top of page

കഴുത്തിലെ കറുപ്പ് നിറം

കഴുത്തിലെ കറുപ്പ് നിറം എങ്ങനെ മാറ്റാം?

പലരിലും കണ്ടു വരുന്ന ഒരു പ്രശ്നം ആണ് കഴുത്തിലെ കറുപ്പ് നിറം. ചിലരിൽ ഇത് പാരമ്പര്യമായി കണ്ടു വരുന്നു. ചിലതരം മെറ്റൽ കൊണ്ടുണ്ടാക്കിയ മാലകൾ ചിലരിൽ ഈ പ്രശ്നം ഉണ്ടാക്കുന്നു. ചിലർക്ക് സ്വർണവും അലർജി ആയി കാണാറുണ്ട്. അലർജി ഉണ്ടാക്കുന്ന തരാം ആഭരണങ്ങൾ കഴുത്തിൽ ഇടുന്നത് ഒഴിവാക്കുക.


താഴെ പറയുന്ന പ്രതിവിധികളിൽ ഏതെങ്കിലും ഒന്ന് ചെയ്യാവുന്നതാണ് -

  • ഒരു ടീസ്പൂൺ കടലമാവും ഒരു നുള്ള്‌ മഞ്ഞളും അല്പം തൈരിൽ ചേർത്ത് കഴുത്തിൽ പുരട്ടുക. മൃദുവായി മസ്സാജ് ചെയ്തു പത്തു മിനിറ്റ് കഴിഞ്ഞു കഴുകി കളയുക. നന്നായി തുടച്ചതിനു ശേഷം കറ്റാർവാഴ നീര് (കറ്റാർവാഴ നീര് ലഭ്യം അല്ലെങ്കിൽ ---- ഉപയോഗിക്കുക) ഒരു കാരണവശാലും അമർത്തി തുടക്കരുത്.

  • ഒരു ടീസ്പൂൺ ചെറുപയറുപൊടി, ഒരു ടീസ്പൂൺ ഓറഞ്ച് നീര്, അര ടീസ്പൂൺ നാരങ്ങാനീര് എന്നിവ യോജിപ്പിച്ചു കഴുത്തിൽ പുരട്ടുക. പത്തു മിനിറ്റ് കഴിഞ്ഞു കഴുകി കളയുക.

  • ചന്ദനം, കസ്തൂരി മഞ്ഞൾ, ഓറഞ്ച് തൊലി ഉണക്കി പൊടിച്ചത്, എന്നിവ പാലിൽ ചലിച്ചു പുരട്ടുക. പത്തു മിനിറ്റ് ശേഷം കഴുകി കളയുക.

  • കുളിക്കുന്നതിനു മുൻപ് വെളിച്ചെണ്ണ പുരട്ടി മൃദുവായി മസ്സാജ് ചെയ്യുന്നത് വളരെ നല്ലതാണ്.

  • വെളിച്ചെണ്ണ, കറ്റാർവാഴ നീര്, നാരങ്ങാ നീര് എന്നിവ സമം ചേർത്ത് പുരട്ടുക.

  • കുങ്കുമാദി തൈലം ദിവസവും പുരട്ടുക.


30 views0 comments

Recent Posts

See All

コメント


bottom of page