top of page

ഗ്രീഷ്മ ഋതുചര്യ | Summer Regimen

(scroll to read in English)


(ഉഷ്ണ കാല ആരോഗ്യ സംരക്ഷണം ആയുർവേദത്തിൽ)


ദിനചര്യയ്ക്കും ഋതുചര്യയ്ക്കും ആയുർവ്വേദം നൽകിയിട്ടുള്ള പ്രാധാന്യം വളരെ അധികമാണ്.



ആദാനകാലത്തിൽ (ശിശിര വസന്ത ഗ്രീഷ്മ ഋതുക്കൾ) സൂര്യൻ, ജീവജാലങ്ങളിലെ ബലത്തെ ആഗിരണം ചെയ്യുന്നു. അതിനാൽ ശരീരം വളരെ ക്ഷീണിച്ചിരിക്കുന്നു കാലമായിരിക്കും. അന്തരീക്ഷത്തിൽ ചൂട് വളരെയധികം കൂടിയിരിക്കും. അത് കൊണ്ട് തന്നെ ചൂടിനെ ചെറുക്കുന്നതും ശരീരത്തിന് ബലവും ആരോഗ്യവും തണുപ്പും നൽകുന്ന ആഹാരങ്ങളും, വിഹാരങ്ങളും (ലൈഫ് സ്റ്റൈൽ) ആണ് ഈ കാലത്തു തിരഞ്ഞെടുക്കേണ്ടത്. വസന്ത ഋതുവിൽ ആരംഭിക്കുന്ന ചൂട് ഗ്രീഷ്മ ഋതുവിൽ എത്തുമ്പോഴേക്കും അത്യന്തം കഠിനമാകുന്നു.ഇക്കാലത്തു പ്രകൃതിയുടെ അസന്തുലിതാവസ്‌ഥ കാരണം ആഗോള താപം കൂടി കൂടി വരികയും ഉഷ്ണം അസഹനീയവുമായിത്തീർന്നിരിക്കുന്നു.


ഉഷ്ണകാലത്തെ ആഹാര രീതികൾ

  • വെള്ളം ധാരാളമായി കുടിക്കുക

  • പഴവര്ഗങ്ങളും പച്ചക്കറികളും അധികമായി ഉപയോഗിക്കുക

  • പാല്,മോര് തൈര് ഇവ ആഹാരത്തിൽ ഉൾപെടുത്തുക

  • എരിവ് പുളി എന്നിവയുടെ അളവ് കുറക്കുക

  • ദഹിക്കാൻ എളുപ്പമുള്ള മധുര രസപ്രധാനവും, സ്നിഗ്ധവും ശീത ഗുണവുമുള്ള ആഹാരങ്ങൾ കഴിക്കുക (ഇവിടെ മധുരം എന്ന് ഉദ്ദേശിച്ചിരിക്കുന്നത് സഭാവികമായ മധുര ഗുണം ഉള്ള ആഹാരം എന്നാണ് അല്ലാതെ കൃത്രിമ മധുരമല്ല. അത് പോലെ ശീത ഗുണം എന്നത് കൊണ്ട് ശരീരത്തിന് തണുപ്പ് നല്കുന്നവ എന്നാണ്. മറിച്ചു ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചതല്ല എന്ന് പ്രത്യേകം ഓർമപ്പെടുത്തുന്നു) നമ്മുടെ നാട്ടിൻ പുറങ്ങളിൽ ചക്ക, മാങ്ങ, കൈതച്ചക്ക മുതലായ പലതരം പഴവർഗങ്ങൾ വേനൽക്കാലത്താണ് ഉണ്ടാകുന്നത്. പ്രകൃതി തന്നെ കനിഞ്ഞു തന്നിരിക്കുന്ന ഇവയെല്ലാം പരമാവധി ഉപയോഗപ്പെടുത്താൻ ശ്രദ്ധിക്കുക.

  • ചായ, കാപ്പി മുതലായവയുടെ ഉപയോഗം കുറക്കുകയും പകരം മല്ലിയിട്ടു തിളപ്പിച്ചാറിയ വെള്ളം, രാമച്ചം, നന്നാറി മുതലായവ ചേർത്ത വെള്ളം, മോരിൻ വെള്ളം, നാരങ്ങാ വെള്ളം ഇവയൊക്കെ ശീലമാക്കുന്നത് ശരീരത്തിന് തണുപ്പ് നൽകാനും ക്ഷീണം അകറ്റാനും സഹായിക്കുന്നു.

  • മദ്യപാനം തീർത്തും ഒഴിവാക്കുക


വിഹാരം (life style)

  • മാനസികമായി ചൂടിനെ നേരിടാൻ തയ്യാറെടുക്കുക

  • വെയിൽ കൊള്ളുന്നത് പരമാവധി ഒഴിവാക്കുക. പറ്റാത്ത സന്ദർഭങ്ങളിൽ കുട ഉപയോഗിക്കുക. സൺഗ്ലാസ് ഉപയോഗിക്കുന്നത് കണ്ണിന്റെ സംരക്ഷണത്തിന് ഉപയോഗപ്രദമായിരിക്കും

  • ദിവസേന രണ്ടു നേരം കുളി നിർബന്ധമാക്കുക .

