top of page

വിരുദ്ധാഹാരം

പലതരം ആഹാര പഥാർത്ഥങ്ങളും, പാനീയങ്ങളും ഇന്ന് നമ്മൾ നിത്യ ജീവിതത്തിൽ ധാരാളമായി ഉപയോഗിച്ച് വരുന്നു. ഇന്നത്തെ തലമുറ സ്വാദിന്റെയും വൈവിധ്യങ്ങളുടെയും പുറകെ ഭ്രമിച്ചു നടക്കുന്നതിനിടയിൽ ആരോഗ്യത്തിന്റെ കാര്യം പാടെ ഒഴിവാക്കുന്ന ഒരു പ്രവണതയാണ് കണ്ടു വരുന്നത്. പണ്ടൊക്കെ വീട്ടിലെ ആഹാരം കഴിച്ചിരുന്നവർ ക്രമേണ തിരക്കേറിയ ജീവിതത്തിൽ ഹോട്ടലുകളിലെ ഭക്ഷണങ്ങളെ ആശ്രയിച്ചു തുടങ്ങി. സ്വദിന് മാത്രം പ്രാധാന്യം നൽകുന്ന ഇത്തരം ഭക്ഷണങ്ങളിൽ അകൃഷ്ടരായി ഇന്ന് മിക്കവരും വീട്ടിലും ഈ വിധം വൈവിധ്യ ഭക്ഷണങ്ങൾ ഉണ്ടാക്കി തുടങ്ങി. ഫാസ്റ്റ് ഫുഡുകൾ വ്യാപകമായി ഉപയോഗിച്ച് തുടങ്ങി പഞ്ചസാരയും, കൊഴുപ്പും, കൃത്രിമ രാസ പദാർത്ഥങ്ങളും ധാരാളമായി ഭക്ഷണങ്ങളിൽ ചേർത്ത് തുടങ്ങി. ഒന്നിച്ചു ചേർത്ത് ഉപയോഗിച്ച് കൂടാത്ത പലതും ഒന്നിച്ചു പാകം ചെയ്യുന്നതും സാധാരണമായി. വ്യായാമം തീരെ ഇല്ലാതായതോടെ 25-30 വയസ്സൊട് കൂടി ഇന്നത്തെ തലമുറ രോഗികൾ ആയിതുടങ്ങി.

ചില ആഹാര സാധനങ്ങൾ ഒന്നിച്ചു കഴിച്ചാൽ ശരിയായി ദഹിക്കാതെ ദോഷങ്ങളെ ഇളക്കി വയറു വേദന, വയറു വീർപ്പ്, നെഞ്ചേരിച്ചൽ, പുളിച്ചു തേട്ടൽ മുതലായ അസ്വസ്‌ഥതകൾ ഉണ്ടാക്കി, പുറത്ത് പോകാതിരിക്കുന്നു. ഇവയെ ആയുർവേദ ഗ്രന്ഥങ്ങളിൽ വിരുദ്ധാഹാരം എന്ന് അറിയപ്പെടുന്നു -


यत् किञ्चित् दोषं उत्क्लेश्य न हरेत् तत् समस्थाः विरुद्धं
विरुद्धमपिच आहारं विद्यात् विषगरोपमं

(Charakasamhitha)


വിരുദ്ധ ആഹാരം കഴിക്കുന്നത്‌ മൂലം ഉറവിടം കണ്ടു പിടിക്കാനാവാത്ത പലതരം ശാരീരിക , മാനസിക രോഗങ്ങൾ ക്ക് ഇടവരുത്തുകയും രോഗ പ്രതിരോധ ശക്തി കുറയാൻ ഇടയാവുകയും ചെയ്യുന്നു. ആഹാരം മഹാഭേഷജം എന്നാണ് ആയുർവേദത്തിന്റെ കാഴ്ചപ്പാട്. അത് കൊണ്ട് തന്നെ ആഹാര പാനീയങ്ങൾ സംശുദ്ധമായിരിക്കാൻ ആയുർവ്വേദം പ്രത്യേകം നിഷ്കര്ഷിച്ചിരിക്കുന്നു. പഥ്യമായ ആഹാരമായാലും, ചില ആഹാരങ്ങൾ ഒന്നിച്ചു ചേർന്നാൽ വിരുദ്ധമാകുന്നു.

പല തരത്തിലുള്ള വിരുദ്ധങ്ങൾ ഉണ്ട്.


സംയോഗവിരുദ്ധം

ഉദാഹരണം - പാലും പുളിയുള്ള ഫലങ്ങളും ഒന്നിച്ചു ചേർന്നാൽ സംയോഗ വിരുദ്ധമാണ്.




ഗുണ വിരുദ്ധം

പാലും, മീനും ഒന്നിച്ചു കഴിക്കുന്നത്‌ ഗുണവിരുദ്ധമാണ്. പാല് ശീത ഗുണവും മീൻ ഉഷ്ണ ഗുണവും ആയതിനാൽ ആണ് ഇങ്ങനെ.



മാത്രാ വിരുദ്ധം

തേനും, നെയ്യും സമം അളവിൽ കഴിക്കുന്നത് മാത്രാ വിരുദ്ധമാണ്. ഒരേ അളവിൽ അല്ലെങ്കിലും ഇവ വെള്ളത്തിൽ ചേർത്ത് കഴിക്കുന്നതും വിരുദ്ധമാണ്.



