന്നത് അല്പം ആശ്വാസം നൽകുന്നു.

ആയുർവേദത്തിലും മാനസിക ആരോഗ്യ സംരക്ഷണത്തിന് മുൻ‌തൂക്കം നൽകുന്നു എന്ന് നാം പറഞ്ഞല്ലോ.


धी धैर्यात्मादि विज्ञानं मनो दोष ओउषधं परम्(अ हृ )

मनसो ज्ञान विज्ञान धैर्य स्मृति समाधिभि :(चरक संहिता )


സത്വാവജയം ചികിത്സരീതിയെ മുൻ നിർത്തി ആയുർവേദചികിത്സയിലെ പുതിയ സാധ്യതകളെ കുറിച്ചുള്ള ഗവേഷണത്തിൽ Dr. Dileep Kumar സർ വികസിപ്പിച്ചെടുത്ത പുതിയ ചികിത്സരീതിയാണ് സ്‌മൃതി മെഡിറ്റേഷൻ. (Dr. K V Dilipkumar, Professor of Ayurveda Institute of Oriental Medicine, People's Friendship University, Moscow) വ്യക്തികളുടെ മാനസിക ആരോഗ്യം വർധിപ്പിക്കാനും, ഉറവിടം അറിയാത്ത പല ശാരീരിക, മാനസിക രോഗങ്ങളുടെയും ഉറവിടം കണ്ടെത്തി ചെറിയ സമയത്തിൽ രോഗമുക്തി നേടാൻ സഹായിക്കുന്ന സ്‌മൃതി മെഡിറ്റേഷൻ സറിന്റെ കീഴിൽ തന്നെ പഠിക്കുവാനും, അതിന്റെ വിജയസാധ്യതകൾ നേരിട്ടറിയാനും എനിക്കും ഭാഗ്യം ലഭിച്ചു എന്ന് ഇവിടെ ഓർമിപ്പിച്ചു കൊള്ളുന്നു. വിദേശങ്ങളിലും, നാട്ടിലും വളരെ പെട്ടെന്ന് പ്രചാരത്തിൽ വന്നു കൊണ്ടിരിക്കുന്ന ഈ ചികിത്സ രീതി ആയുർവേദ ചികിത്സാ രംഗത്ത് വലിയ മുതൽക്കൂട്ടായിരിക്കും എന്ന കാര്യം നിസ്സംശയം പറയാം. വിട്ട് മാറാത്ത തലവേദന, വാത രോഗങ്ങൾ, ശ്വാസരോഗങ്ങൾ, ദീർഘകാലം നീണ്ടുനിക്കുന്ന ത്വക്ക് രോഗങ്ങൾ, തൈറോയ്ഡ് മുതലായവയിൽ അധികവും മാനസികമായ കാരണങ്ങളിൽ നിന്നും ഉരുത്തിരിയുന്നവയാണ്. ശാരീരിക ചികിത്സകൾ കൊണ്ട് മാറിക്കിട്ടാത്ത ഈ രോഗങ്ങൾ മുതൽ ഉറക്കക്കുറവ്, പഠന വൈകല്യം, രക്ത സമ്മർദം, ടെൻഷൻ, ശ്രദ്ധക്കുറവ് മുതലായ ഒട്ടനവധി കാര്യങ്ങളിൽ സ്‌മൃതി മെഡിറ്റേഷൻ വളരെ ഫലപ്രദമാണ്.


സ്‌മൃതി മെഡിറ്റേഷൻ പരിശീലനം നേടിയ ഒരു ഡോക്ടറുടെ സഹായത്തോടെ മാത്രമാണ് ചെയ്യുന്നത്. ഓരോ വ്യക്തിയുടെയും ആവശ്യം മനസിലാക്കി അതിനനുസരിച്ചുള്ള രീതിയാണ് പിന്തുടരേണ്ടത്. അത് കൊണ്ട് തന്നെ മറ്റ് മെഡിറ്റേഷനുകൾ പോലെ ഒന്നിൽ കൂടുതൽ ആൾക്കാർക്ക് ഒന്നിച്ച് ചെയ്യാൻ പറ്റിയതല്ല. രോഗിയുടെ മനസ്സിന്റെ അടിത്തട്ടിൽ പല കാരണങ്ങളാലും, പല സമയങ്ങളിലായി അടിഞ്ഞു കൂടിയിരിക്കുന്ന ആകുലതകൾ തുടച്ചു നീക്കി മാനസികവും, ശരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്താൻ ഇത് വഴി സാധിക്കുന്നു എന്നുള്ളത് സന്തോഷം നൽകുന്ന കാര്യം തന്നെയാണ്.

സ്‌മൃതി മെഡിറ്റേഷൻ പരീക്ഷിക്കാൻ നിങ്ങൾക്ക് താല്പര്യമുണ്ടോ? കമന്റ് ബോക്സിൽ അറിയിക്കുക.
77 views0 comments

Recent Posts

See All

Comments


bottom of page