  • മല്ലിവെള്ളം ഉപയോഗിച്ച് കണ്ണുകൾ കഴുകുക

  • ശരീരത്തിന് തണുപ്പ് നൽകുന്ന പിണ്ഡതൈലം, ചന്ദനം മുതലായവ പുരട്ടുക

  • മുഖത്തെ കരുവാളിപ്പ് മാറാൻ തൈരും കടലമാവും ചേർത്ത് പുരട്ടി മുഖം കഴുകുക

  • വ്യായാമം മിതമാക്കുക

  • കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുക

  • രാത്രി സമയം വീടിനു പുറത്തു കുറച്ചു സമയമെങ്കിലും ചിലവൊഴിക്കുക. നിലാവെളിച്ചവും പ്രകൃതിയിൽ നിന്നും കിട്ടുന്ന കാറ്റും കൊള്ളാൻ ശ്രമിക്കുക


പണ്ടുകാലങ്ങളിൽ ഉഷ്ണകാലത്തു വീടിനു വെളിയിലോ ടെറസിലോ കിടന്നുറങ്ങുന്ന ശീലമുണ്ടായിരുന്നു. ചൂടിൽ നിന്നുള്ള രക്ഷ എന്നതിലുപരി ശുദ്ധമായ കാറ്റും നിലാവും ആരോഗ്യം വർധിപ്പിക്കുന്നതിൽ വലിയ പങ്കു വഹിച്ചിരുന്നു. കാലം മാറിയപ്പോൾ ഗ്രാമങ്ങളിൽ പോലും അടച്ചുപൂട്ടിയ AC മുറികളിൽ കിടന്നുറങ്ങുന്നതും, ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച പാനീയങ്ങളും ശീലമായപ്പോൾ പലതരം ശ്വാസ രോഗങ്ങൾ, വാതരോഗങ്ങൾ, ഉദരരോഗങ്ങൾ എന്നിവ ജീവിതം ദുസ്സഹമാക്കി.

കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള ജീവിത രീതി തിരഞ്ഞെടുക്കുക എന്നതാണ് ഏതു കാലാവസ്‌ഥയെയെയും അതിജീവിക്കാൻ പറ്റിയ മാർഗം.


 

Ayurveda imparts a lot of importance to daily routine and seasonal regimens.


During the Aadanakaala (Northern Solstice - mid January to mid July), the sun absorbs strength from living beings, and hence the body will tend to become weaker. The atmosphere will be hotter, and we must eat foods that reduce heat and that gives the body strength and cools it down. The heat that begins during spring intensifies in summer, and today, due to numerous harmful human activities, global warming has been increasing, leading to higher heat levels in the atmosphere.


Food Habits during summer

  • Drink plenty of water.

  • Increase the amount of fruits and vegetables in your diet.

  • Eat foods that are easily digested and are of Madhura rasa and Sheetha guna. (Here, Madhura rasa implies naturally sweet foods, and does not refer to artificial sweeteners. Similarly, Sheetha guna is used to describe foods that inherently have the property of cooling down the body, and not items that have been kept in the fridge and cooled.) We see plenty of fruits that grow around us seasonally in summer like the jackfruit and mango, and we must make use of these naturally growing seasonal fruits.

  • Reduce the use of tea and coffee, and instead opt for drinks like water that is boiled with coriander seeds, water infused with ramacham or nannari, buttermilk, lemon juice, etc. Making a habit of drinking these will cool down the body and reduce fatigue.

  • Avoid consumption of alcohol.

Lifestyle

  • Prepare yourself mentally to live through the summer heat.

  • Avoid getting in sunlight. In unavoidable situations use an umbrella. Using sunglasses are also beneficial for the eyes.

  • Take a bath twice a day.

  • Wash eyes using water infused with coriander seeds.

  • Massage with cooling medicines such as Pindathailam and Sandalwood.

  • Use a besan and yogurt face mask to remove tan.

  • Reduce exercise.

  • Use cotton clothes.

  • During nights, spend time outdoors. Try to get moonlight and feel the natural breeze.

In the olden days, there used to be a habit of sleeping outside or on the terrace during summer. This was done not only just to escape heat, but also to get moonlight and fresh air. Times have changed and today we resort to artificial appliances like the AC and consume drinks that have been refrigerated. Such habits have increased respiratory diseases, Vata diseases, and stomach diseases. Choosing and sticking to regimens according to seasons is the best possible way to live through harsh seasonal conditions.

63 views0 comments

Recent Posts

See All

Kommentare


bottom of page