കാല വിരുദ്ധം

ചൂട് കാലത്ത് കടു, തീഷ്ണ ഉഷ്ണ ഭക്ഷണം കഴിക്കുക, തണുപ്പ് കാലത്ത് ശീത, രൂക്ഷ ആഹാരം കഴിക്കുക എന്നത് കാല വിരുദ്ധമാണ്.



ദേശ വിരുദ്ധം

അന്യ ദേശങ്ങളിൽ ഉണ്ടാക്കുന്ന ആഹാര സാധനങ്ങൾ കഴിക്കുന്നതാണ് ദേശ വിരുദ്ധം. നമ്മൾ ജീവിക്കുന്ന ദേശത്ത് ഉൽപാദിപ്പിക്കുന്ന ഭക്ഷണം കഴിക്കുകയാണ് ഉത്തമം.


കോഷ്ഠ വിരുദ്ധം

എളുപ്പം വയറിളക്കുന്ന മൃദു കോഷ്ഠ മുള്ളവർ, ദഹിക്കാൻ വിഷമമുള്ള ഭക്ഷണം കഴിക്കുക എന്നിവ കോഷ്ഠ വിരുദ്ധമാണ്.


പാക വിരുദ്ധം

വേവ് കൂടുകയോ, കുറഞ്ഞതോ ആയ ഭക്ഷണം,

പഴങ്ങളും പാലും ഒന്നിച്ചു കഴിക്കുക, പഴുത്തതും, പഴുക്കാത്തതുമായ പഴങ്ങൾ ഒന്നിച്ചു കഴിക്കുക, ഏറെ തണുപ്പും, ചൂടും ഉള്ള സാധനങ്ങൾ ഒന്നിച്ചു കഴിക്കുക, പുതിയതും, പഴകിയതുമായ ഭക്ഷണങ്ങൾ ഒന്നിച്ചു കഴിക്കുക ഇവയൊക്കെ വിരുദ്ധം എന്നാണ് ശുശ്രുതാചാര്യരുടെ മതം. തേൻ ചൂടാക്കി കഴിക്കുന്നതും, ചൂടുള്ള വസ്തുക്കളുടെ കൂടെ കഴിക്കുന്നതും, ചൂടുകാലത്തു ഉപയോഗിക്കുന്നതും വിഷ തുല്യമാണ്. ഭക്ഷണ ശേഷം തണുത്ത വെള്ളം കുടിക്കുന്നത് വിരുദ്ധമാണ്. രാത്രി തൈര് കഴിക്കാൻ പാടില്ല.


ചില വിരുദ്ധാഹാരങ്ങൾ -



ഇത്തരത്തിലുള്ള വിരുദ്ധ ആഹാരം കഴിക്കുന്നത്‌ മൂലം, പലതരം ത്വക് രോഗങ്ങൾ, കണ്ണ്, ചെവി മുതലായവയുടെ ശക്തി കുറവ്, പ്രമേഹം, ഉദര രോഗങ്ങൾ എന്നിവയുണ്ടാകുന്നു. മോരും, മീനും,, ചിക്കനും, തൈരും ഒന്നിച്ചു കഴിക്കുന്നത്‌ സോറിയാസിസ് രോഗത്തിന് കാരണമാകുന്നു എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.


പ്രതിരോധം -

എത്ര ശ്രദ്ധിച്ചാലും പലപ്പോഴും വിരുദ്ധ ആഹാരങ്ങൾ കഴിക്കേണ്ടിവന്നേക്കാം എന്നതിനാൽ അതിന് വേണ്ട പ്രതിവിധിയും ആയുർവേദത്തിൽ നിർദേശിച്ചിരിക്കുന്നു. ഹാനികരമായ വസ്തുക്കളെ ഛർദിപ്പിച്ചോ (വമന ചികിത്സ), വയറിളക്കിയോ (വിരചനം) പുറത്ത് കളയുക എന്നതാണ് മുഖ്യ ചികിത്സ. വിരുദ്ധഹാര വിരോധികളായ മരുന്നുകൾ നേരത്തെ കഴിക്കുക അവയുടെ വീര്യം ശരീരത്തിൽ വ്യാപിപ്പിക്കുക എന്നതാണ് ഒരു മാർഗം. ഇങ്ങനെ ചെയ്യുമ്പോൾ ആകസ്മികമായി വിരുദ്ധ ആഹാരം കഴിച്ചാലും രോഗം വരുന്നത് കുറയും. അത് പോലെ വിരുദ്ധഹാരങ്ങൾ അല്പാല്പമായി കഴിച്ച് അളവ് കൂട്ടുന്നത് മൂലവും ശരീരത്തിന് സാത്മ്യമാകുന്നു. സ്‌ഥിരമായി വ്യായാമം ചെയ്യുകയും, ശരീര പുഷ്ടിയുള്ളവരിലും വിരുദ്ധാഹാരം പെട്ടെന്ന് പ്രതികൂലമായി ബാധിക്കുന്നില്ല. പക്ഷേ കാലക്രമേണ ദഹന ശക്തിയും ശരീര ബലവും കുറയുന്നതോടെ രോഗങ്ങൾ കണ്ടുതുടങ്ങുന്നു. അത് കൊണ്ട് തന്നെ ശീലമായി പ്പോയി എന്ന് കരുതി അവ തുടരുന്നതിനു പകരം ക്രമേണ ഉപേക്ഷിച്ചു പഥ്യഹാഹാരം ശീലിച്ചു തുടങ്ങുന്നതാണ് ഉത്തമമായ മാർഗം.

458 views0 comments

Recent Posts

See All

Comments


bottom of page