top of page

Turmeric | മഞ്ഞൾ

Updated: Sep 24, 2020



(scroll to read in English)


ഏവർക്കും സുപരിചിതമായ ഒരു സസ്യമാണ് മഞ്ഞൾ. നമ്മുടെ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ഒന്നാണ് മഞ്ഞൾ എങ്കിലും അതിന്റെ ഗുണങ്ങളെ കുറിച്ച് അധികം പേരും ബോധവാന്മാരല്ല. കറികളിൽ നമ്മൾ ഉപയോഗിക്കുന്ന മഞ്ഞൾ, ഔഷധ നിർമാണത്തിലും, ചികിത്സയിലും മാത്രമല്ല നമ്മുടെ മംഗള കർമ്മങ്ങളിലും ഉപയോഗിച്ച് വരുന്നു. പൂജ വേളകളിലും കല്യാണങ്ങളിലും ഉപയോഗിക്കുന്നത് ഐശര്യദായകമാണെന്നാണ് ഭാരതീയ സങ്കല്പം. നമ്മുടെ നാട്ടിൽ സുലഭമായി കണ്ടുവരുന്ന ഈ ചെടിയുടെ വേര് (കിഴങ്ങ്) ആണ് ഔഷധ നിർമാണത്തിൽ ഉപയോഗിക്കുന്നത്. പലഹാരമുണ്ടാക്കുന്നതിനായി ഇലകളും ഉപയോഗിച്ച് വരുന്നു.

  • സംസ്‌കൃത നാമം - ഹരിദ്രാ, നിശാ.

  • ശാസ്ത്ര നാമം - curcuma longa 

  • രസം (ടേസ്റ്റ്) - കടു, തിക്തം

  • വീര്യം (പൊട്ടൻസി) - ഉഷ്ണ വീര്യം

  • വിപാകം - കടു വിപാകം





हरिद्रा प्रमेह हराणां - പ്രമേഹ ചികിത്സയിൽ മഞ്ഞളിന്റെ പ്രാധാന്യത്തെ ഗ്രന്ഥങ്ങളിൽ ഈ വിധം പറഞ്ഞിരിക്കുന്നു .


ഉപയോഗങ്ങൾ -


हरिद्राया :प्रयोगेन प्रमेह इव षोडशा

क्षाराग्नि नाति वर्तन्ते तदा दृश्या गुदोद्भवा(सुस्रुतः-)

हरिद्रा स्वरसे तिक्ता रूक्षोष्ण विष मेहनुत्  1

कण्डू कुष्ट व्रणान हन्ति देह वर्ण विधायिनी 11

विशोधिनी कृमिहरा पीनसारुचि नाशिनी 1 (धन्वन्तरी ) 

  • പ്രമേഹം (diabetes), വിഷം, രക്ത ദോഷങ്ങൾ, വിവിധ തരത്തിലുള്ള വ്രണങ്ങൾ, ചർമ്മരോഗങ്ങൾ, ചുമ, ജലദോഷം, മറ്റു കഫരോഗങ്ങൾ എന്നിവയെ കുറക്കുന്നു.

  • കൃമി, അരുചി എന്നിവയെ ഇല്ലാതാക്കുന്നു

  • ശരീരത്തിന്റെ വർണ്ണം കൂട്ടുന്നു

  • ശരീരത്തിലെ നീർകെട്ടിനെ കുറക്കുന്നു.

  • രക്തം വർധിപ്പിക്കുന്നു.

Daily use -


  • രണ്ടോ മൂന്നോ ഗ്രാം മഞ്ഞൾ പൊടി ഒരു ടീസ്പൂൺ നെല്ലിക്ക നീരിനൊപ്പം കഴിക്കുന്നത് പ്രമേഹത്തെ ഇല്ലാതാക്കുന്നു.

  • രാത്രി കിടക്കുന്നതിനു മുമ്പ് അര സ്പൂൺ മഞ്ഞൾ പൊടി ചേർത്ത ചൂട് പാൽ കുടിക്കുന്നത് അലർജി,മുതലായ പല രോഗങ്ങളെയും മാറ്റി പ്രതിരോധ ശക്തിയും,ആരോഗ്യവും വർധിപ്പിക്കുന്നു.

  • അര ടീസ്പൂൺ മഞ്ഞളും ഒരു നുള്ളു കുരുമുളക് പൊടിയും ചേർത്ത് രാവിലെ ഒരു ഗ്ലാസ് വെള്ളം എഴുനേറ്റയുടനെ കുടിക്കുന്നത് രക്ത ശുദ്ധിക്കും രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നതിനും സഹായിക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറക്കുന്നു.

  • ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത വെള്ളത്തിൽ gargle ചെയ്യുന്നത് തൊണ്ടവേദനക്കു ഉത്തമമാണ്

  • ഒരു നുള്ള് മഞ്ഞൾ പൊടി ചൂടാക്കി അതിന്റെ പുക ശ്വസിക്കുന്നത് ജലദോഷം മൂക്കടപ്പ് ഇവയെ കുറക്കുന്നു

  • മഞ്ഞൾ അരച്ച് ശരീരത്തിൽ പുരട്ടുന്നത് ശരീര കാന്തി വർധിപ്പിക്കുന്നത് മാത്രമല്ല പല തരത്തിലുള്ള ചർമരോഗങ്ങൾ ഇല്ലാതാക്കുന്നു.

  • കടല മാവും തൈരും ചേർന്ന മിശ്രിതത്തിൽ ഒരു നുള്ള് മഞ്ഞൾ പൊടി ചേർത്ത് മുഖത്ത് പുരട്ടുന്നത് മുഖ കുരുവിനെ ഇല്ലാതാക്കുന്നു കൂടാതെ സൂര്യ പ്രകാശം ഏറ്റുള്ള കരുവാളിപ്പ് മാറ്റി മുഖ ചർമത്തെ സംരക്ഷിക്കുന്നു.

  • വിഷജന്തുക്കൾ കടിച്ച ഭാഗങ്ങളിൽ ചന്ദനവും മഞ്ഞളും ചേർത്ത് പുരട്ടുന്നതും ഉപയോഗപ്രദമാണ്.

ഹരിദ്രാഖണ്ഡം,

ഖദിരാദി വടി,

നിശാ കതകാദി കഷായം 

നിശമലകി ചൂർണം മുതലായവ

പ്രധാന ഔഷധ യോഗങ്ങളിൽ ചിലതാണ്.

മായമില്ലാത്ത മഞ്ഞൾ ഉപയോഗിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. വിപണിയിൽ കിട്ടുന്ന പൊടിയിൽ മായം കൂടുതലായി കണ്ടുവരുന്നു. അതുകൊണ്ടു തന്നെ വീട്ടിൽ ഉല്പാദിപ്പിക്കാത്തവർ വിശ്വാസയോഗ്യമായ സ്‌ഥലത്തു നിന്നും മഞ്ഞൾ വാങ്ങി പൊടിച്ചു ഉപയോഗിക്കുന്നതാണ് ഉത്തമം. 


Turmeric is a very common household name. Though we use it in our daily lives, many of us do not know the medicinal benefits of turmeric. The same turmeric that we commonly use while preparing food is also used as an ingredient in many medicines and treatment procedures. It is also considered sacred in the Hindu way of living, and hence is used for poojas and marriage ceremonies.


Sanskrit name - Haridra, Nisha

Scientific name - curcuma longa

Rasa - Katu, Thiktha

Veerya - Ushna veerya

Vipaka - Katu Vipaka



Usage of Turmeric

  • It reduces diabetes, impurities in blood, skin diseases, cough, cold, other kapha related problems, and any poisonous substance in the body

  • It eradicates parasites

  • It reduces tastelessness

  • It reduces swelling

  • It increases blood content

  • It improves complexion

Daily usage


  1. Intake of two or three grams of turmeric powder with amla juice can reduce diabetes.

  2. Drinking milk mixed with half a teaspoon turmeric powder before bed can reduce allergies and increase immunity.

  3. Drinking water infused with half a teaspoon turmeric powder and a pinch of pepper powder immediately after waking up can help purify blood and boost immunity.

  4. Gargling with turmeric powder mixed with salt water is good for throat pain.

  5. Inhaling steam from water mixed with a pinch of turmeric powder can clear a blocked nose.

  6. Applying ground turmeric paste onto skin not only improves complexion but also helps in preventing and reducing skin diseases.

  7. Applying a paste of gram flour, yogurt, and turmeric powder onto your face can reduce acne and can also reduce sunburn and tan.

  8. Turmeric paste can also be applied on poisonous insect bites.


Haridrakhanda, Ghadiraadi Vadi, Nisha Kathakaadi Choornam, and Nishamalaki Choornam are some Ayurvedic medicines containing turmeric.

When using turmeric, make sure that is pure turmeric without any additives and chemicals. Store-brought turmeric powder may contain added chemicals. Hence, it is better to buy turmeric from a reliable source and grind it at a mill yourself.



111 views0 comments

Recent Posts

See All

Comentários


bottom of page